മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.വെളളാപ്പളളി നടേശന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ താന്‍ വഹിക്കുന്ന ഉത്തരവാദിത്തത്തിനും ചുമതലക്കും നിരക്കുന്നതാണോ എന്ന് ചിന്തിക്കണം.വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ല.
ശ്രീനാരായ ഗുരുവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് വെളളാപ്പളളി. ആ സ്ഥാനത്തിന് നിരയ്‌ക്കുന്നതാണോ എന്ന് അദ്ദേഹത്തിന് തന്നെ സംശയം തോന്നുന്ന തരത്തിലുള്ള ചില അഭിപ്രായ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാനോ അദ്ദേഹം പറയുന്ന എല്ലാത്തിനേയും ന്യായീകരിക്കാനോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ സിപിഎമ്മോ തയാറായിട്ടില്ലെന്നും എം എ ബേബി പറഞ്ഞു.
അയ്യപ്പ സംഗമത്തില്‍ വെളളാപ്പളളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റിയ സാഹചര്യം വിശദീകരിച്ചിട്ടുണ്ട്. അന്ന് കാറില്‍ കയറ്റിയിരുന്നില്ലെങ്കിലും വിവാദമായേനെയെന്ന് എം എ ബേബി പറഞ്ഞു.
വെളളാപ്പളളി മുസ്ലീം സമുദായത്തിന് ലഭിക്കുന്ന അധിക ആനുകൂല്യങ്ങളെ കുറിച്ചാണ് തുറന്നുപറഞ്ഞത്. എന്നാല്‍ അന്ന് കോണ്‍ഗ്രസിനെ പോലെ പ്രതിപക്ഷ കക്ഷികള്‍ സംഭവം വിവാദമാക്കിയെങ്കിലും സി പി എം വെളളാപ്പളളിയെ തളളുന്ന നിലപാടല്ല സ്വീകരിച്ചത്.ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേളയില്‍ മുസ്ലീം വോട്ട് നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് എം എ ബേബി നിലപാട് മാറ്റിപ്പറയാന്‍ കാരണം.
പേരാമ്പ്രയിലെ അനൗണ്‍സുമെന്റുമായി ബന്ധപെട്ട് ടി.പി രാമകൃഷ്ണന്‍ വിശദീകരിച്ചിട്ടുണ്ട്.തന്റെ അറിവോടെ അല്ലെന്നും ഇടതുമുന്നണിക്ക് വോട്ട് പിടിക്കാന്‍ ഇതിന്റെ ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും മുസ്ലീം ലീഗ് മതം പറഞ്ഞു വോട്ട് പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐയുമായി ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും അവരുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ലെന്നും എം എ ബേബി പറഞ്ഞു.
















