Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അപ്രസക്തരായി ഗണേശനും കോവൂരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 11:01 pm IST
inKerala
ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

കൊല്ലം: ജില്ലയില്‍ അധികാരത്തിന്റെ ബലത്തില്‍ വളര്‍ത്തിയെടുത്ത രണ്ട് ചെറുപാര്‍ട്ടികളാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തോടെ അപ്രസക്തമായത്. ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരളകോണ്‍ഗ്രസ് ബിയും കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി ലെനിനിസ്റ്റുമാണ് ഈ പാര്‍ട്ടികള്‍.

പത്തനാപുരം മണ്ഡലത്തില്‍ അഞ്ചുതവണയായി ജയിക്കുന്ന ഗണേഷ്‌കുമാറാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്. ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിന്റെ ഫലമായി നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളുമാണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിന് ശേഷം പാര്‍ട്ടിവിട്ടത്.

ഗണേഷുമായി പൊരുത്തപ്പെടാനാകാത്ത സഹോദരി ഉഷാ മോഹന്‍ദാസ് വേറെ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ബാലകൃഷ്ണപിള്ളയുടെ പല വിശ്വസ്തരും ഗണേഷിന്റെ ക്രൂരമായ പരിഹാസവും അധിക്ഷേപവും കാരണം മാത്രം അകന്നുപോയി. സരിത വിവാദത്തില്‍ കടുത്ത നടപടിയെടുത്തതോടെ ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫിന്റെയും ശത്രുവായി മാറിയ ഗണേഷ് ഇതിന് ശേഷം പിണറായിയുടെ വിശ്വസ്തനായി. തുടര്‍ച്ചയായി ലൈംഗികവിവാദങ്ങളില്‍ പെടുന്ന ഗണേഷിനെ എല്‍ഡിഎഫും പിണറായി വിജയനും സംരക്ഷിച്ചുപോന്നു. ആജ്ഞാനുവര്‍ത്തികളായ ചിലരെ മാത്രമാണ് പാര്‍ട്ടിതലപ്പത്ത് ഗണേഷ് വച്ചിരിക്കുന്നത്. പിണറായിവിരുദ്ധ തരംഗം ഗണേഷിനെയും പിഴുതെറിയുന്ന കാഴ്ചയാണ് വിധിദിനത്തില്‍ കണ്ടത്.

ആര്‍എസ്പി ഔദ്യോഗിക പക്ഷത്ത് നിന്നുകൊണ്ട് മൂന്നുതവണ സംവരണമണ്ഡലമായ കുന്നത്തൂരില്‍ നിന്ന് നിയമസഭയിലെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ 2016ലാണ് പാര്‍ട്ടിവിട്ട് ആര്‍എസ്പി ലെനിനിസ്റ്റ് രൂപീകരിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സ്വയം അവരോധിതനായി. ആര്‍എസ്പി മുന്നണിമാറ്റത്തെ തുടര്‍ന്ന് സിപിഎം നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് ഈ പാര്‍ട്ടി രൂപീകരിച്ചത്. രണ്ട് തവണ പിന്നെയും ജയിച്ചെങ്കിലും കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. ഇതിലുള്ള വിരക്തി പുറത്തറിയിക്കാതെയാണ് കുഞ്ഞുമോന്‍ എല്‍ഡിഎഫില്‍ തുടര്‍ന്നത്. പാര്‍ട്ടിയില്‍ ഒപ്പമുണ്ടായിരുന്ന ബലദേവ് അടക്കമുള്ള നിരവധി നേതാക്കള്‍ കുഞ്ഞുമോന്റെ ബലഹീനത ചൂണ്ടിക്കാട്ടിയാണ് പുറത്തുപോയത്. സിപിഎമ്മിന് സമ്പൂര്‍ണമായും വിധേയനായിരുന്നു കുഞ്ഞുമോന്‍. കാല്‍നൂറ്റാണ്ട് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും വികസനത്തില്‍ മുന്നേറ്റം കാഴ്ച വയ്‌ക്കാനായില്ല. പിണറായി വിരുദ്ധ തരംഗത്തിന് ഒപ്പം ഇതും ഇത്തവണ കുഞ്ഞുമോന് തിരിച്ചടിയായി. കഴിഞ്ഞ രണ്ട് തവണയായി ആര്‍എസ്പി ടിക്കറ്റില്‍ കുഞ്ഞുമോനോട് ഏറ്റുമുട്ടിയ ഉല്ലാസ് കോവൂരാണ് ഇത്തവണ ജേതാവായത്.

Tags: KB GaneshKumarKovoor KunjumonKerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.