Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 07:53 pm IST
inKerala

തിരുവനന്തപുരം: വേനല്‍ മഴയുടെ ഇടവേളകളില്‍ കേരളത്തിലെ തീരദേശ പ്രദേശങ്ങള്‍ ഈര്‍പ്പമുള്ള ഉഷ്ണതരംഗങ്ങള്‍ക്ക് ഇരയാകുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മണ്‍സൂണ്‍ ഇടവേളകളില്‍ സംസ്ഥാനത്തെ തീരദേശ ജില്ലകള്‍ ഉയര്‍ന്ന തോതില്‍ ഈര്‍പ്പമുള്ള ഉഷ്ണതരംഗ സാധ്യത നേരിടുന്നതായാണ് യു കെ യിലെ റീഡിങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വെളിവാക്കുന്നത്. യുകെ, ഇന്ത്യ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ പഠനവിവരങ്ങള്‍ ക്ലൈമറ്റ് ഡയനാമിക്ക്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ വര്‍ധിക്കുന്ന ഉഷ്ണതരംഗം കേരളത്തില്‍ വലിയ അപകടസാധ്യത ഉയര്‍ത്തിക്കാട്ടുന്നു എന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമായും താപനില അധിഷ്ഠിതമായ പരമ്പരാഗത ഉഷ്ണതരംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്ന ഉയര്‍ന്ന ആര്‍ദ്രത ഈ സാഹചര്യത്തെ കൂടുതല്‍ തീവ്രമാക്കുന്നു. തീരദേശ ജില്ലകളില്‍ ഈ ഉഷ്ണസമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അത് അവിടത്തെ ജനങ്ങള്‍ക്കിടയില്‍ അപകടകരമായ വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.

‘ഉള്‍നാടന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തീരദേശ ജില്ലകളില്‍ വേനല്‍ക്കാല മണ്‍സൂണ്‍ സമയത്ത് ഈര്‍പ്പമുള്ള ഉഷ്ണതരംഗ സാധ്യത കൂടുതലാണെന്ന് പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പൊതുവേ, മണ്‍സൂണ്‍ ഒരു ഇടവേള ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഈ പ്രദേശങ്ങളില്‍ ഈര്‍പ്പമുള്ള ഉഷ്ണതരംഗ സാധ്യത വര്‍ദ്ധിക്കുന്നു,’ പഠനത്തിന്റെ മുഖ്യ രചയിതാവും യു കെയിലെ റീഡിംഗ് സര്‍വകലാശാല പ്രൊഫസറുമായ ഡോ. അക്ഷയ് ദേവറസ് പറയുന്നു. .

‘വെറ്റ് ബള്‍ബ് ടെംപെറേച്ചര്‍’ എന്ന സങ്കേതം ഉപയോഗിച്ച് അളക്കുന്ന ഈ പ്രതിഭാസം വരണ്ട ചൂടിനേക്കാള്‍ അപകടകരമാണ്. കാരണം, വായുവില്‍ ഈര്‍പ്പം കൂടുതലായാല്‍ ശരീരത്തിന്റെ പ്രധാന തണുപ്പിക്കല്‍ പ്രക്രിയയായ വിയര്‍പ്പിന്റെ ആവിയാകല്‍ മന്ദഗതിയിലാവുകയോ പൂര്‍ണമായി നിലച്ചുപോകുകയോ ചെയ്യുന്നു. ഇതോടെ ശരീരത്തിന്റെ താപനില ഉയരുകയും, ഹൃദയരക്ത ധമനികളില്‍ സമ്മര്‍ദ്ദം ഉണ്ടാകുകയും, ചില മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹീറ്റ്സ്‌ട്രോക്ക് സംഭവിക്കാനിടയാകുകയും ചെയ്യുന്നു. താപനില സാധാരണ പോലെ തോന്നാമെങ്കിലും ശരീരത്തെ ബാധിക്കുന്ന ഫലം അത്ര സാധാരണയല്ല.

ഇത്തരം അപകടകരമായ കാലാവസ്ഥാ സാഹചര്യം നാല് ആഴ്ചകള്‍ മുന്‍പേ പ്രവചിച്ചു കണ്ടെത്തനും അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്താനുമാകും എന്നും പഠനം വ്യക്തമാക്കുന്നു. നാല് ആഴ്ചത്തെ മുന്നറിയിപ്പ് ജാലകം ഉള്ളതിനാല്‍ ആശുപത്രികളില്‍ ജീവനക്കാരെ ക്രമീകരിക്കാനും, ശീതീകരണ കേന്ദ്രങ്ങള്‍ തുറക്കാനും, സ്‌കൂളുകള്‍ സമയം മാറ്റാനും, വര്‍ദ്ധിച്ച ആവശ്യകതയ്‌ക്കായി തയ്യാറെടുക്കാന്‍ വൈദ്യുതി സേവന ദാതാക്കള്‍ക്ക് സമയം നല്‍കാനും കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

ലീഡ്സ് യൂണിവേഴ്സിറ്റി, യുകെ മെറ്റ് ഓഫീസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി എന്നിവയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം, റീഡിംഗ് യൂണിവേഴ്സിറ്റിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് സയന്‍സ് ആന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെറ്റീരിയോളജിയിലെ ഡോ. അക്ഷയ് ദേവറസ് ഈ പഠനത്തിന് നേതൃത്വം നല്‍കി.

യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിന്റെ ആഗോള പുനര്‍വിശകലന ഡാറ്റാ സെറ്റായ ഈറ 5, ഇന്ത്യാ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള മഴ രേഖകള്‍ എന്നിവ ഉപയോഗിച്ച് 84 വര്‍ഷത്തെ അന്തരീക്ഷ ഡാറ്റ (1940 മുതല്‍ 2023 വരെ) ഗവേഷകര്‍ വിശകലനം ചെയ്തു. ആ കാലയളവില്‍, 261 സജീവ മണ്‍സൂണ്‍ സംഭവങ്ങളും 188 ബ്രേക്ക് എപ്പിസോഡുകളും സംഘം തിരിച്ചറിഞ്ഞു. ഓരോന്നിനും മുമ്പും, സമയത്തും, ശേഷവും ഈര്‍പ്പമുള്ള ഉഷ്ണതരംഗ സാധ്യത എങ്ങനെ മാറി എന്ന് ട്രാക്ക് ചെയ്തു.

‘ചൂടുള്ള വേനല്‍ക്കാലം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയില്‍ വരണ്ട ഉഷ്ണതരംഗങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാണെന്ന് ഞങ്ങള്‍ പലപ്പോഴും കാണുന്നു, പക്ഷേ ഈര്‍പ്പമുള്ള ചൂട് അത്ര അറിയപ്പെടാത്തതിനാല്‍ അത് കൂടുതല്‍ അപകടകരമാണ്,’ ഡോ. ദേവറസ് പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ഈ മണ്‍സൂണ്‍ രീതികള്‍ പ്രവചിക്കാന്‍ കഴിയുന്നതിനാല്‍, ആളുകളെ തയാറാക്കാനും സംരക്ഷിക്കാനുംസാധിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Universitybeachheatwave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം
Kerala

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.