Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ചൈനയ്‌ക്കെതിരായ ഒരു സൈനിക നടപടി വേണ്ടിവന്നപ്പോള്‍ കേന്ദ്രപ്രതിരോധമന്ത്രാലയമോ കേന്ദ്രസര്‍ക്കാരോ വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് മുന്‍ കരസേനാമേധാവി വിമര്‍ശിച്ചിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി ദയനീയമായി പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 11:49 pm IST
inIndia
മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

ന്യൂദല്‍ഹി: മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെയ്തത് വലിയ രാജ്യദ്രോഹമാണെന്ന വിമര്‍ശനം ശക്തമാകുന്നു. എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥ ചര്‍ച്ചയാക്കി ആശയക്കുഴപ്പമുണ്ടാക്കുക വഴി ഇന്ത്യന്‍ സൈന്യത്തില്‍ ഭിന്നതയുണ്ടാക്കുക എന്ന രാഹുല്‍ ഗാന്ധിയുടെയും അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെയും അജണ്ടയാണ് ഇപ്പോള്‍ പൊളിഞ്ഞുവീണിരിക്കുന്നത്. അതിന് കാരണമായത് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ മുഴുവന്‍ നിഷേധിച്ചുകൊണ്ടുള്ള നരവനെയുടെ വെളിപ്പെടുത്തലുകളാണ്.

ചൈനയ്‌ക്കെതിരായ ഒരു സൈനിക നടപടി വേണ്ടിവന്നപ്പോള്‍ കേന്ദ്രപ്രതിരോധമന്ത്രാലയമോ കേന്ദ്രസര്‍ക്കാരോ വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് മുന്‍ കരസേനാമേധാവി വിമര്‍ശിച്ചിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി ദയനീയമായി പരാജയപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തെ ഭിന്നിപ്പിച്ച് മോദിയെ വീഴ്‌ത്താനുള്ള അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ അജണ്ടയാണ് ഇതോടെ പൊളിഞ്ഞത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയിലൂടെയാണ് ഈ അജണ്ട അവര്‍ നടപ്പാക്കാന്‍ ശ്രമിച്ചതെങ്കിലും മുന്‍ കരസേനമേധാവി എം.എം. നരവനെ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്ത് വന്നതോടെ രാഹുല്‍ ഗാന്ധിയ്‌ക്കും ഡീപ് സ്റ്റേറ്റിനും മുഖമടച്ചുള്ള അടിയായി അത് മാറിയിരിക്കുന്നു.

2020ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യയുടേതായ ചില ഭാഗങ്ങള്‍ കയ്യേറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തിനെതിരെ യുദ്ധം ചെയ്യാനൊരുങ്ങിയ ഇന്ത്യന്‍ കരസേനയ്‌ക്ക് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങോ കേന്ദ്രസര്‍ക്കാരോ കാര്യമായ പിന്തുണ നല്‍കിയില്ലെന്ന ഒരു കള്ളക്കഥയാണ് രാഹുല്‍ ഗാന്ധി മെനയാന്‍ ശ്രമിച്ചത്. സൈന്യത്തിലും പ്രതിരോധരംഗത്തും ആശയക്കുഴപ്പം ഇളക്കിവിടാന്‍ രാഹുല്‍ ഗാന്ധി കൂട്ടുപിടിച്ചത് മുന്‍ കരസേനമേധാവി എം.എം. നരവനെ രചിച്ച ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി എന്ന ആത്മകഥയെയാണ്. എം.എം. നരവനെയുടെ ആത്മകഥയുടെ ചില വിവാദ ഭാഗങ്ങള്‍ ദ കാരവാന്‍ എന്ന ഇംഗ്ലീഷ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഉയര്‍ത്തിപ്പിടിച്ചാണ് ചൈനയ്‌ക്കെതിരായ യുദ്ധത്തില്‍ കരസേനാമേധാവിയ്‌ക്ക് വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന വിമര്‍ശനം പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധി അഴിച്ചുവിടാന്‍ ശ്രമിച്ചത്.

എന്നല്‍ എം.എം. നരവനെയുടെ ആത്മകഥയായ ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി പ്രസിദ്ധീകരിക്കാന്‍ കേന്ദ്രപ്രതിരോധമന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ച് ഒരു മാസികയില്‍ വന്ന ഒരു ലേഖനം ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്തരുതെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിയെ വിലക്കിയിരുന്നു. എന്നാല്‍ തന്റെ കയ്യില്‍ ഈ പുസ്തകമുണ്ടെന്ന് പറഞ്ഞ് പുസ്തകത്തിന്റെ ഒരു കോപ്പി ഉയര്‍ത്തിപ്പിടിച്ചായിരുന്നു പിറ്റേന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ബഹളം വെച്ചത്. താന്‍ ഈ പുസ്തകം ഓണ്‍ലൈനില്‍ വാങ്ങിയതാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം.

എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഈ വാദങ്ങളെല്ലാം നരവനെ തന്നെ തള്ളിയതോടെ തലയുയര്‍ത്താന്‍ പറ്റാത്ത സ്ഥിതിയിലാണ് രാഹുല്‍ഗാന്ധി. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ച് ഇന്ത്യന്‍ സേനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്കും വലിയ തിരിച്ചടി കിട്ടി. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈയിടെ ഭരണം അട്ടമറിച്ചത് അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളാണ്. ഏത് രാജ്യത്തെയും ഭരണം അട്ടിമറിക്കും മുന്‍പ് അതത് രാജ്യത്തെ സൈന്യത്തെ ദുര്‍ബലപ്പെടുത്തുക എന്നത് ഡീപ് സ്റ്റേറ്റ് ശക്തികളുടെ രീതിയാണ്. അതിനുള്ള പരീക്ഷണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്.

തന്റെ പുസ്തകം പബ്ലിഷ് ചെയ്തിട്ടില്ലെന്നും പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കയ്യെഴുത്തുപ്രതി പ്രതിരോധമന്ത്രാലയം പരിശോധിക്കുക എന്നത് പതിവാണെന്നും എം.എം. നരവനെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ തള്ളുന്ന ഒന്നായിരുന്നു. തന്റെ പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി ഇപ്പോഴും കേന്ദ്രപ്രതിരോധമന്ത്രാലയം പരിശോധിച്ചുവരികയാണെന്നും അതിന് എടുക്കുന്ന കാലതാമസം സ്വാഭാവികമാണെന്നും നരവനെ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. എന്തായാലും നരവനെയുടെ പുസ്തകം പബ്ലിഷ് ചെയ്തു എന്ന രാഹുല്‍ ഗാന്ധിയുടെ വാദം പൊളിഞ്ഞു.

ഗാല്‍വാന്‍ സംഘര്‍ഷസമയത്ത് ചൈനയ്‌ക്കെതിരെ ഇന്ത്യന്‍ കരസേന എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് ഉചിതമായ നിര്‍ദേശം രാജ് നാഥ് സിങ്ങ് നല്കിയില്ല എന്ന് നരവനെ തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വിമര്‍ശനം. എന്നാല്‍ നിങ്ങള്‍ ഉചിതമായത് എന്തോ അത് ചെയ്തോളൂ എന്ന കൃത്യമായ സന്ദേശമാണ് കേന്ദ്രപ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് നല്‍കിയത് എന്നാണ് കഴിഞ്ഞ ദിവസം നരവനെ പ്രസ്താവിച്ചത്. കാരണം രാജ് നാഥ് സിങ്ങിന്റെ ആ നിര്‍ദേശം തന്നിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അത് ഉചിതമായ തീരുമാനമായിരുന്നുവെന്നും എം.എം. നരവനെ വിശദീകരിച്ചതോടെ രാഹുല്‍ഗാന്ധിയുടെ രണ്ടാമത്തെ വാദവും പൊളിഞ്ഞു.

രാഹുല്‍ ഗാന്ധി നടത്തിയ മൂന്നാമത്തെ ആരോപണം ഗാല്‍ വന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ഭൂമി ചൈന പിടിച്ചെടുത്തു എന്നാണ്. ഇത് പ്രധാനമന്ത്രിയും രാജ് നാഥ് സിങ്ങും പാര്‍ലമെന്‍റില്‍ പറഞ്ഞിട്ടും രാഹുല്‍ ഗാന്ധി അതിനെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ തന്റെ പ്രസ്താവനയില്‍ ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ഗാല്‍വന്‍ സംഘര്‍ഷത്തില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് നരവനെ വ്യക്തമാക്കിതോടെ രാഹുല്‍ ഗാന്ധിയുടെ ആ വാദവും പൊളിഞ്ഞുവീണു. മാത്രമല്ല, അന്ന് ചൈനക്കാര്‍ അവര്‍ സ്ഥാപിച്ചിരുന്ന രഹസ്യതാവളങ്ങളായ ബങ്കറുകള്‍ പൊളിച്ച് പിന്തിരിഞ്ഞ് പോയി എന്നും നരവനെ പ്രസ്താവിച്ചിരിക്കുന്നു. എന്തായാലും ആശയക്കുഴപ്പങ്ങളുണ്ടാക്കി ഇന്ത്യന്‍ സേനയെ വിഭജിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെയും അമേരിക്കയുടെ ഡീപ് സ്റ്റേറ്റിന്റെയും രഹസ്യപദ്ധതിക്ക് ഓര്‍ക്കാപ്പുറത്തുള്ള അടിയായിരുന്നു നരവനെയുടെ ഈ വെളിപ്പെടുത്തലുകള്‍.

 

 

 

Tags: Four Stars of destinyRahul GandhiRajnath SinghPriyanka GandhiDeep stateLatest newsIndian defenceMM Naravane
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.