സംഘി എന്ന വാക്ക് സുപരിചിതമായ വാക്കാണ് മലയാളിക്ക്. കാരണം ആരെങ്കിലും ഹിന്ദുത്വ ആശയങ്ങളെ പിന്തുണച്ചാല്‍ ഇവിടുത്തെ കോണ്‍ഗ്രസും ഇടത് പാര്‍ടികളും ജമാ അത്തെ ഇസ്ലാമിയും ചാര്‍ത്തിക്കൊടുക്കുന്ന പേരാണ് സംഘി എന്നത്. ക്രിസംഘി എന്നത് ക്രിസ്ത്യന്‍ സമുദായത്തിലെ സംഘപരിവാര്‍ തല്‍പരരെ വിളിക്കുന്ന ചുരുക്കപ്പേരാണ്.
ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് പുതിയൊരു വാക്ക് കൂടി കടന്നുവന്നിരിക്കുന്നു.അതാണ് സംഘാവ്. കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയായ ഫാത്തിമ തെഹ്ളിയ ആണ് സിപിഎം നേതാവ് എം. സ്വരാജനെ സംഘാവ് എന്ന് വളിച്ച് കേട്ടത്. അതായത്. സഖാവായിരിക്കെ സംഘപരിവാര്‍ ആശയങ്ങളോട് അടുപ്പമുള്ളവരെ വിളിക്കുന്ന പേരാണത്രെ സംഘാവ്.
എന്നാല്‍ ഇതിനെ ശക്തമായി എം. സ്വരാജ് നിഷേധിക്കുന്നു. ഈ പ്രചാരണം നടത്തുന്നത് ജമാ അത്തെ ഇസ്ലാമിയാണെന്നാണ് സ്വരാജിന്റെ വാദം. ജമാ അത്തെ ഇസ്ലാമിയുടെ തീവ്രവാദസ്വഭാവത്തെ താന്‍ തുറന്നുകാട്ടുകന്നതിനാലാണ് തന്നെ സംഘാവ് ആക്കുന്നതെന്നും സ്വരാജ്. സ്വരാജ് ഒരു ആര്‍എസ് എസ് നേതാവുമായി അതീവരഹസ്യമായി കൂടിക്കാഴ്ച നടത്തി എന്ന ആരോപണമാണ് മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും ഉന്നയിക്കുന്നത്.
















