കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിനി കമലാക്ഷിയെയാണ് ബസ് സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടത്. ബന്ധുക്കള്‍ രാവിലെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു പോയെന്നാണ് ആരോപണം.
ആശുപത്രിയില്‍ കൊണ്ടുപോകുന്നതായി അറിയിച്ച് ഭര്‍ത്താവും ബന്ധുക്കളുമാണ് ഇവിടെ എത്തിച്ചതെന്ന് കമലാക്ഷി പൊലീസിനോട് പറഞ്ഞു.രാവിലെ മുതല്‍ വൈകിട്ട് വരെ വയോധിക ബസ് സ്റ്റാന്‍ഡില്‍ തുടരുന്നു.
വ്യാഴാഴ്ച വൈകുന്നേരം കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആണ് വയോധികയെ കുറിച്ച് പൊലീസിനെ അറിയിച്ചത്. പൊലീസ് ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വെളളിയാഴ്ച വയോധികയെ ബന്ധുക്കളെത്തി കൂട്ടികൊണ്ടുപോകുമെന്നാണ് സൂചന.കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
















