ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ കട്ടനാർപട്ടിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 18 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. വനജ എന്ന പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സമയത്ത് അവിടെ മുപ്പതോളം തൊഴിലാളികളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കഴിഞ്ഞയാഴ്ചയാണ് ഇതേ ജില്ലയിലെ സത്തൂരിൽ സമാനമായ വൻ പൊട്ടിത്തെറി ഉണ്ടായത്.
അഗ്നിശമന സേന എത്താൻ ഒരു മണിക്കൂറെടുത്തു. അവശിഷ്ടങ്ങളിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകാനും രണ്ട് മന്ത്രിമാരെ നിംയാഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
















