കേരള എജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ 2026 ഏപ്രില്‍ 17 മുതല്‍ 22 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങൡലും ദല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഷാര്‍ജ, കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലും നടത്തുന്നതാണ്. കീം 2026 ന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ രീതി പരിചയപ്പെടുന്നതിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.inല്‍ പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ലഭ്യമാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റിലെ കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്ത് മെനുവിലുള്ള ‘പ്രാക്ടീസ് ടെസ്റ്റ്’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
എന്‍ജിനീയറിങ് പരീക്ഷ 17 മുതല്‍ 22 വരെ ഉച്ചക്ക് 2 മണി മുതല്‍ 5 മണിവരെയാണ്. ഫാര്‍മസി പരീക്ഷ 18 മുതല്‍ 20 വരെ രാവിലെ 10 മുതല്‍ 11.30 മണിവരെ (സെക്ഷന്‍-1).
പരീക്ഷാര്‍ത്ഥികള്‍ പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 0471-2332120, 2338487.














