ന്യൂദൽഹി: ”ഡോ. ബി.ആർ. അംബേദ്കർ: ഇന്ത്യൻ തൊഴിൽ നിയമങ്ങളുടെ ശില്പി” എന്ന വിഷയത്തിൽ പ്രഭാഷണവും ലേബർ കോഡുകളെക്കുറിച്ചുള്ള നാലു വാല്യം പുസ്തകങ്ങളുടെ പ്രകാശനവും 16 ന് ന്യൂദൽഹിയിൽ നടക്കും.
ഭാരത ലേബർ കമ്മീഷൻ അംഗം, ഏറെത്തവണ ILOയിൽ ഭാരത പ്രതിനിധി,
ഭാരതീയ മസ്ദൂർ സംഘത്തിന്റെ ദേശീയ അധ്യക്ഷൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായ അഡ്വ.സജി നാരായണനാണ് നാലു പുസ്തകങ്ങളും രചിച്ചിരിക്കുന്നത്.
സുപ്രീം കോടതിയുടെ അധിവക്‌ത പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. സുപ്രിം കോടതി ജസ്റ്റീസ് സഞ്ജയ് കാജോൾ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഹൈക്കോടതി മുൻ ജഡ്ജി എൻ. നഗരേഷ് വിശിഷ്ടാതിഥിയാകും. എബിഎപി ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി. ഭരത് കുമാർ പ്രത്യേകാതിഥിയാകും. എസ്. മല്ലീശം (ബിഎംഎസ്), അതുൽ സോബ്തി തുടങ്ങിയവരും സംസാരിക്കും.











