Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

നോയിഡയിലെ ഫാക്ടറിയില്‍ കൂലി കൂട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂലി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിഐടിയു സമരം പൊളിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 06:24 pm IST
inKerala, India

നോയിഡ: നോയിഡയിലെ ഫാക്ടറിയില്‍ കൂലി കൂട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂലി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിഐടിയു സമരം പൊളിഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഈ സമരം ചൂടാക്കാന്‍ കേരളത്തിലെ സിപിഎം നേതാക്കളായ സമരവീരന്മാര്‍ നോയിഡയില്‍ എത്തിയിരിക്കുകയാണ്.

സമരത്തിന്റെ ഭാഗമായി ഏതാനും സിഐടിയു നേതാക്കളെയും ട്രേഡ് യൂണിയന്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ഇവരെ വിട്ടയയ്‌ക്കാണമെന്ന ആവശ്യമുയര്‍ത്തി ഈ സമരത്തെ വീണ്ടും ചൂടുപിടിപ്പിക്കാന്‍ നോക്കുകയാണ് കേരളത്തിലെ സിപിഎം നേതാക്കള്‍. ഈ സമരത്തിന് ചുക്കാന്‍ പിടിച്ച സിഐടിയുവിന് വേണ്ടി വീണ്ടും കേരളത്തിലെ സിപിഎം നേതാക്കള്‍ എം.എ. ബേബിയുടെ നേതൃത്വത്തില്‍ കുത്തിത്തിരിപ്പ് സമരവുമായി നോയിഡയില്‍ എത്തി. സിപിഎമ്മിന്റെ സിഐടിയു ചുമതലയുള്ള നേതാവ് എളമരം കരീമും അറസ്റ്റ് ചെയ്തവരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അറസ്റ്റ് ചെയ്തവരില്‍ പുറത്തുനിന്നുള്ളവരും ഉണ്ടെന്നാണ് വിവരം.

നോയിഡയിലും ഗാസിയാബാദിലും നടന്ന സമരത്തിന് പിന്നില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ അര്‍ബന്‍നക്സലുകളും ജിഹാദി സംഘങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്.അതുപോലെ പാകിസ്ഥാനുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. സമരത്തിന്റെ ഭാഗമായി ബോധപൂര്‍വ്വം സമരക്കാര്‍ അക്രമം അഴിച്ചുവിട്ടതാണ് സംശയിക്കപ്പെടുന്നത്. അസ്വാസ്ഥ്യം പടര്‍ത്തുന്നതിന്റെ ഭാഗമായി പലതും തല്ലിത്തകര്‍ത്തിരുന്നു. അക്രമികളെ കണ്ടെത്തി കര്‍ശന ശിക്ഷ കൊടുക്കാനാണ് യോദി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം.

കൂലിക്കൂടുതലിന് വേണ്ടി സമരം ചെയ്ത തൊഴിലാളികള്‍ക്ക് യോഗി ആദിത്യനാഥ് 3000 രൂപ വരെയാണ് ഒറ്റയടിക്ക് കൂട്ടിക്കൊടുത്തത്. അവിദഗ്ധത്തൊഴിലാളികളുടെ ശമ്പളം 11,313രൂപയില്‍ നിന്നും 13,690 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഭാഗികവൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് 12,445 രൂപയില്‍ നിന്നും 15,059 രൂപയാക്കിയും വിദഗ്ധ തൊഴിലാളികള്‍ക്ക് 13,940 രൂപയില്‍ നിന്നും 16,868 രൂപയിലേക്കും ഉയര്‍ത്തിയിരുന്നു. ഇതോടെ സിഐടിയു നേതാക്കള്‍ക്കെതിരെ നിലപാടെടുക്കുകയായിരുന്നു തൊഴിലാളികള്‍. പക്ഷെ ഈ സമരവാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ സിഐടിയുവും സിപിഎമ്മും വലിയ നേട്ടം കൊയ്ത ചാരിതാര്‍ത്ഥ്യത്തിലായിരുന്നു. അവസാനിച്ച സമരം വീണ്ടും ആളിക്കത്തിക്കാന്‍ എന്തിനാണ് കേരളത്തില്‍ നിന്നും സിപിഎം നേതാക്കള്‍ എഴുന്നെള്ളിയത് എന്നത് അത്ഭുതപ്പെടുത്തുന്നു.

കളക്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് സി പി എം സംഘത്തിന്റെ പ്രതിഷേധം. എം എ ബേബിക്കൊപ്പം ജോൺ ബ്രിട്ടാസ് എം പി, എ എ റഹിം എം പി, വി ശിവദാസൻ എം പി തുടങ്ങിയവരാണ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനായി എത്തിയത്.

ഉല്‍പാദനരംഗത്ത് കുതിക്കുന്ന ഇന്ത്യയെ തകര്‍ക്കാന്‍ ചൈനയും ചൈനയ്‌ക്ക് വേണ്ടി പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരുടെ ചാരന്മാരായി പ്രവര്‍ത്തിക്കുകയാണോ സിപിഎം എന്ന ആശങ്ക ഉയരുന്നുണ്ട്. മാത്രമല്ല, നോയിഡയില്‍ നടത്തിയ സമരത്തിന് പിന്നില്‍ പാകിസ്ഥാന്‍ ചാരന്മാര്‍ പങ്കെടുത്തിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. കുറച്ചുനാളായി ഇന്ത്യയുടെ ഉല്‍പാദനമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ഏറെ കഷ്ടപ്പെട്ടാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഫാക്ടറി ഉല്‍പാദനരംഗം ഊര്‍ജ്ജിതപ്പെടുത്തിയത്. ചൈനയ്‌ക്ക് പകരം ഇന്ത്യ എന്ന രീതിയില്‍ വികസിത രാജ്യങ്ങള്‍പോലും ഇന്ത്യയെ ഉറ്റുനോക്കുകയാണ്. അതിനിടയിലാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ അതിനെ തകിടം മറിക്കാനുള്ള നീക്കം നടക്കുന്നത്.

ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി വെള്ളിയാഴ്ച നോയിഡയില്‍ കുത്തിത്തിരുപ്പ് സമരവുമായി എത്തിയിരിക്കുകയാണ് എം.എ. ബേബിയും കൂട്ടരും; നോയിഡയിൽ അപ്രതീക്ഷിതമായി എത്തിയ ഇവര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ‘കസ്റ്റഡിയിലെടുത്ത സിഐടിയു നേതാക്കളെ വിട്ടയക്കണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഇവരുടെ സമരം.

സി പി എം സംഘത്തിന് ഒപ്പം കളക്ടറെ കാണാനെത്തിയ സി ഐ ടി യു സംഘത്തെ പൊലീസ് അധികൃതമായി കസ്റ്റഡിയിലെടുത്ത് എന്നാരോപിച്ചാണ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചത്. സി ഐ ടി യു നേതാക്കളെ വിട്ടയക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നാണ് എം.എ. ബേബിയുടെയും കൂട്ടരുടെയും നിലപാട്.

Tags: Noida strikeGaziabad agitationJohn BrittasYogi AdityanathElamaram Kareemaa rahimLatest newsMA Baby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.