ന്യൂദല്‍ഹി: ആം ആദ്മിയുടെ ഏഴ് എംപിമാര്‍ കൂടി എത്തിയതോടെ ബിജെപി പാര്‍ലമെന്‍റില്‍ ശക്തമാവുകയാണ്. രാജ്യസഭയില്‍ എന്‍ഡിഎയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകാന്‍ ഇനി 14 എംപിമാര്‍ കൂടിയേ വേണ്ടൂ. ഇപ്പോള്‍ ആം ആദ്മിയുടെ ഏഴ് എംപിമാര്‍ കൂടി ചേര്‍ന്നപ്പോള്‍ എന്‍ഡിഎയുടെ ശക്തി 149 എംപിമാരായി.
244 അംഗങ്ങളുള്ള രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാന്‍ 163 എംപിമാര്‍ വേണം. ഇനി ബിജെപിയ്‌ക്ക് 14 എംപിമാര്‍ കൂടിയായാല്‍ രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്കെത്തും. അതുപോലെ ബിജെപിയുടെ രാജ്യസഭയില്‍ ശക്തി 106ല്‍ നിന്നും 113ലേക്ക് ഉയര്‍ന്നിട്ടുണ്ട്.
രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായാല്‍ ഭരണഘടനഭേദഗതികള്‍ പാസാക്കിയെടുക്കാന്‍ സാധിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം, സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന വനിതാ സംവരണ ബില്‍ തൂടങ്ങിയവ എന്‍ഡിഎയ്‌ക്ക് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതീപക്ഷ പാര്‍ട്ടികളുടെ നിസ്സഹകരണം മൂലം പാസാക്കാനാവാത്ത സ്ഥിതിയാണ്.















