India

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൈദരാബാദ് : ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലാനയെ മർദ്ദിച്ച് നാട്ടുകാർ. വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയിൽ അംഗമായ 60 കാരനായ മൗലാന ഖ്വാജ ഹുസൈനാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്.

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് സംഭവം . രുദ്രംപേട്ട മേഖലയിൽ വച്ചാണ് ഖ്വാജ കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് . കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി. കോപാകുലരായ ജനക്കൂട്ടം ആദ്യം അയാളെ മർദ്ദിക്കുകയും പിന്നീട് തലയും താടിയും മൊട്ടയടിക്കുകയും ചെയ്തു. വസ്ത്രങ്ങൾ അഴിച്ചുമാറ്റി, മുഖത്ത് ചായം തേച്ച് തെരുവുകളിലൂടെ നടത്തി. പിന്നീട് ഇയാളെ ഫോർത്ത് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

പോലീസ് കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആളുകൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.

 

 

Recent Posts