കൊച്ചി:പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി.ആലപ്പുഴ സ്വദേശി സൂരജ് ആണ് പിടിയിലായത്.
ചേന്ദമംഗലത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.കനാലില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍.
കവര്‍ച്ചാ കേസ് പ്രതികളായ സൂരജിനെയും പത്തനംതിട്ട സ്വദേശി റസലിനെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ചാടി പോയത്. റസലിനായി അന്വേഷണം തുടരുന്നു.
കടവന്ത്ര പൊലീസിന്റെ പിടിയില്‍ നിന്നാണ് പ്രതികള്‍ കടന്നു കളഞ്ഞത്.
















