Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 02:27 pm IST
inKerala

കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ പെൻസിൽ വര മാത്രമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വെള്ളം കിനിഞ്ഞിറങ്ങിയ പാടാണെന്നും മന്ത്രി പറഞ്ഞു. വിള്ളൽ രേഖപ്പെടുത്തിയ ഭാഗങ്ങളിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തിയ ശേഷമാണ് ഇങ്ങനെ പറഞ്ഞത്.

ഒരു വീടും ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല, പട്ടയം മാത്രമാണ് കൊടുത്തത്. താമസം തുടങ്ങിയ ശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടി വരുമെന്നും മന്ത്രി കെ രാജൻ വിള്ളൽ വീണ വീടുകൾ സന്ദർശിച്ച ശേഷം പറഞ്ഞു. ആദ്യഘട്ട ഗുണഭോക്താക്കള്‍ക്കായി നീക്കിവെച്ച സോണ്‍ ഒന്നിലെ നിരവധി വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചൂരല്‍മല സ്വദേശി നൗഫലിന് അനുവദിച്ച എട്ടാം നമ്പര്‍ വീടിന്റെ മേല്‍ക്കൂരയിലാണ് ആദ്യം വിള്ളല്‍ കണ്ടെത്തിയത്. നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് വിള്ളലില്‍ ലീക്ക് പ്രൂഫ് അടിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത വീടുകളിലും വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അത്യാധുനിക വീടുകളാണ് നിര്‍മിക്കുന്നതെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെ, നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ വീടുകളില്‍ വിള്ളല്‍ കണ്ടത് ദുരിതബാധിതരില്‍ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. ടൗണ്‍ഷിപ്പിലെ ആദ്യഘട്ടത്തിലുള്ള 178 വീടുകളില്‍ വിഷുവിന് മുന്‍പ് താമസം തുടങ്ങാനാകുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നല്‍കിയ വാഗ്ദാനം. എന്നാല്‍ നിലവില്‍ നിര്‍മാണം കഴിഞ്ഞ 40 വീടുകളില്‍ മാത്രം താമസം തുടങ്ങേണ്ടതില്ലെന്നും ആദ്യഘട്ടത്തിലെ എല്ലാ വീടുകളും സജ്ജമായ ശേഷം ഒരുമിച്ച് മാറാമെന്നുമാണ് ദുരന്തബാധിതരുടെ തീരുമാനം.

വീടുകള്‍ മേയ് 20ന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അതിജീവിതര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. എന്നാല്‍ അതിനുള്ളിലും നിര്‍മ്മാണം പൂ ര്‍ത്തിയാകാന്‍ സാധ്യതയില്ല. കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പായി സുരക്ഷിതമായ വീടുകളിലേക്ക് മാറാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതം ദുസ്സഹമാകുമെന്ന ആശങ്കയിലാണ് ഓരോ കുടുംബവും. കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദിനബത്തയും കൂപ്പണ്‍ വിതരണവും നിലച്ചതും ഇവരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാര്‍ച്ചിലെ ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുടുംബങ്ങള്‍ പരാതിപ്പെടുന്നു.

ദുരന്തബാധിത കുടുംബത്തിലെ രണ്ട് പേര്‍ക്ക് പ്രതിദിനം 300 രൂപ തോതില്‍ മാസം 9,000 രൂപ നല്‍കിയിരുന്നു. ഇതിനു പുറമെ റേഷന്‍ കൂപ്പണുകളും മുടങ്ങിയതോടെ ഉപജീവനമാര്‍ഗം അടഞ്ഞ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.

Tags: Town shipchooral malaRevenue Minister K Rajan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

Kerala

ഏത് കൊമ്പത്തെ ആളായാലും വെറുതേ വിടില്ല; ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ മമ്മൂട്ടിക്കെതിരെ സൈബർ സഖാക്കൾ

Kerala

മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കുളള ടൗണ്‍ഷിന്റെ ഉദ്ഘാടനം നീട്ടി

Kerala

രാജ്യവിരുദ്ധ നീക്കവുമായി സംസ്ഥാന സർക്കാർ; നേറ്റിവിറ്റി കാര്‍ഡ് ബില്‍ അവതരിപ്പിച്ച് മന്ത്രി കെ. രാജന്‍

Kerala

പൂരം കലക്കൽ; കെ.രാജന്റെ ആരോപണം തള്ളി എഡിജിപി, പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്ന് എം.ആർ അജിത് കുമാർ

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.