2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം സാങ്കേതികവിദ്യയുടെ ശ്രദ്ധേയമായ ഉപയോഗത്തിന് സാക്ഷ്യം വഹിക്കുന്നു. ടിവികെ, നേതാവായ വിജയാണ് തന്റെ പാർട്ടിയ്‌ക്ക് വോട്ട് തേടാനായി റോബോട്ടിനെ ഇറക്കിയിരിക്കുന്നത് .അടുത്തിടെ, കുംഭകോണത്തും മറ്റ് നിരവധി മണ്ഡലങ്ങളിലും 3D ഹോളോഗ്രാം സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയ് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തിരുന്നു .
ഇപ്പോഴിതാ, കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലെ ടിവികെ സ്ഥാനാർത്ഥി സെന്തിൽ കുമാറിന്റെ പ്രചാരണത്തിനായാണ് പുതിയ സമീപനം സ്വീകരിച്ചത് . റേസ് കോഴ്‌സ് ഏരിയയിലെ തന്റെ പ്രചാരണ വേളയിൽ, അദ്ദേഹത്തോടൊപ്പം ഒരു റോബോട്ടും ഉണ്ടായിരുന്നു, അത് പ്രധാന ആകർഷണമായി മാറുകയും ചെയ്തു.ടിവികെ പാർട്ടിയുടെ ചിഹ്നം ആലേഖനം ചെയ്ത ഷാൾ അണിഞ്ഞാണ് റോബോട്ട് വോട്ട് തേടാൻ എത്തിയത്.
കോയമ്പത്തൂരിലെ തെരുവുകളിൽ ചുറ്റിനടന്ന് ഹോളോഗ്രാഫിക് പ്രസംഗങ്ങൾ നടത്തുന്ന റോബോട്ട് , രാഷ്‌ട്രീയം ഇപ്പോൾ പരമ്പരാഗത രീതികൾക്കപ്പുറത്തേക്ക് നീങ്ങുന്നു എന്നതിന്റെ തെളിവാണ് . ഈ ഹൈടെക് തിരഞ്ഞെടുപ്പ് പ്രചാരണം കാണാൻ നാട്ടുകാർ – പ്രത്യേകിച്ച് കുട്ടികളും എത്തിയിരുന്നു . റോബോട്ടിനൊപ്പം നിന്ന് ചിത്രമെടുക്കാനും പലരും മത്സരിക്കുന്നുണ്ടായിരുന്നു.
















