കൊച്ചി : ‘ നന്ദഗോവിന്ദം ഭജന്‍സ്’ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെ ചൊല്ലി സംഘ്പരിവാറിൽ തമ്മിലടി രൂക്ഷമാകുന്നുവെന്ന പേരിൽ വ്യാജ വാർത്ത നൽകിയ മാധ്യമം പത്രത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി രംഗത്ത് . അഥീന ഭാരതിയ്‌ക്കെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നുവെന്നും, പിന്നിൽ സംഘപരിവാർ ആണെന്ന മട്ടിലുമാണ് മാധ്യമം വാർത്ത നൽകിയത് .
മാധ്യമം എന്ന പേരും വച്ച് വായുവിൽനിന്നെടുത്ത് എഴുതി പടച്ചാണ് വാർത്തകൾ നൽകുന്നതെന്ന് അഥീന ഭാരതി പറയുന്നു. ‘ മാധ്യമം എന്ന് പേരും ഇട്ട് വായുവിൽനിന്നെടുത്ത് എഴുതി പടച്ച് വിടുന്ന ഈ കള്ളത്തരങ്ങൾ വിറ്റ് കുത്തിത്തിരിപ്പുണ്ടാക്കി കാശുണ്ടാക്കുന്നതിലും ഭേദം ഈ ചാനലിന്റെ ഉടമസ്ഥരും ജീവനക്കാരും ഭിക്ഷ എടുത്ത് തിന്നുന്നതാ. അതിന് ഇതിലും അന്തസ്സുണ്ടെടെ….‘ എന്നാണ് അഥീനയുടെ വാക്കുകൾ.











