Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 7, 2026, 10:19 am IST
inSamskriti
ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

വാനരന്മാരുടെ ശക്തിയെക്കുറിച്ച് സീത സംശയിച്ചപ്പോള്‍, ഹനുമാന്‍ ഭീമാകാരമായി വളര്‍ന്ന്, തന്റെ സ്വശക്തി കാണിച്ചു. സന്തോഷവതിയായ സീത അനുഗ്രഹിച്ച് സുരക്ഷിത മടക്കയാത്ര ആശംസിച്ചു. ഹനുമാന്‍ ദേവിയെ മൂന്നുവട്ടം വലംവെച്ച് ബഹുമാനപൂര്‍വ്വം, ചൂഡാരത്നവും സന്ദേശവുമായി പുറപ്പെട്ടു.

ഹനുമാന്‍ പൂന്തോട്ടം തകര്‍ക്കുന്നു

ലങ്കയില്‍ സീതാദേവിയെ കണ്ടുമുട്ടിയ ശേഷം, ഒരു മരക്കൊമ്പില്‍ കയറിയിരുന്ന ഹനുമാന്‍, രാക്ഷസരാജാവായ രാവണന്റെ ശ്രദ്ധനേടാന്‍ ലങ്കയിലെ പൂന്തോട്ടങ്ങള്‍ ഓരോന്നായി നശിപ്പിക്കാന്‍ തുടങ്ങി, മരശാഖകള്‍ പിഴുതെറിഞ്ഞും പൂന്തോട്ടങ്ങള്‍ തകര്‍ത്തും മുന്നേറിയെങ്കിലും സീതയുടെ സാന്നിദ്ധ്യത്താല്‍ വിശുദ്ധമായ ശിംശപാവൃക്ഷം മാത്രം വെറുതെവിട്ടു.

രാക്ഷസരുടെ അന്ത്യം
ലങ്കയിലെ ആക്രമണം ഹനുമാന്റെ അജയ്യശക്തി പ്രകടമാക്കി. പൂന്തോട്ടങ്ങളുടെ നാശം രാവണസൈന്യത്തെ പ്രകോപിപ്പിച്ചു, വലിയ ഏറ്റുമുട്ടലിന് അത് കാരണമായി. സാധാരണ രാക്ഷസയോദ്ധാക്കള്‍ അവന്റെ അലര്‍ച്ചകളില്‍ ബോധം കെട്ടുവീണു, അവരുടെ ബാണങ്ങള്‍ ഹനുമാനില്‍ ഏറ്റില്ല. സാധാരണ യോദ്ധാക്കള്‍ പരാജയപ്പെട്ടപ്പോള്‍, രാവണന്‍ അഞ്ച് പ്രമുഖ യോദ്ധാക്കളെ പോരിന് അയച്ചു, പക്ഷേ ഹനുമാന്‍ അവരെയെല്ലാം യമന്റെ അടുത്തേക്ക് പറഞ്ഞയച്ചു. വെറും മര്‍ക്കടനായ ഒരു ജീവിയില്‍ നിന്നും നേരിട്ട വന്‍ പരാജയത്തില്‍ രാവണന്‍ പുത്രനായ അക്ഷകുമാരനെ നിയോഗിച്ചു. അക്ഷകുമാരനെ തലയില്‍ ആഞ്ഞു പ്രഹരിച്ച് ഹനുമാന്‍ കൊന്നുകളഞ്ഞു. ദുഃഖിതനായ രാവണന്‍ മൂത്തപുത്രന്‍ ഇന്ദ്രജിത്തിനെ (മേഘനാദന്‍) വിളിച്ചു. ഇന്ദ്രജിത് ഹനുമാനെ നേരിട്ടു, ഇരുവരും അസംഖ്യം അസ്ത്രങ്ങള്‍ പരസ്പരം പ്രയോഗിച്ചു. അവര്‍ പരസ്പരം എതിരാളിയുടെ ശക്തിയെ അഭിനന്ദിക്കുകയും ചെയ്തു. ഹനുമാന്‍ ഇന്ദ്രജിത്തിന്റെ രഥം നശിപ്പിച്ച് സാരഥിയെ കൊന്നു. എന്നാല്‍ ഇന്ദ്രജിത് ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചപ്പോള്‍, ബ്രഹ്‌മാവിനോടുള്ള ബഹുമാനത്താല്‍ ഹനുമാന്‍ തന്നെ കീഴടക്കാന്‍ രാക്ഷസന്മാരെ അനുവദിച്ചു.

ഹനുമാന്‍ രാവണസഭയില്‍

രാവണരാജസഭയില്‍ വച്ച് ഹനുമാന്‍ രാമനെ ധ്യാനിച്ച്, താന്‍ രാമന്റെ ദൂതനാണെന്നും, സീതയെ കണ്ടെത്താന്‍ അയക്കപ്പെട്ടവനാണെന്നും സധീരം പ്രഖ്യാപിച്ചു. പൂന്തോട്ടങ്ങള്‍ നശിപ്പിച്ചത് കുരങ്ങിന്റെ സ്വാഭാവികമായ കുസൃതി പ്രവൃത്തിയും, രക്ഷസരെ കൊന്നത് ആത്മരക്ഷയ്‌ക്കാണെന്നും ന്യായീകരിച്ചു. മഹാവിഷ്ണുവിന്റെ അനുഗ്രഹമുള്ള തന്നെ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയില്ലെന്ന് ഹനുമാന്‍ അവകാശപ്പെട്ടു.

തുടര്‍ന്ന് ഹനുമാന്‍ രാവണന് ഹിതോപദേശം നല്‍കി. കാമം, ക്രോധം, മോഹം എന്നിവ ഉപേക്ഷിക്കാനും ആത്മാവിനെ തിരിച്ചറിയാനും മോക്ഷത്തി നായി രാമനാമം ജപിക്കാനും ആവശ്യപ്പെട്ടു. മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിക്കുന്നത് ഗുരുതരമായ പാപമാണെന്ന് മുന്നറിയിപ്പ് നല്‍കി, പക്ഷേ രാവണന്‍ കോപാകുലനായി ഹനുമാനെ കൊല്ലാന്‍ ഉത്തരവിട്ടു. പക്ഷേ, ദൂതനെ കൊല്ലുന്നത് രാജോചിതമല്ലെന്ന് പറഞ്ഞ് വിഭീഷണന്‍ ഹനുമാനെ വധിക്കുന്നതില്‍ നിന്നും രാവണനെ തടഞ്ഞു. കൊല്ലുന്നതിന് പകരം കുരങ്ങിന്റെ അഭിമാനചിഹ്നമായ വാലില്‍ തീ കത്തിച്ച് അവനെ അപമാനിച്ചു പറഞ്ഞയക്കാമെന്ന് രാവണന്‍ നിശ്ചയിച്ചു.

ദേവന്മാരുടെ അനുഗ്രഹംകൊണ്ടും, ഹൃദയത്തില്‍ ശ്രീരാമനെ പ്രതിഷ്ഠിച്ചരുന്നതുകൊണ്ടും ഇന്ദ്രജിത്തിന്റെ ബ്രഹ്‌മാസ്ത്രം ബന്ധിച്ചപ്പോള്‍ വിഷാദമോ ഭയമോ ഇല്ലാതെ ഹനുമാന്‍ അചഞ്ചലനായി നിന്നു. സംസാരബന്ധങ്ങളെ ഇല്ലാതാക്കുന്ന, ശ്രീമഹാവിഷ്ണുപദം കൈവരിക്കാനുതകുന്ന ശ്രീരാമനാമത്തില്‍ പരിപൂര്‍ണ്ണ ഭക്തിയുണ്ടായിരുന്നതുകൊണ്ട് കയര്‍ കൊണ്ടുള്ള ബന്ധനം ഹനുമാനെ ബാധിച്ചതേയില്ല.

Tags: ramayanaDevotionalHanumanRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.