Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മമതയില്ലാതെ ജനം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 09:43 am IST
inArticle

തൃണമൂലിന്റെ രാഷ്‌ട്രീയ ഉപദേശകര്‍ എന്ന പേരില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളും മമതയ്‌ക്ക് വേണ്ടി സാമ്പത്തികത്തട്ടിപ്പും അടക്കമുള്ള വേണ്ടാത്ത പരിപാടികള്‍ ചെയ്തു വന്നിരുന്ന സ്ഥാപനമാണ് ഐ പാക്. ഇവരുടെ ക്രമക്കേടുകള്‍ കണ്ടെത്തിയ ഇ ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയപ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തിയാണ് അവരെ തടഞ്ഞത്. മാത്രമല്ല ഐപാകിന്റെ ഓഫീസില്‍ നിന്ന്, ഇ ഡി തേടിയെത്തിയ രഹസ്യരേഖകള്‍ മമത നേരിട്ടെത്തി തട്ടിയെടുക്കുകയും ചെയ്തു. അതാണ് മമതയുടെ അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഒരു മുഖം.

വോട്ടര്‍ പട്ടികയുടെ സമഗ്ര പുനപരിശോധന ഉണ്ടായപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുകയും ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് വലിയ തടസങ്ങള്‍ ഉണ്ടാക്കിയതും മമതയാണ്. മാത്രമല്ല, സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കേന്ദ്ര തെര. കമ്മിഷന്‍ അയച്ച ജഡ്ജിമാര്‍ അടക്കമുള്ള ഒന്‍പത് ജുഡീഷ്യല്‍ ഓഫീസര്‍മാരെ വരെ തടഞ്ഞുവച്ച് മുറിയില്‍ പൂട്ടിയിട്ടു. ഇതിനെതിരെ സുപ്രീം കോടതി വളരെ രൂക്ഷമായി പ്രതികരിക്കുക വരെ ചെയ്തു. അതാണ് മമതയുടെ അഹങ്കാരത്തിന്റെ പല പല ഉദാഹരണങ്ങളില്‍ അടുത്തിടെ ഉണ്ടായ പ്രധാനപ്പെട്ട മറ്റൊന്ന്.

വഖഫ് നിയമ ഭേദഗതി, പൗരത്വ നിയമ ഭേദഗതി തുടങ്ങി പല കാര്യങ്ങളിലും രാജ്യവിരുദ്ധ നിലപാടുകളാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും കൈക്കൊണ്ടിരുന്നത്. ഒരു മതവിഭാഗത്തെ പ്രീണിപ്പിച്ചും ദേശീയ നിലപാടുകളെ എതിര്‍ത്തും ഒരു പതിറ്റാണ്ടിലേറെയായി മമത സ്വീകരിക്കുന്ന നടപടികള്‍ രാജ്യത്തൊട്ടാകെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും തന്റെ നിലപാടുകള്‍ തെറ്റായെന്ന് മമത സമ്മതിച്ചില്ല. ദുര്‍ഗാ പൂജയ്‌ക്കുള്ള പന്തലുകള്‍ പോലും തൃണമൂലിന്റെ ഗുണ്ടകളും ഇസ്‌ളാമിസ്റ്റുകളും ആക്രമിച്ചു. ദുര്‍ഗാ വിഗ്രഹങ്ങള്‍ക്ക് കേടുവരുത്തി. ശ്രീരാമനവമി ഘോഷയാത്രയ്‌ക്കു നേരെ പലയിടങ്ങളിലും ഇസ്‌ളാമിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടു, അതിനൊക്കെ മമതയുടെ പിന്തുണ ഉണ്ടായിരുന്നു. ബംഗാളില്‍ ബാബറി മസ്ജിദ് നിര്‍മ്മിക്കാന്‍ പോലും ഒരു വിഭാഗം ഒരുങ്ങിയിറങ്ങി. അതിന് മമതയുടേയും കൂട്ടരുടേയും പിന്തുണ ഉണ്ടായിരുന്നു.

ബംഗ്‌ളാദേശില്‍ നിന്ന് ബംഗാളിലേക്ക് നുഴഞ്ഞുകയറിയ ഇസ്‌ളാമിസ്റ്റുകളായിരുന്നു മമതയുടെ സഹായികള്‍. അവര്‍ ഓരോ വിഷയത്തിലും മമതയ്‌ക്കു വേണ്ടി തെരുവിലിറങ്ങി. ഭാരതത്തിന്റെ നവോത്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനും വേണ്ടി അമൂല്യമായ സംഭാവനകള്‍ നല്‍കിയ ബംഗാളിനെ അവര്‍ ഇസ്‌ളാമിക തീവ്രവാദത്തിന്റെ േകന്ദ്രമാക്കി മാറ്റി.

വികസനമില്ല, പതിറ്റാണ്ടുകള്‍ പിന്നില്‍

ബംഗാളിലെ പല ഗ്രാമങ്ങളും ഇന്നും പതിറ്റാണ്ടുകള്‍ പിന്നിലാണ്. പാര്‍ട്ടി വളര്‍ത്തുകയും സ്വന്തക്കാരെ പനപോലെ വളരാന്‍ അനുവദിക്കുകയും ചെയ്ത മമത ബംഗാളിന്റെ വികസനത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്നത് വളരെ വ്യക്തമാണ്. ജനക്ഷേമകരമായ പല കേന്ദ്ര പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കിയില്ല. മോദി സര്‍ക്കാരിന്റെ ഒരു പരിപാടിയും ബംഗാളില്‍ നടപ്പാക്കില്ല എന്ന വാശി കാരണം ഇല്ലാതായത് ജനലക്ഷങ്ങള്‍ക്ക് ഗുണകരമാകേണ്ട പദ്ധതികളാണ്.

അഴിമതി

മമതയുടെ 15 വര്‍ഷത്തെ ഭരണം അഴിമതിയില്‍ മുങ്ങി. അധ്യാപക നിയമനത്തിലെ അഴിമതിയും റേഷന്‍ ക്രമക്കേടുമാണ് ഏറ്റവും ഒടുവില്‍ മമതയെ കുരുക്കിയത്. രണ്ട് കാര്യങ്ങളിലും കോടികളുടെ അഴിമതിയാണ് നടന്നത്. രണ്ടു കേസുകളിലും സുപ്രീം കോടതി പോലും മമത സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ഒടുവില്‍ സ്വന്തക്കാരനായ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിക്ക് രാജിവയ്‌ക്കേണ്ടി വന്നു. സിബിഐയും ഇ ഡിയും ആണ് ഇപ്പോള്‍ ഈ കേസുകള്‍ അന്വേഷിക്കുന്നത്.

ശാരദ, റോസ്‌വാലി ചിട്ടി തട്ടിപ്പുകള്‍

മമത സര്‍ക്കാരിനെ വെട്ടിലാക്കിയവയാണ് ശാരദ, റോസ്‌വാലി ചിട്ടിത്തട്ടിപ്പുകള്‍. പാവപ്പെട്ട നിക്ഷേപകരുടെ കോടികള്‍ വിഴുങ്ങിയ ഈ തട്ടിപ്പുകളില്‍ പ്രതികളെല്ലാം തൃണമൂല്‍ നേതാക്കളും അവരുടെ സില്‍ബന്തികളുമായിരുന്നു. പാവങ്ങള്‍ക്കുള്ള റേഷന്‍ വസ്തുക്കള്‍ മറിച്ചുവിറ്റ കേസുകള്‍ ഇപ്പോള്‍ സിബിഐയും ഇ ഡിയുമാണ് അന്വേഷിക്കുന്നത്. 10,000 കോടി രൂപയുടെ തട്ടിപ്പാണ് ഇതിന്റെ പിന്നില്‍ നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

അഴിമതിയും ധാര്‍ഷ്ട്യവും മുസ്‌ളീം പ്രീണനവും വികസനമില്ലായ്‌മയും ജനങ്ങളെ വല്ലാതെ വെറുപ്പിച്ചിരുന്നു. മമതയ്‌ക്ക് എതിരായ ജനരോഷം അഞ്ചു വര്‍ഷം മുന്‍പുള്ള തെരഞ്ഞെടുപ്പില്‍ തന്നെ പ്രതിഫലിച്ചതാണ്. ബിജെപി അന്ന് 77 സീറ്റു നേടി മുഖ്യപ്രതിപക്ഷമായി. നുഴഞ്ഞുകയറ്റക്കാരെ കൊണ്ട് കള്ള വോട്ട് ചെയ്യിച്ചും വ്യാപകമായി ഇരട്ട വോട്ടുകള്‍ ചെയ്യിച്ചും മരിച്ചവരെ പോലും’ ബൂത്തിലെത്തിച്ചുമാണ് മമത ജനരോഷം മറികടന്നത്. എന്നാല്‍ ഇക്കുറി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വഴി വ്യാജന്മാരെയും മരിച്ചവരെയും മേല്‍വിലാസം പോലുമില്ലാത്ത കള്ളവോട്ടര്‍മാരെയും കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ നിന്ന് തെര. കമ്മിഷന്‍ ഒഴിവാക്കി. അതോടെ പഴയ കള്ളക്കളികള്‍ പൊളിഞ്ഞു.

ചരിത്രം കുറിച്ച വോട്ടിങ്ങ് ശതമാനം

രണ്ടു ഘട്ടമായാണ് വോട്ടിങ്ങ് നടന്നത്. രണ്ടു ഘട്ടത്തിലും പോൡ് അഭൂതപൂര്‍വ്വമായിരുന്നു. ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ജനങ്ങള്‍ ബൂത്തുകളില്‍ എത്തി മമതയ്‌ക്ക് എതിരെ വോട്ടിട്ടു. ജനങ്ങള്‍ രോഷത്തോടെ സമ്മതിദാനാവകാശം വിനിയോഗിച്ചതോടെ മമതയ്‌ക്കും കൂട്ടര്‍ക്കും അടിതെറ്റി. 15 വര്‍ഷത്തെ ദുര്‍ഭരണത്തിനാണ് ഇന്നലെ അന്ത്യമായത്.

Tags: Mamta BanerjeeBengal assembly election2026From Bangladesh to Bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.