വയനാട്: അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു.കോളിയാടി കണ്ണേത്ത് ജിലി വില്‍സണ്‍(49) ആണ് മരിച്ചത്.
രാവിലെ എട്ടരയോടെ ആണ് സംഭവം. കോളിയാടി ചെമ്പകച്ചുവട്ടില്‍ കാറിന് സമീപംനിന്ന അധ്യാപികയെ പിക്കപ്പ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബത്തേരി ഭാഗത്തുനിന്നുവന്നതാണ് പിക്കപ്പ് ജീപ്പ്.
കോളിയാടി മാര്‍ ബസേലിയോസ് യുപി സ്‌കൂള്‍ അധ്യാപികയാണ് ജിലി വില്‍സണ്‍.
















