കൊച്ചി: വെളിച്ചെണ്ണ വില ഇടിയുന്നു. ലിറ്ററിന് 260 രൂപയാണ് ഇപ്പോഴത്തെ വില. തേങ്ങാവിലയും ഇടിഞ്ഞു.
തേങ്ങയ്‌ക്ക് ഏഴു മാസത്തിനിടെ ഒരു കിലോയ്‌ക്കു 36 രൂപയാണ് കുറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് കൊപ്രയ്‌ക്കും വിലയിടിഞ്ഞു.
കിലോയ്‌ക്കു 200 രൂപയുണ്ടായിരുന്ന കൊപ്രയ്‌ക്കു 150 രൂപയായി. ഉണ്ട കൊപ്രയ്‌ക്കു 225 രൂപയിൽ നിന്നു 180 ആയി കുറഞ്ഞു.
















