Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 09:00 am IST
inEditorial

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, 10 വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തോട് ജനങ്ങള്‍ പ്രതികാരം ചെയ്തതാണെന്ന് ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. 13 മന്ത്രിമാര്‍ തോറ്റതും മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയവും ഇതാണ് കാണിക്കുന്നത്. സ്വാഭാവികമായി ഗുണഫലം കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ചു. ഇങ്ങനെയൊരു വിജയം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ അര്‍ഹിക്കാത്ത വിജയം ലഭിച്ച കോണ്‍ഗ്രസും, കനത്ത പരാജയം ഏറ്റുവാങ്ങിയ സിപി
എമ്മും ബിജെപി സഖ്യം മൂന്നിടത്ത് ജയിച്ചുകയറിയതിനെ ഒരേ പോലെയാണ് വിമര്‍ശിക്കുന്നത്. ബിജെപിക്കെതിരെ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ഇരു പാര്‍ട്ടികളും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

പ്രചാരണവേളയില്‍ ബിജെപി നേതൃത്വം ഒരു കാര്യം വ്യക്തമായി പറഞ്ഞിരുന്നു. എല്‍ഡിഎഫും യുഡിഎഫും രണ്ടു മുന്നണികളായി മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇത് എന്ന്. അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ ബിജെപിക്കെതിരെ ഇരുമുന്നണികളും ഒരുമിച്ച് മത്സരിക്കും. എന്നാല്‍ ഇങ്ങനെയൊരു സത്യത്തിന് അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും സഹകരിച്ചു എന്നതാണ് വസ്തുത. ബിജെപി സ്ഥാനാര്‍ത്ഥികള്‍ സ്വാഭാവികമായും ജയിക്കേണ്ട മണ്ഡലങ്ങളില്‍ വോട്ടു മറിച്ച് അവരെ പരാജയപ്പെടുത്തി. ശോഭ സുരേന്ദ്രന്‍ മത്സരിച്ച പാലക്കാടും കെ.സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും ഈ അട്ടിമറി നടന്നതായി വോട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റു ചില മണ്ഡലങ്ങളിലും ഈ ഒത്തുകളി നടന്നിട്ടുണ്ട്.

പാലക്കാട്ടും മഞ്ചേശ്വരത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇരുപതിനായിരം വോട്ടുകളുടെ കുറവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. ബിജെപിയുടെ കരുത്തുറ്റ നേതാക്കളും ജനസമ്മതിയുള്ളവരുമായ ഇവര്‍ ജയിക്കുമെന്ന് സിപിഎമ്മിന് ഉറപ്പായിരുന്നു. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കുകയായിരുന്നു. ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തിയ മറ്റു മണ്ഡലങ്ങളിലും സിപിഎം അവസരവാദപരവും വിലകുറഞ്ഞതുമായ ഈ തന്ത്രം പയറ്റി. തങ്ങളുടെ പരാജയം ഉറപ്പാക്കിക്കൊണ്ട് അവര്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട്‌കൊടുത്തു എന്നര്‍ത്ഥം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന് സിപിഎം വോട്ടു കൊടുത്തു. സ്വന്തം സ്ഥാനാര്‍ഥിയായ ടി.എന്‍. സീമയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇത്. ഇതേ തന്ത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഇത് ശരിയാണെങ്കില്‍ നേമത്ത് രാജീവ് ചന്ദ്രശേഖറിനെയും കഴക്കൂട്ടത്ത് വി.മുരളീധരനെയും തോല്‍പ്പിക്കാമായിരുന്നില്ലേ എന്നൊരു വാദമുയരാം. ഇവിടങ്ങളില്‍ വോട്ട് മറിക്കാത്തതിന് പ്രത്യേക കാരണമുണ്ട്. എന്തൊക്കെ സംഭവിച്ചാലും നേമത്ത് മന്ത്രി വി.ശിവന്‍കുട്ടിയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും ജയിച്ചു കയറും എന്നാണ് സിപിഎം വിചാരിച്ചത്. ഇതുകൊണ്ടാണ് ഈ മണ്ഡലങ്ങളില്‍ വോട്ട് മറിക്കേണ്ടെന്ന് തീരുമാനിച്ചത്.

മഞ്ചേശ്വരത്ത് മത്സരിച്ച കെ.സുരേന്ദ്രനാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചത്. 65000 ത്തിലേറെ വോട്ടാണ് സുരേന്ദ്രന്‍ നേടിയത്. എന്നിട്ടും തോറ്റു. മുസ്ലിം ലീഗ് – മാര്‍ക്‌സിസ്റ്റ്-കോണ്‍ഗ്രസ്സ്-ജമാഅത്തെ കൂട്ടുകെട്ടാണ് സുരേന്ദ്രനെ തോല്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വെറും 21000 വോട്ട് ഇത് തെളിയിക്കുന്നുണ്ട്. ഇതിന് പുറമെ മതവിഭാഗീയത സൃഷ്ടിക്കാന്‍ മുസ്ലിം ലീഗുമായും എസ്ഡിപിഐയുമായും സിപിഎം കൈകോര്‍ത്തു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ തങ്ങളുടെ സീറ്റ് കുറയും എന്ന് മാത്രമല്ല പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്ന് സിപിഎം ഭയപ്പെടുന്നു. ഇതുകൊണ്ടാണ് പുറമേക്ക് എതിര്‍ക്കുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് മറിച്ചുനല്‍കി ബിജെപിയെ തോല്‍പ്പിക്കുന്നത്.

Tags: CPM-League relationshipKerala assembly election 2026CPM's low-level politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.