വയനാട് : കടയില്‍ നിന്നും സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത് മണി(19)യെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പ്പള്ളി പൊലീസ് പിടികൂടിയത്.
ഈ മാസം 21 ന് പുലര്‍ച്ചെയാണ് പാടിച്ചിറ ഉദയകവലയിലുള്ള കടയില്‍ മോഷണം നടന്നത്.കടയുടെ മുന്നിലെ മരപ്പാളി പൊളിച്ച് അകത്ത് കയറിയാണ് മോഷണം.
3500 രൂപ വില വരുന്ന സ്റ്റേഷനറി സാധനങ്ങളാണ് രണ്ടു പേരും കൂടി മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.















