കോട്ടയം: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ചെറുവള്ളി പള്ളിപ്പടിയില്‍ ആണ് അപകടം.
കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയില്‍ വിഷ്ണു (32) ആണ് മരിച്ചത്.സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു ആറ്റില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിഷ്ണുവിനെ കാണാതായതോടെ സുഹൃത്തുക്കള്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.
















