ഇടുക്കി: സംസ്ഥാനത്ത് ഞായറാഴ്ച പാമ്പുകടിയേറ്റ് വീണ്ടും മരണം.കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപം വച്ച് പാമ്പുകടിയേറ്റ വിശാലാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാമ്പു കടിയേറ്റ് സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) രാവിലെ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയില്‍ നബീസയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആന്റി വെനം നല്‍കി. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നെങ്കിലും രാവിലെ മരിച്ചു.
















