Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 06:56 am IST
in Kerala
പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന് സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

കൊച്ചി: ആദി ശങ്കര ജയന്തി സംസ്ഥാന ആഘോഷമായി നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാനും ജന്മഭൂമിയും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദിശങ്കരജയന്തി കേരളം മുഴുവന്‍ ആഘോഷിക്കണം. ഭാരതത്തിന് മാത്രമല്ല, ലോകത്തിന് തന്നെയാണ് കേരളം ശ്രീശങ്കരനെ സംഭാവന ചെയ്തത്. കേരളീയര്‍ക്കും ഇത് അഭിമാനമാണ്. 32 വര്‍ഷത്തിനുള്ളില്‍ എല്ലാം ചെയ്യാന്‍ ശ്രീശങ്കരനായി. ഭാരതത്തില്‍ അധര്‍മം എല്ലാതരത്തിലും കൊടികുത്തിവാഴുമ്പോഴാണ് ശ്രീശങ്കരാചാര്യര്‍ സനാതന ധര്‍മത്തെ ഉയര്‍ത്തി കൊണ്ടുവന്നത്. അധര്‍മം കുടികൊള്ളുമ്പോള്‍ ധര്‍മസംസ്ഥാപനത്തിന് അവതാരമെടുക്കുമെന്ന് ഭഗവാന്‍ വിഷ്ണു പറഞ്ഞിട്ടുണ്ട്. ആദിശങ്കരന്റെ രൂപത്തിലുള്ളത് വിഷ്ണുവിന്റെ അവതാരം തന്നെയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഏതാനും ദിവസം മുമ്പ് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും തുല്യത ഉറപ്പുവരുത്താന്‍ കൊണ്ടുവന്ന പാര്‍ലമെന്റിലെ ബില്‍ വിജയിച്ചില്ല. എന്നാല്‍ ആദിശങ്കരാചാര്യര്‍ക്ക് നാരീശക്തിയില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. മണ്ഡനമിശ്രന്റെ കഥ നമുക്കറിയാം. അദ്ദേഹത്തിന്റെ ഭാര്യ ഭാരതിയെയാണ് ശങ്കരാചാര്യരുമായി സംവാദത്തിന് നിശ്ചയിച്ചത്. ഇന്നത്തെ സ്ത്രീ ശക്തിയില്‍ ചിലര്‍ക്ക് വിശ്വാസമില്ല. എന്നാല്‍ നാരീശക്തിയിലുള്ള ശങ്കരാചാര്യരുടെ വിശ്വാസമാണ് പിന്തുടരേണ്ടത്.

നമുക്ക് ശങ്കരാചാര്യരുടെ പേരില്‍ യൂണിവേഴ്സിറ്റിയുണ്ട്. അവരവിടെ ശങ്കരാചാര്യരുടെ ഒരു ചിത്രം വയ്‌ക്കാന്‍ പോലും മടി കാണിച്ചു. ശങ്കരാചാര്യര്‍ എല്ലാവരെയും ഒന്നായി കാണുകയായിരുന്നു. അദ്വൈതം എന്നാല്‍ ഏകത്വമാണ്. 2500ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഭാരതത്തില്‍ നാല് കോണുകളില്‍ നാല് മഠങ്ങള്‍ സ്ഥാപിച്ചതില്‍ വലിയ പ്രാധാന്യമുണ്ട്. ഭാരതത്തെ നിലനിര്‍ത്തുന്ന വിജ്ഞാന കേന്ദ്രങ്ങളാണിവ. നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കര്‍മ്മ യോഗിയായ സംന്യാസിയായിരുന്നു ശങ്കരാചാര്യരെന്ന് ചടങ്ങില്‍ സംസാരിച്ച ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലികര്‍ പറഞ്ഞു. അസമത്വത്തെ ഇല്ലാതാക്കി സനാതന ധര്‍മത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത് ശങ്കരാചാര്യരായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരി വേദ ചൈതന്യ പ്രസംഗിച്ചു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ചിന്മയ മിഷനിലെ ഡി.സി. റാവു രചിച്ച അണ്ടര്‍സ്റ്റാന്‍ഡിങ് ഹിന്ദുയിസം: കണ്‍സെപ്റ്റ് ആന്‍ഡ് പ്രാക്ടീസ് എന്ന പുസ്തകം ഗവര്‍ണര്‍ പ്രകാശനം ചെയ്തു. സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രബന്ധമത്സരത്തില്‍ അദ്വൈതം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വികാസ് ഇരിക്കൂര്‍, രണ്ടാം സ്ഥാനം നേടിയ അംബിക സി.പി, ലോകക്രമം എന്ന വിഷയത്തില്‍ ഒന്നാം സ്ഥാനം നേടിയ രാജേഷ് പി.പി, പ്രോത്സാഹന സമ്മാനം നേടിയ വിദ്യാലക്ഷ്മി പി.വി. എന്നിവര്‍ക്ക് ഗവര്‍ണര്‍ സമ്മാനം വിതരണം ചെയ്തു. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചീഫ് സേവക് രാജേഷ് പട്ടേല്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു.

Tags: Janmabhoomi - Chinmaya Foundationആദി ശങ്കര ജയന്തിAdi Shankara JayantiGovernor Rajendra Viswanath Arlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്വൈത വേദാന്തം മുക്തിയെ സൂചിപ്പിക്കുന്നു

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം
Kerala

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.