Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 08:37 am IST
inKerala
ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

കൊച്ചി: ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 36-ാം വാര്‍ഷിക സമ്മേളനം ആരംഭിച്ചു. ഹോട്ടല്‍ ഗോകുലം പാര്‍ക്കില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടാണ് കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ആധുനിക വൈദ്യശാസ്ത്രം ഇന്ന് മുന്നേറുന്നത് കൃത്യത, നേരത്തെയുള്ള ചികിത്സ, ഉയര്‍ന്ന ജീവിത നിലവാരം എന്നിവ മാനദണ്ഡമാക്കിയാണ്. രോഗ വിമുക്തിക്ക് പുറമെ അവയവങ്ങളുടെ പ്രവര്‍ത്തന ശേഷിയും രൂപവും സൗന്ദര്യവും പുനഃസ്ഥാപിക്കുന്നത് വരെ ഇന്ന് ചികിത്സയുടെയും വൈദ്യശാസ്ത്ര പുരോഗതിയുടെയും ഭാഗമായി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ഒപിഎഐ ദേശീയ പ്രസിഡന്റ് ഡോ. കസ്തൂരി ഭട്ടാചാര്‍ജി മുഖ്യപ്രഭാഷണം നടത്തി. കണ്‍പോളകള്‍, ഐ സോക്കറ്റ് (കണ്‍തടം അഥവാ കണ്‍കുഴി) തുടങ്ങിയ ഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങള്‍ക്ക് ചികിത്സയില്‍ വലിയ മുന്നേറ്റങ്ങളുണ്ടായതായി അവര്‍ പറഞ്ഞു. തൈറോയ്ഡ്, കണ്ണ് രോഗം, ട്യൂമര്‍, അപകട പരിക്കുകള്‍ തുടങ്ങിയവയില്‍ നേരത്തെ കണ്ടെത്തലും സംയുക്ത ചികിത്സയും നിര്‍ണായകമാണെന്ന് കസ്തൂരി ഭട്ടാചാര്‍ജി പറഞ്ഞു. ഡോ. എസ്.ജെ. സായികുമാര്‍, ഡോ. രമണ്‍ മിത്തല്‍, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. മരിയന്‍ പോളി, ഡോ. ഷെബിന്‍ സലീം, ഡോ. സാവരി ദേശായി, ഡോ. എ. ഗിരിധര്‍, ഡോ. രാജീവ് സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

മൂന്ന് ദിവസങ്ങളിലായി കണ്ണിന് ചുറ്റുമുള്ള ഭാഗത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്ന് ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ പറഞ്ഞു. കൊതുക് വഴി പകരുന്ന പാരസിറ്റിക് രോഗമായ പെരിയോകുലര്‍ ഡിറോഫിലേറിയാസിസ് കേരളത്തിലെ ചില ഭാഗങ്ങളില്‍ വര്‍ദ്ധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്‍പോളയ്‌ക്ക് ചുറ്റും വീക്കം, ചെറിയ കട്ടകള്‍, ചുവപ്പ് എന്നിവ ലക്ഷണങ്ങളാകാം. ചിലപ്പോള്‍ ചെറിയ വേദനയോ എന്തോ ചലനമുണ്ടെന്ന തോന്നലോ ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ മൂലമുള്ള ഐ സോക്കറ്റ് പൊട്ടലുകളും ചര്‍ച്ചയായി. ഇത്തരം പരിക്കുകള്‍ കണ്ണിന്റെ ചലനം തടസപ്പെടുത്തുകയും ഇരട്ട കാഴ്ച ഉണ്ടാക്കുകയും ചെയ്യും. ശസ്ത്രക്രിയയിലൂടെ പൊട്ടിയ ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുന്ന രീതികള്‍ വിദഗ്ധര്‍ ചര്‍ച്ച ചെയ്തു. ഐ സോക്കറ്റ് പുനര്‍നി
ര്‍മാണം, കണ്ണിമ ശസ്ത്രക്രിയ, ട്യൂമര്‍ ചികിത്സ, അപകട പരിക്ക് പരിചരണം, കണ്ണുനീര്‍ ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ നടക്കുന്നുണ്ട്.

 

Tags: kochiOculoplastic Association National Conference
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.