കൊച്ചി:ചിറ്റൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി മുരുകദാസ് വീണത് അപരനെ കാരണം.യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്ചുതനോട് 6,510 വോട്ടുകള്‍ക്കാണ് മുരുകദാസ് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ അപരന്‍ പി എസ് മുരുകദാസ് 6,984 വോട്ടുകള്‍ നേടി. വിജയിച്ച യുഡിഎഫ് സ്ഥാനാനാര്‍ഥിയെക്കാള്‍ മുരുകദാസിന്റെ അപരന്‍ നേടിയത് 474 വോട്ടുകള്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം് ‘മോതിരം’ ആണ്.അപരന്റെ ചിഹ്നം ചെയിന്‍.വോട്ടിംഗ് മെഷീനില്‍ രണ്ട് ചിഹ്നങ്ങളും ഒരേപോലെ തോന്നിച്ചതായും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
















