Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ഇസ്രായേലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 10:05 am IST
inWorld

ബെയ്റൂട്ട്: പശ്ചിമേഷ്യയില്‍ സമാധാന പ്രതീക്ഷകള്‍ ഉയരുന്നതിനിടെ ലെബനനില്‍ വീണ്ടും ഭീകര ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഇസ്രയേല്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ഒറ്റ രാത്രിയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് നിലനിന്നിരുന്ന സമാധാന പ്രതീക്ഷകള്‍ക്ക് ഇതോടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ഈ യുദ്ധത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇന്നുണ്ടായത്. ബെയ്റൂട്ടിലെ ജനവാസ മേഖലകളിൽ നിന്നടക്കം വൻ പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ലബനൻ സിവിൽ ഡിഫൻസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം കുറഞ്ഞത് 254 പേർ കൊല്ലപ്പെടുകയും 837 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നയതന്ത്ര തലത്തിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ലബനനിൽ ചോരപ്പുഴ ഒഴുകുകയാണ്.

254 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1155 പേര്‍ക്ക് പരിക്കേറ്റു. മധ്യ ബെയ്‌റൂട്ടിലുളള നിരവധി ജനവാസ മേഖലകളിലാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. രാജ്യത്തുടനീളം നൂറിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായി ആരോഗ്യമന്ത്രി റാകന്‍ നസറുദ്ദീന്‍ സ്ഥിരീകരിച്ചു. ആംബുലന്‍സുകള്‍ ഇപ്പോഴും രോഗികളുമായി ആശുപത്രികളിലേക്ക് പായുകയാണെന്നും ലെബനന്‍ ആരോഗ്യമേഖലയെ സഹായിക്കാന്‍ അന്താരാഷ്‌ട്ര സംഘടനകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്റെ വാദം. ഇറാൻ മുന്നോട്ടുവെച്ച പത്തിനം സമാധാന പദ്ധതിയിൽ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു. ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു.

മാര്‍ച്ച് 2-ന് സൈനിക നടപടി ആരംഭിച്ചതിന് ശേഷം ലെബനനില്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ബെയ്‌റൂട്ട്, ബെക്ക താഴ്‌വര, തെക്കന്‍ ലെബനന്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലകളാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഹിസ്ബുളളയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ‘ലെബനനിലുടനീളം ഹിസ്ബുളള തീവ്രവാദികള്‍ക്കെതിരെ അപ്രതീക്ഷിത ആക്രമണമാണ് നടത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ ബീപ്പേഴ്‌സ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ നീക്കമാണിത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും വെടിനിര്‍ത്തല്‍ ഉറപ്പുവരുത്തുന്നതുമായ നീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി. ഇസ്രായേലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടാങ്കറുകളുടെ ഗതാഗതം പൂർണ്ണമായും തടയുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. എന്നാൽ ലബനനെ ഈ കരാറിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിലപാട്.

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുമ്പ് സുരക്ഷിത ഗതാഗതത്തിന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, പുതിയ ആക്രമണ പശ്ചാത്തലത്തില്‍ സാഹചര്യം വീണ്ടും സംഘര്‍ഷഭരിതമായി മാറിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്ന മേഖലയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിയിരിക്കുകയാണ് ഈ പുതിയ സംഭവവികാസങ്ങള്‍.

Tags: iranIsraelLebanon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.