കാഞ്ഞങ്ങാട്: സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി കാഞ്ഞങ്ങാട്ടെ ഇന്‍ഡോര്‍ സ്‌റ്റേഡിയം. വരുന്ന ആറ് മുതല്‍ പത്ത് വരെ ആണ്‍, പെണ്‍ വിഭാഗങ്ങള്‍ക്കായി നടക്കുന്ന ടൂര്‍ണമെന്റില്‍ നിന്നായിരിക്കും ദേശീയ യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമുകളെ കണ്ടെത്തുക.
കേരള ബാസ്‌കറ്റ്ബാള്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള ടീമുകളും പങ്കെടുക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് സുദീപ് ബോസിന്റെ നേതൃത്വത്തില്‍ ഇ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാര്‍ഷിക ബാസ്‌കറ്റ്‌ബോള്‍ സമ്മര്‍ ക്യാമ്പ് ആവേശകരമായി നടന്നുവരികയാണ്. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനും സംയുക്തമായാണ് ഈ കായിക മാമാങ്കവും ക്യാമ്പും സംഘടിപ്പിചിരിക്കുന്നത്.
















