കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. കരിമുകള്‍ സ്വദേശി അഫ്സലിന്റെ മകള്‍ നിഹാല ഫാത്തിമയെ (14) കാണാതായത്.
മാതാവുമായി വഴക്കിട്ട കുട്ടി ബാഗും എടുത്ത് വീട്ടില്‍ നിന്നും ഇറങ്ങി പോയതാണ്.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിയെ കാണാതായത്.
സിസിടി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുട്ടി പോകാനിടയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. കുട്ടി ഒരു വാഹനത്തില്‍ കയറി പോയതായി സംശയമുണ്ട്.
















