Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
May 3, 2026, 02:57 pm IST
inEntertainment

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം പ്രമേയമാക്കിയുള്ള എട്ട് ആല്‍ബങ്ങള്‍ ഒരുക്കിയ ഗാനരചയിതാവും സംവിധായകനുമാണ് ഹരി പി. നായര്‍. തൃശ്ശൂര്‍ പൂരത്തെ വരികളിലൂടെ, വര്‍ണ്ണനകളിലൂടെ അതിമനോഹരമായി അവതരിപ്പിച്ച എട്ട് ആല്‍ബങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിക്കുകയെന്ന മറ്റാരും ചെയ്തിട്ടില്ലാത്ത അപൂര്‍വ്വതയുടെ തിളക്കമുണ്ട് ഹരി പി. നായരുടെ ഈ സര്‍ഗ്ഗസൃഷ്ടികള്‍ക്ക്. പൂരം മനോഹരം, ഉടന്‍ പൂരം, ദുബായ് പൂരം, ഹൃദയത്തില്‍ പൂരം, തൃപ്പൂരം, പൂരപ്രേമം, കടലിനക്കരെ പൂരം, പൂരപ്രണയം തുടങ്ങിയ ആല്‍ബങ്ങള്‍ ഓരോന്നും പൂരത്തിന്റെ വൈവിധ്യതകളെ വരച്ചുകാണിക്കുന്നു. ഇന്ദുലേഖ ആലപിച്ച് രചന, മാളവിക, ഗായത്രി സുരേഷ് എന്നീ നായികമാര്‍ അഭിനയിച്ച ‘പൂരം മനോഹരം’ ശാസ്ത്രീയ സംഗീത നൃത്താവിഷ്‌ക്കാരമാണ്. രാജ്കലേഷും മാത്തുക്കുട്ടിയും പ്രത്യക്ഷപ്പെട്ട അടിപൊളി പാട്ടിന്റെ ഈണപ്പകര്‍ച്ച നിറഞ്ഞ ‘ഉടന്‍പൂരം’ രഞ്ജിത്ത് ഉണ്ണിയാണ് ആലപിച്ചത്.

അനൂപ് ശങ്കര്‍ ആലപിച്ച ‘ദുബായ് പൂര’ വും സന്നിധാനന്ദന്‍ ആലപിച്ച ‘കടലിനക്കരെ പൂര’ വും ദുബായില്‍ നടന്ന തൃശ്ശൂര്‍ പൂരാഘോഷങ്ങളുടെ പുതുമ നിറഞ്ഞതാണ്.

കൊറോണക്കാലത്തെ പുരസ്മരണകളാണ് ‘ഹൃദയത്തില്‍ പൂരം’ എന്ന ആല്‍ബത്തിന്റെ ഇതിവൃത്തം. വിജേഷ് ഗോപാലാണ് ആലപിച്ചിരിക്കുന്നത്. കുട്ടികളുടെ മനസ്സിലെ പൂ
രം പകര്‍ത്തിവെച്ച ‘തൃപ്പൂരം’ എന്ന ആല്‍ബത്തില്‍ വിജേഷ് ഗോപാലിനൊപ്പം കൃഷ്ണദിയയും പാടിയിരിക്കുന്നു.

പൂരപ്രേമികള്‍ ഏറ്റുപാടിയ ഗാനമാണ് പോയ വര്‍ഷം സന്നിധാനന്ദന്‍ പാടിയ ‘പൂരപ്രേമം.’ ഈ വര്‍ഷം പുറത്തിറക്കിയിരിക്കുന്ന’പൂരപ്രണയം’ എന്ന ആല്‍ബത്തിന് രഞ്ജിത്ത് ഉണ്ണിയാണ് സ്വരം പകര്‍ന്നിരിക്കുന്നത്.

ഓരോ ആല്‍ബങ്ങളുടെയും പൂര്‍ത്തീകരണത്തില്‍ അരങ്ങിലും അണിയറയിലുമായി നിരവധി പ്രതിഭകളുടെ സര്‍ഗ്ഗാത്മകമായ സംഭാവനകളുണ്ട്. മലയാള ദൃശ്യമാധ്യമരംഗത്ത് രണ്ടുപതിറ്റാണ്ടിലേറെയായി സജീവസാന്നിധ്യമാണ് ഹരി.ചലചിത്ര തിരക്കഥാകൃത്ത്, ടോലിവിഷന്‍ ഷോ ഡയറക്ടര്‍, അവതാരകന്‍, ഗാനരചയിതാവ്, പ്രഭാഷകന്‍ എന്നിങ്ങനെ ബഹുമുഖപ്രതിഭയാണ് ഹരി പി. നായര്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന വടാശ്ശേരി തങ്കപ്പന്‍നായരുടേയും സാന്തകുമാരിയുടേയും മകനായി തൃശൂര്‍ കോടന്നൂര്‍ ശാസ്താംകടവിലാണ് ഹരിയുടെ ജനനം. ഊര്‍ജതന്ത്രത്തില്‍ ബിരുദധാരിയായ ഹരി തിരുവനന്തപുരം പ്രസ്‌ക്ലബില്‍നിന്നും ജേണലിസത്തില്‍ പി.ജി നേടിയിട്ടുണ്ട്.

എട്ടുവര്‍ഷം ഏഷ്യാനെറ്റില്‍ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. ഹരിശ്രീ ക്രിയേഷന്‍സ് എന്ന സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ വിഷ്വല്‍മീഡിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വന്‍, ജയറാമും കുഞ്ചാക്കോ ബോബനും അഭിനയിച്ച പഞ്ചവര്‍ണത്തത്ത എന്നീ ചിത്രങ്ങളുടെ രചന രമേഷ് പിഷാരടിക്കൊപ്പം നിര്‍വഹിച്ചു. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യമാണ് ആദ്യമായി അഭിനയിച്ച സിനിമ. ഹൗസ് ഫുള്‍ എന്ന മലയാള ചലചിത്രത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടറായിരുന്നു. ഓര്‍മയില്‍ എന്നും, വണ്‍സ് അപോണ്‍ എ ടൈം തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളുടെ സംവിധായകനായിരുന്നു. ഹരി രചിച്ച 84 ഗാനങ്ങളടങ്ങിയ ഹരിഗീതം എന്ന കാവ്യപുസ്തകം സാഹിത്യാസ്വാദകരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങി. കുട്ടികളിലും യുവാക്കളിലം വ്യക്തിവികാസം ഉദ്ദേശിച്ച് സദ്ഗമയ, കിഡ്സ് സ്‌കൈ എന്നീ ക്ലാസ്സുകള്‍ നടത്തിവരുന്നു.

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് എട്ടുവര്‍ഷമായി പൂരപ്പാട്ടുകളുടെ ആല്‍ബം പുറത്തിറക്കിയ ഹരി പി. നായരെ തൃശൂര്‍ സാഹിതിയും ലിറ്റററി ഫോറവും ചേര്‍ന്ന് കഴിഞ്ഞദിവസം ആദരിച്ചിരുന്നു.

Tags: Malayalam MovieThrissur pooramHari P Nairmalayalam lyricistsഹരി പി. നായര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

Kerala

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

Entertainment

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

Entertainment

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

New Release

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.