Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 11:18 am IST
in India

ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഗോത്രവർഗ സ്കൂളിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു വിദ്യാർത്ഥിനി മരിക്കുകയും നൂറിലധികം കുട്ടികൾ രോഗബാധിതരാവുകയും ചെയ്തു. കകബന്ധ ആശ്രമം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ രൂപാലി ബെസ്രയാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

റവന്യൂ ഡിവിഷണല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് സ്‌കൂളില്‍ വിശദമായ പരിശോധന നടക്കും. കൃത്യവിലോപത്തിനും മെനുവില്‍ ഇല്ലാത്ത ഭക്ഷണം കുട്ടികള്‍ക്ക് നല്‍കിയതിനും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജയന്ത് കുമാര്‍ പാണിഗ്രാഹിയെ സസ്‌പെന്‍ഡ് ചെയ്തു. മരിച്ച കുട്ടിയുടെ കുടുംബത്തിന് ആകെ ഏഴ് ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ സ്കൂളിലെ മെനുവിൽ ഇല്ലാത്ത ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പഴങ്കഞ്ഞി, ഉരുളക്കിഴങ്ങ് ഉടച്ചത്, മാങ്ങ ചട്ണി എന്നിവയാണ് കുട്ടികൾക്ക് നൽകിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതിന് പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ 67 കുട്ടികളെ ബാരിപദയിലെ പിഎംആർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് രൂപാലിയുടെ മരണം സംഭവിച്ചത്. നിലവിൽ നൂറിലധികം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റാസ്‌ഗോവിന്ദ്പൂര്‍-ജലേശ്വര്‍ റോഡ് ഉപരോധിച്ചു. മരിച്ച കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വീഴ്ച വരുത്തിയ അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഹേമകാന്ത സായ് ഉറപ്പുനല്‍കി. നിലവില്‍ വിദഗ്ധ മെഡിക്കല്‍ സംഘങ്ങള്‍ സ്‌കൂളിലും ആശുപത്രിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags: food poisoningschool in Odishagirl diesCM orders high-level inquiry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kottayam

ഭക്ഷ്യവിഷബാധയുണ്ടായ മലയിഞ്ചിപ്പാറ യു.പി.സ്‌കൂളിലെത്തി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ തെളിവെടുത്തു

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Kerala

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

Kerala

കാസർകോട് നബിദിന ആഘോഷങ്ങൾക്കിടെ ഭക്ഷ്യവിഷബാധ; 14 കുട്ടികൾ ആശുപത്രിയിൽ, വില്ലനായത് ഷവർമ്മയിലെ പഴകിയ ഇറച്ചി

India

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; അച്ഛനും 2 പെൺമക്കളും മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.