Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

ബിജെപി സംസ്ഥാനപ്രസിഡന്‍റും നേമത്ത് സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്തുകൊണ്ട് നേമത്ത് ജയിക്കണമെന്ന കാര്യകാരണങ്ങള്‍ നിരത്തുന്ന കേരളത്തിലെ മികച്ച പോഡ് കാസ്റ്ററായ ഷാരിഖ് ഷംസുദ്ദീന്റെ യൂട്യൂബ് അഭിമുഖം വൈറലായി പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2026, 10:06 pm IST
in Kerala
പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)

തിരുവനന്തപുരം: ബിജെപി സംസ്ഥാനപ്രസിഡന്‍റും നേമത്ത് സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്തുകൊണ്ട് നേമത്ത് ജയിക്കണമെന്ന കാര്യകാരണങ്ങള്‍ നിരത്തുന്ന കേരളത്തിലെ മികച്ച പോഡ് കാസ്റ്ററായ ഷാരിഖ് ഷംസുദ്ദീന്റെ യൂട്യൂബ് അഭിമുഖം വൈറലായി പ്രചരിക്കുന്നു.

അമേരിക്കയിലെ വിഖ്യാതമായ ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ ഭാഗമായ യൂണിവേഴ്സിറ്റിയാണ് ഇല്ലിനോയിസ് ടെകില്‍ നിന്നും 1991ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ മിടുക്കനെ മൈക്രോസോഫ്റ്റ് കമ്പനി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി വിലക്കെടുത്തത് 29 ലക്ഷം ശമ്പളത്തിന്. അന്നത്തെ മികച്ച ശമ്പളം. പക്ഷെ ഈ മിടുക്കനെ കംപ്യൂട്ടര്‍ ചിപ് നിര്‍മ്മിക്കുന്ന ഇന്‍റല്‍ എന്ന കമ്പനി കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് വിലക്കെടുക്കുന്നു. അമേരിക്കയില്‍ അതിവേഗത്തില്‍ ഉയര്‍ന്ന രാജീവ് ചന്ദ്രശേഖര്‍ വിവാഹശേഷം ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ എത്തുന്നു. ബിപിഎല്‍ മൊബൈല്‍ കമ്പനി ആരംഭിക്കുന്നു.

എന്തായാലും രാജീവ് ചന്ദ്രശേഖറിനെപ്പോലെയുള്ള ഒരു ടെക് വിദഗ്ധന്‍ കേരളത്തിലെ രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവരുന്നത് തന്നെ കേരളത്തിന് അനുഗ്രഹമാണെന്ന് ഷാരിഖ് ഷംസുദ്ദീന്‍ വാദിക്കുന്നു.
“ഇന്ത്യൻ വ്യോമസേനയിൽ റിട്ട. എയർ കമ്മഡോറായിരുന്ന എം.കെ. ചന്ദ്രശേഖരന്റെ മകനായ രാജീവ് മണിപ്പാൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീറിംഗിൽ ബിരുദവും പിന്നീടാണ് ഉപരിപഠനത്തിന് അമേരിക്കയിലെ ചിക്കാഗോയില്‍ പോയി പ്രശസ്തമായ ഇല്ലിനോയിസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും നേടിയത്.

ടാറ്റയും അംബാനിയും ബിര്‍ളയും ഒന്നും മൊബൈല്‍ ഫോണ്‍ സേവനത്തിന്റെ സാധ്യത അറിയാത്ത കാലത്ത് കണ്ണൂരിലെ ഒരു യുവാവ് കേന്ദ്രസര്‍ക്കാരില്‍ 1994ല്‍ മൊബൈല്‍ ഫോണ്‍ സേവനക്കമ്പനി ആരംഭിയ്‌ക്കാന്‍ ലൈസന്‍സിന് അപേക്ഷിച്ചു. ആ ചെറുപ്പക്കാരന് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു. 1995ല്‍ മുംബൈയില്‍ അദ്ദേഹം ബിപിഎല്‍ മൊബൈല്‍ കമ്പനിയുടെ ആദ്യ ഓഫീസ് ആരംഭിച്ചു. 20 വര്‍ഷത്തോളം അദ്ദേഹം ബിപിഎല്‍ മൊബൈല്‍ നടത്തി. അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനക്കമ്പനിയായിരുന്നു ബിപിഎല്‍. പിന്നീട് 2005ല്‍ അദ്ദേഹം ബിപിഎല്ലിന്റെ 64 ശതമാനം ഓഹരികള്‍ വിറ്റു. എത്ര രൂപയ്‌ക്കെന്നോ? 5200 കോടി രൂപയ്‌ക്ക്. ഈ മുതലൊന്നും രാഷ്‌ട്രീയത്തിലെ അഴിമതിയില്‍ നിന്നും ഉണ്ടാക്കിയ പണമല്ല. കഠിനമായ പരിശ്രമം, വിദ്യാഭ്യാസരംഗത്തെ മിടുക്കിലൂടെയും നേടിയെടുത്തതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 100 ശതമാനം മെറിറ്റിലൂടെ നേടിയ വിജയം.

ഇതിനിടെയാണ് വിവാഹം നടക്കുന്നത്. 1991-ൽ ബിപിഎൽ ഗ്രൂപ്പ് ചെയർമാൻ ടിപിജി നമ്പ്യാരുടെ മകളെയാണ് വിവാഹം ചെയ്തത്. 1963ല്‍ ബിപിഎല്‍ എന്ന കമ്പനി സ്ഥാപിച്ച ടിപിജി നമ്പ്യാരുടെ കമ്പനി അതിവേഗം വളര്‍ന്നു. ടിവി, റെഫ്രിജറേറ്റര്‍ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ രംഗത്ത് ഗുണനിലവാരത്തിന്റെ നാമമായിരുന്നു ബിപിഎല്‍. കോടികള്‍ ആസ്തിയുള്ള ബിസിനസുകാരനായ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം കഴിച്ച ശേഷം രാജീവ് ചന്ദ്രശേഖര്‍ 30 തികയും മുന്‍പേ തന്നെ ഇന്ത്യയിലേക്ക് തിരിച്ചുവുന്നു.

ബിപിഎല്‍ ഓഹരികള്‍ വിറ്റഴിച്ച ശേഷം 2005-ൽ രാജീവ് ചന്ദ്രശേഖർ ജുപ്പീറ്റർ ഫിനാഷ്യൽ ഇൻവെസ്റ്റ്മെൻ്റ് കമ്പനി തുടങ്ങി. ഇപ്പോൾ അത് 800 മില്യൺ യു.എസ് ഡോളർ (ഏകദേശം 7500 കോടി രൂപ) വിപണി മൂല്യമുള്ള ഒരു കമ്പനിയാണ്.

രാഷ്‌ട്രീയ ജീവിതത്തിലേക്ക് വന്നതിന് പിന്നില്‍ ദേവഗൗഢ, പിന്നെ അച്ഛന്‍

യാദൃച്ഛികമായാണ് രാഷ്‌ട്രീയ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. തന്റെ യൂണികോണ്‍ കമ്പനിയായ ബിപിഎല്‍ വിറ്റശേഷം ബിസിനസ് രംഗത്ത് നിന്നും അല്‍പം അവധിയെടുക്കാമെന്ന് കരുതിയപ്പോഴാണ് ഒരു സുഹൃത്ത് താന്‍ ഒരു രാഷ്‌ട്രീയനേതാവിനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞത്. അന്ന് ജനതാദള്‍ (എസ്) നേതാവും മുന്‍പ്രധാനമന്ത്രിയുമായ ദേവഗൗഡയെ കാണുന്നു. ദേവഗൗഡ ചോദിച്ചു:”താന്‍ രാഷ്‌ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. നിങ്ങള്‍ അതൊന്നു പരീക്ഷിച്ചുനോക്കൂ”. ഇത് ഒരു പ്രേരണയായി. അങ്ങിനെ അദ്വാനിയെയും വാജ് പേയിയെയും കാണുന്നു. അങ്ങിനെ രാഷ്‌ട്രീയത്തില്‍ ഇറങ്ങാമെന്ന് തീരുമാനിച്ചു. ഞാന്‍ ആര്‍മി ഉദ്യോഗസ്ഥനായ അച്ഛനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു:’സമൂഹത്തെ സേവിക്കാനുള്ള അവസരം കളയരുത്’. അങ്ങിനെയാണ് രാജ്യസഭാംഗം ആയത്.

ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിയില്‍ വമ്പന്‍ പരിവര്‍ത്തനം നടത്തിയ മോദിയുടെ പെര്‍ഫോമന്‍സ് രാഷ്‌ട്രീയം രാജീവ് ചന്ദ്രശേഖറിനെ ആകര്‍ഷിച്ചു. സാങ്കേതികവിദ്യ, ഇന്നവേഷന്‍ എന്നിവയിലുള്ള മോദിയുടെ താല്‍പര്യവും രാജീവിന് മോദിയിലേക്ക് അടുപ്പിച്ചു. 2006-ൽ ബിജെപിയിൽ ചേർന്നതോടെയാണ് രാഷ്‌ട്രീയ ജീവിതം തുടങ്ങുന്നത്. 2006-ൽ കർണാടകയിൽ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതൽ 2024 വരെയുള്ള പതിനെട്ട് വർഷം ബിജെപി ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ-മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2020 മുതൽ ബിജെപിയുടെ ദേശീയ വക്താവായ അദ്ദേഹം പിന്നീട് ബിജെപിയുടെ കേരളത്തിലെ അധ്യക്ഷനായി. മികച്ച വിഷനുള്ള ഇദ്ദേഹത്തെ നേമത്തുകാര്‍ തെരഞ്ഞെടുത്താല്‍ നേമത്തിന്റെ മുഖച്ഛായ മാറുമെന്നത് ഉറപ്പാണെന്നും അതിനാല്‍ രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിക്കണമെന്നും ഷാരിഖ് ഷംസുദ്ദീന്‍ പറയുന്നു.

Tags: Intel PentiumRajeev ChandrasekhardevelopmentnemomLatest newsTechieSharique SamsudheenChip Designer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പുതിയ വാര്‍ത്തകള്‍

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.