തൃശൂര്‍: മലയാളി സാംസ്‌കാരികം ചാരിറ്റബിള്‍ ട്രസ്റ്റ് ‘മലയാളി മുദ്ര’ പുരസ്‌കാരം ജന്മഭൂമി കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ഡി. വിനോദിന്.
വിമല്‍ കോട്ടയ്‌ക്കല്‍ (മാതൃഭൂമി), ഉദിനൂര്‍ സുകുമാരന്‍ (കേരള കൗമുദി), എം.എ. ബൈജു (മംഗളം), പ്രദീപ് ഉണ്ണി (എസിവി), അഡ്വ. ശ്രീപ്രകാശ് പി. (നിയമം), മിനി ജയചന്ദ്രന്‍ (തിരുവാതിരകളി), കെ.വി. തോമസ് (വയോജനം), ജോസ് സേവ്യര്‍ (ഷട്ടില്‍ ബാഡ്മിന്റണ്‍), റെയ്‌സണ്‍ പി. ജോസഫ് (സ്‌പോര്‍ട്‌സ് സംഘാടനം), ബിന്ദു സുരേഷ് (നാടകാഭിനയം) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. മെയ് 3ന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് അധ്യക്ഷന്‍ അഡ്വ. വി. ഗിരീശന്‍ അറിയിച്ചു.











