Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വാക്കുപാലിച്ച് കേന്ദ്രം, ഇനി നക്‌സല്‍ മുക്ത ഭാരതം

പി.ഷിമിത്ത്byപി.ഷിമിത്ത്
Apr 5, 2026, 08:34 am IST
inArticle

ഭാരതം നേരിട്ട ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളില്‍ ഒന്നായ നക്‌സലിസത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. മാര്‍ച്ച് 31ന് മുമ്പ് ഭാരതം നക്‌സല്‍ മുക്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതും അതാണു പ്രഖ്യാപിച്ചതും. മാര്‍ച്ച് 30ന് ലോക്‌സഭയെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, സര്‍ക്കാര്‍ ആ ലക്ഷ്യം കണ്ടതായി അറിയിച്ചു. പറഞ്ഞതു നടപ്പാക്കുന്ന എന്‍ഡിഎ ശൈലിയുടെ ഏറ്റവും പുതിയതും ശക്തവുമായ ഉദാഹരണം. സമൂഹത്തില്‍ കാന്‍സര്‍പോലെ പടര്‍ന്ന ഈ ദേശദ്രോഹ പ്രസ്ഥാനത്തെ, കൃത്യവും വ്യക്തവുമായ പദ്ധതികളിലൂടെയും നീ്ക്കത്തിലൂടെയുമാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. രോഗത്തെ അറിഞ്ഞു ചികില്‍സിക്കുന്ന ഡോക്ടറുടെ വൈദഗ്ധ്യത്തോടെയാണ് അതു പൂര്‍ത്തിയാക്കിയത്.

നക്‌സലിസം പ്രത്യയശാസ്ത്രത്തിന്റെ ഉല്‍പ്പന്നമാണെന്ന് അമിത്ഷാ, പലതവണ വ്യക്തമാക്കിയിട്ടുണ്ട്. നക്‌സലിസം ഒരിക്കലും ദാരിദ്ര്യം കൊണ്ടുണ്ടായതല്ല. നക്‌സലിസം മൂലമാണ് ദാരിദ്ര്യം പടര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നക്‌സലിസത്തിന്റെ കാരണങ്ങളും പ്രത്യാഘാതവും തിരിച്ചറിഞ്ഞുള്ള സൂക്ഷ്മവും സമഗ്രവുമായ തന്ത്രമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചത്. വികസനമെത്താത്ത ഗ്രാമങ്ങളിലും വനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും പടിപടിയായി വികസനം എത്തിച്ചതായിരുന്നു സര്‍ക്കാരിന്റെ ആദ്യ നടപടി. ഇടതുപക്ഷ തീവ്രവാദത്തിന് ശക്തമായ വേരോട്ട മുണ്ടായിരുന്ന ജില്ലകളില്‍ നിര്‍ണായകമായ അടിസ്ഥാന സൗകര്യവികസനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് നടത്തിയത്. റോഡും വൈദ്യുതിയും ടെലഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഗ്രാമങ്ങളിലേക്കെത്തി. ബസ് യാത്രപോലും നടത്താന്‍ കഴിയാതിരുന്ന ഗ്രാമങ്ങളില്‍ ജനം ആഘോഷ പൂര്‍വ്വം ബസ് യാത്രകള്‍ക്ക് തുടക്കമിട്ടു. ഇതോടെ ഗ്രാമങ്ങളെ ഒറ്റപ്പെടുത്തി നിര്‍ത്തുക എന്ന നക്‌സലൈറ്റുകളുടെ തന്ത്രം പരാജയപ്പെടാന്‍ തുടങ്ങി. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടെന്ന വിശ്വാസം ഗ്രാമീണരുടെ മനസ്സില്‍ ഉറച്ചു. അത് അവര്‍ക്ക് നക്‌സലൈറ്റുകളില്‍ നിന്നുള്ള മാനസിക മോചനത്തിനു വഴിയൊരുക്കി.

സമാന്തര നക്സല്‍ ഭരണകൂടത്തെ മറികടന്ന് വിവിധ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നേരിട്ട് ജനങ്ങളിലേക്കെത്തിച്ചു. ഇതോടെ നക്‌സലിസത്തില്‍ ആകൃഷ്ടരാകാന്‍ സാധ്യതയുണ്ടായിരുന്ന യുവാക്കളെല്ലാം അതില്‍ നിന്ന് മാറി നടന്നു. പുതിയ സ്‌കൂളുകള്‍, റേഷന്‍ കടകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ നിര്‍മ്മിച്ചു. ഇടതുപക്ഷ തീവ്രവാദ മേഖലകളില്‍ മാത്രം 17,589 കിലോമീറ്റര്‍ റോഡാണ് അനുവദിച്ചത്. ഇതില്‍ 12,000 കിലോമീറ്റര്‍ പൂര്‍ത്തിയായി. ഏകദേശം 5,000 മൊബൈല്‍ ടവറുകള്‍, 1,804 ബാങ്ക് ശാഖകള്‍, 1,321 എടിഎമ്മുകള്‍, 6,025 പോസ്റ്റ് ഓഫീസുകള്‍ എന്നിവ സ്ഥാപിക്കപ്പെട്ടു. ഒരു കാലത്ത് നക്‌സലുകള്‍ സ്‌കൂളുകളും ബാങ്കുകളും ആരോഗ്യകേന്ദ്രങ്ങളും കത്തിച്ച ഗ്രാമങ്ങളിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നത്.

നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ സൈന്യത്തിന്റെയും പോലീസിന്റെയും കാര്യക്ഷമത വര്‍ധിപ്പിച്ചു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കി. അത്യാധുനിക ആയുധങ്ങള്‍, മികച്ച ആശയവിനിമയ ഉപാധികള്‍, ആവശ്യത്തിന് വാഹനങ്ങള്‍ എന്നിവയും പ്രത്യേക പരിശീലനവും നല്‍കി. മുമ്പ് എത്തിപ്പെടാതിരുന്ന സ്ഥലങ്ങളില്‍ പോലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. ഇത് നക്‌സലൈറ്റുകളുടെ സുരക്ഷിത മേഖലകള്‍ ചുരുക്കാനും നീക്കങ്ങള്‍ തടസ്സപ്പെടുത്താനും സഹായിച്ചു. നക്‌സലൈറ്റുകളുടെ പണപ്പിരിവ് ശൃംഖലകളെയും മറ്റ് അനധികൃത വരുമാനമാര്‍ഗ്ഗങ്ങളെയും സര്‍ക്കാര്‍ പടിപടിയായി തകര്‍ത്തു.

ആയുധംവെച്ച് കീഴടങ്ങിയ നക്‌സലുകള്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജുകള്‍ സര്‍ക്കാര്‍ നല്‍കി. കീഴടങ്ങാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോയി. മഴക്കാലത്തും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അമിത്ഷാ താക്കീത് നല്‍കിയത് ഇതിന്റെ ഭാഗമായാണ്.

നക്‌സല്‍ മുക്ത ഭാരതത്തിനായുള്ള നിരന്തര ശ്രമങ്ങളുടെ ഫലമായി, 2013ല്‍ 12 സംസ്ഥാനങ്ങളിലും 126 ജില്ലകളിലുമായി വ്യാപിച്ച് കിടന്നിരുന്ന ചുവപ്പ് ഇടനാഴി (റെഡ് കോറിഡോര്‍) ഇന്ന് വെറും രണ്ട് ജില്ലകളും 60 പോലീസ് സ്റ്റേഷനുകളുമായി ചുരുങ്ങി. 2024 മുതല്‍ 2026 മാര്‍ച്ച് വരെ മാത്രം 706 നക്‌സലൈറ്റുകളെ നിര്‍വീര്യമാക്കി, 2,218 പേരെ അറസ്റ്റ് ചെയ്തു, 4,839 പേര്‍ കീഴടങ്ങി. അതേസമയം 2014 മുതല്‍ 406 പുതിയ സിഎപിഎഫ് ക്യാമ്പുകള്‍, 600ല്‍ അധികം ഫോര്‍ട്ടിഫൈ്ഡ് പോലീസ് സ്റ്റേഷനുകള്‍, 68 നൈറ്റ്-ലാന്‍ഡിംഗ് ഹെലിപാഡുകള്‍ എന്നിവ നിര്‍മ്മിച്ചു. ഇത്, നക്‌സലൈറ്റുകള്‍ ഒരുകാലത്ത് സമാന്തരമായി ഭരിച്ചിരുന്ന പ്രദേശങ്ങളില്‍ നിന്ന് അവരുടെ പിന്മാറ്റത്തിന് കാരണമായി.

രാജ്യത്ത് പല തവണകളായി നടന്ന നക്‌സലൈറ്റ് ആക്രമണങ്ങളില്‍ ഏകദേശം 20,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്ക്. അതില്‍ 5,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ആയുധമെടുത്ത് കലാപാഹ്വാനം നടത്തുന്നവര്‍ക്ക് അതേരൂപത്തില്‍ മറുപടിയെന്നാണ്, നടപടികളിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയത്. മാവോയിസ്റ്റ് ഭീകരതയില്‍ നിന്ന് പിന്മാറിയശേഷം വീണ്ടും ആയുധമെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് നരേന്ദ്രമോദിയുടെ സര്‍ക്കാരാണ്. ആയുധമെടുക്കുന്നവരെ ശക്തമായി നേരിടും. ഇത്തരം അക്രമങ്ങളെ ജനാധിപത്യസംവിധാനത്തില്‍ ന്യായീകരിക്കാന്‍ കഴിയില്ല. ആയുധംവച്ച് കീഴടങ്ങുന്നവരെ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം സുരക്ഷാ സേനയുടേയും പ്രാദേശിക സമൂഹങ്ങളുടേയും സംയുക്തമായ പ്രവര്‍ത്തനമാണ് നക്‌സല്‍ മുക്തഭാരതത്തിലേക്കുള്ള പ്രയാണം എളുപ്പമാക്കിയത്. നിരവധി സൈനികര്‍ക്കും പോലീസുകാര്‍ക്കും ഈ പ്രയാണത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടിവന്നു. നക്‌സല്‍ വാദത്തിനോട് സഹിഷ്ണുതയില്ലാത്ത സമീപനവും സമഗ്രവികസനത്തിനായുള്ള അക്ഷീണ ശ്രമങ്ങളുംകൊണ്ട് ശക്തവും സുരക്ഷിതവും സമൃദ്ധവുമായ ഭാരതം കെട്ടിപ്പടുക്കുകയാണ് മോദി സര്‍ക്കാര്‍. പന്ത്രണ്ട് വര്‍ഷത്തെ മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലൊന്നായി നക്‌സല്‍ മുക്ത ഭാരതത്തെ കണക്കാക്കാം.

Tags: Union Home Minister Amit ShahNaxal activitiesNaxal mukt bharatNaxal-free India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.