Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

ഹിന്ദു എന്ന മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ സംഘടിക്കുന്നതിനെ തകര്‍ക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. ഹിന്ദുമതത്തെയും ഹിന്ദു മതവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങള്‍ ഉള്‍പ്പെട്ട സംവിധാനങ്ങളെയും തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 01:07 am IST
inIndia, World
മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)

ന്യൂദല്‍ഹി: അക്ഷര്‍ധാം ക്ഷേത്രം പണിതിരിക്കുന്നത് ബാപ്സ് എന്ന സ്വാമിനാരായണ്‍ ട്രസ്റ്റാണ്. ബാപ്സ് എന്നതിന്റെ മുഴുവന്‍ പേര് ബൊചാസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത എന്നാണ്. ശാസ്ത്രിജി മഹാരാജാണ് 1907ല്‍ ബാപ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചത്. 1781 മുതല്‍ 1830 വരെ ജീവിച്ചിരുന്ന ഭഗവാന്‍ സ്വാമിനാരായണന്റെ തത്വങ്ങള്‍ പിന്തുടരുന്ന ആളാണ് ശാസ്ത്രിജി മഹാരാജ്. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായാണ് ഭഗവാന്‍ സ്വാമിനാരായണ്‍ കണക്കാക്കപ്പെടുന്നത്. ഗുജറാത്തിലാണ് അക്ഷര്‍ധാം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഇപ്പോള്‍ ഗുജറാത്തില്‍ അക്ഷര്‍ ധാം ക്ഷേത്രം പണിതതിന് പിന്നില്‍ ദളിതരെ ചൂഷണം ചെയ്തു എന്ന പേരില്‍ പുതിയ കഥകളുമായി ഇറങ്ങിയിരിക്കുന്നത് അമേരിക്കയിലെ ശതകോടീശ്വരനും ഇന്ത്യയിലെ മോദി സര്‍ക്കാരിനെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്തിരിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകളാണ്. അതില്‍ പ്രധാന സംഘടനകളില്‍ ഒന്നാണ് ഹിന്ദൂസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ്. രാഹുല്‍ ഗാന്ധി ഇടയ്‌ക്കിടെ യുഎസ് സന്ദര്‍ശിക്കുമ്പോള്‍ കൂടിക്കാഴ്ച നടത്തുന്ന ഒരാളുണ്ട്. സുനിത വിശ്വനാഥ്. ഇവരാണ് ഹിന്ദൂസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റസ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍. ഈ സംഘടനയ്‌ക്ക് പ്രവര്‍ത്തിക്കാനുള്ള ഫണ്ട് നല്‍കുന്നത് ജോര്‍ജ്ജ് സോറോസ് ആണ്.

ഹിന്ദു എന്ന മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ സംഘടിക്കുന്നതിനെ തകര്‍ക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. ഹിന്ദുമതത്തെയും ഹിന്ദു മതവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങള്‍ ഉള്‍പ്പെട്ട സംവിധാനങ്ങളെയും തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനായി ഇവര്‍ അജണ്ടകളും പുത്തന്‍ ആഖ്യാനങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പുറമേക്ക് നോക്കുമ്പോള്‍ പുരോഗമനം എന്ന് തോന്നിയാലും ഇതിന്റെ ഉള്ളടക്കം ഹിന്ദുമതത്തെ ദുര്‍ബലമാക്കുക എന്നതാണ്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടുന്നുവെന്ന രീതിയില്‍ കള്ളക്കഥ മെനഞ്ഞതിന്റെ കേന്ദ്രബിന്ദു ഈ സംഘടനയാണെന്ന് കരുതുന്നു. ഇന്ത്യയില്‍ ദ ന്യൂസ് മിനിറ്റ് മുതല്‍ കേരളത്തിലെ ഇടത്, ജിഹാദി മാധ്യമങ്ങളും യൂട്യൂബര്‍മാരും ഈ കള്ളക്കഥ പ്രചരിപ്പിച്ചിരുന്നു. ജെസിബി ഉപയോഗിച്ച് ക്ഷേത്രഭൂമിയില്‍ മീറ്റര് കണക്കിന് ആഴത്തില്‍ കുഴിച്ചിട്ടും ഒരു ജഢം പോലും കണ്ടെത്താനായില്ല.

ഈ സംഘടന തന്നെയാണ് മുരുകന്റെ പേരില്‍ തമിഴ്നാട്ടില്‍ ഹിന്ദുക്കള്‍ സംഘടിക്കുന്നതിനെതിരെ പുത്തന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ച് മുരുകന്‍ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ വേട്ടയാടാന്‍ കഥകളും ഗൂഢാലോചനകളും സൃഷ്ടിക്കുന്നത്.

ഇപ്പോഴിതാ ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം നിര്‍മ്മിക്കാന്‍ ദളിതരെ ചൂഷണം ചെയ്തിരുന്നു എന്ന കഥയാണ് ഇറക്കിയിരിക്കുന്നത്. ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് ലഭിച്ചിരുന്നത് മണിക്കൂറിന് ഏകദേശം 100 രൂപ മാത്രമായിരുന്നു എന്നും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവച്ചതോടെ വര്‍ഷങ്ങളോളം സ്വന്തം കുടുംബത്തെ പോലും കാണാന്‍ കഴിയാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു ഈ തൊഴിലാളികള്‍ എന്നുമൊക്കെയുള്ള കള്ളക്കഥയുമായി ഇറങ്ങിയിരിക്കുകയാണ്. ഈ കഥ കേരളത്തിലെ ജിഹാദി മാധ്യമങ്ങള്‍ വരെ പ്രചരിപ്പിക്കുന്നുണ്ട്. ന്നത് അഴിമുഖം മാധ്യമമാണ്. ഇതിന് മാധ്യമരംഗത്തുള്ളവര്‍ക്ക് ഇവര്‍ സാമ്പത്തികസഹായം വരെ നല്‍കുന്നതായി അറിയുന്നു.

നരേന്ദ്രമോദി സ്വാമിനാരായണ്‍ പ്രസ്ഥാനത്തിന്റെ ആരാധകനാണ്. ദുബായില്‍ വരെ സ്വാമിനാരായണ്‍ ബാപ്സ് ക്ഷേത്രം നിര്‍മ്മിക്കുന്നതിന് പിന്നില്‍ നരേന്ദ്രമോദിയും പരിശ്രമിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ സ്വാമിനാരായണ്‍ ട്രസ്റ്റിനെ ഇല്ലായ്‌മ ചെയ്യാനാണോ ഇങ്ങിനെ ഒരു കള്ളക്കഥ ആഗോളതലത്തില്‍ ജോര്‍ജ്ജ് സോറോസ് എന്‍ജിഒ ശൃംഖല കള്ളക്കഥയുമായി ഇറങ്ങിയിരിക്കുന്നത് എന്ന് വേണം കരുതാന്‍.

ഷാജഹാന്‍ ചക്രവര്‍ത്തിപണിത താജ്മഹലിന് പിന്നില്‍ നടന്ന ചൂഷണങ്ങളെക്കുറിച്ചൊന്നും ഇവര്‍ മിണ്ടില്ലെന്നതാണ് വാസ്തവം. അന്ന് താജ്മഹല്‍ പണിത തൊഴിലാളികളുടെ കൈപ്പത്തി വരെ അറുത്തുമാറ്റിയ സംഭവം ചരിത്രത്താളില്‍ ഉണ്ടെന്നിരിക്കെ, ഇപ്പോള്‍ അക്ഷര്‍ധാമിനെതിരെ ദളിത് കഥയും തൊഴില്‍ ചൂഷണകഥയും മെനയുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് കരുതപ്പെടുന്നു.

 

Tags: Hindus For Human RightsAkshardharm templeSwaminarayan trustRahul GandhiBAPSNarendra ModiGeorge SorosSunitha ViswanathLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

‘അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം’; ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനുള്ള തിരിച്ചടിയെന്ന് വി. മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.