കാഞ്ഞങ്ങാട്: സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കാസര്‍കോട്ട് തുടക്കം. ചാമ്പ്യന്‍ഷിപ്പിന്റെ 42-ാം പതിപ്പിന്റെ ആദ്യദിവസം നടന്ന മത്സരങ്ങളില്‍ തൃശൂര്‍, കോട്ടയം, പാലക്കാട് ടീമുകള്‍ ആണ്‍ വിഭാഗത്തിലും തൃശൂര്‍, കോട്ടയം, ആലപ്പുഴ ടീമുകള്‍ പെണ്‍ വിഭാഗത്തിലും വിജയിച്ചു.
ആണ്‍ വിഭാഗ പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ തൃശൂര്‍ മലപ്പുറത്തെ 66-18ന് തകര്‍ത്തു. കോട്ടയം ആലപ്പുഴയെ 63-36 എന്ന നിലയില്‍ പരാജയപ്പെടുത്തി. പത്തനം തിട്ടയെ നേരിട്ട പാലക്കാട് 50-36ന് വിജയിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തെ നേരിട്ട തൃശൂര്‍ 61-48ന് വിജയിച്ചു. കോട്ടയം പത്തനംതിട്ടയെ 51-10ന് തകര്‍ത്തു. ആലപ്പുഴ പാലക്കാടിനെ 52-17നും പരാജയപ്പെടുത്തി.
മറ്റ് മത്സരങ്ങളില്‍ കണ്ണൂര്‍ (50-17) കാസര്‍കോടിനെയും കോട്ടയം(51-10) പത്തനംതിട്ടയെയും പരാജയപ്പെടുത്തി. അലാമിപ്പള്ളി മിനി ഇന്‍ഡോര്‍ സ്റ്റേഡിയം, ക്രിസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂള്‍ എന്നീ രണ്ട് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്.
















