Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് by കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Apr 1, 2026, 08:43 am IST
in Kerala

ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിക്ക് ലഭിക്കുന്ന ആവേശോജ്വല സ്വീകരണങ്ങള്‍ മണ്ഡലത്തിലെ രാഷ്‌ട്രീയക്കാറ്റ് മാറി വീശുന്നതിന്റെ സൂചന. കാല്‍ നൂറ്റാണ്ടായി ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്താന്‍ ഇക്കുറി ബിജെപി ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെ ആണ് രംഗത്തിറക്കിയത്. ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റായ സന്ദീപ് വാചസ്പതി മികച്ച വാഗ്മി, മാധ്യമപ്രവര്‍ത്തകന്‍, ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം ക്ഷണിതാവ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് സുപരിചിതനാണ്. കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല അവഗണിച്ച അവികസിത ഹരിപ്പാടിനെ വികസിത മണ്ഡലമാക്കാന്‍ തനിക്കുള്ള പ്രവര്‍ത്തനപദ്ധതികള്‍ വിശദീകരിച്ച് ജനവിധി തേടുന്ന സന്ദീപ് വാചസ്പതിയുടെ വാക്കുകളിലൂടെ…

കാല്‍ നൂറ്റാണ്ടായി രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനോ മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം കാണാനോ അദ്ദേഹത്തിനായില്ല. ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മണ്ഡലത്തിലുടനീളം എനിക്ക് കിട്ടുന്ന ഉജ്ജ്വല സ്വീകാര്യത. പകരക്കാരനില്ലാത്ത അമരക്കാരനായി കാല്‍ നൂറ്റാണ്ടിലധികം ഹരിപ്പാടിനെ നയിച്ച രമേശ് ചെന്നിത്തലയോട് ജനങ്ങള്‍ക്കുള്ള എതിര്‍പ്പ് ഇത്തവണ എന്‍ഡിഎയ്‌ക്ക് അനുകൂലമാകും.

സ്മാര്‍ട്ട് ഹരിപ്പാടിനായി
അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന ഹരിപ്പാട് നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. അവികസിത ഹരിപ്പാടിനെ സ്മാര്‍ട്ട് ഹരിപ്പാട് ആക്കും. അതിനുള്ള പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിച്ചാണ് എന്‍ഡിഎ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നത്.

ഹരിപ്പാട്ട് എന്‍ഡിഎ ജയിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഹരിപ്പാടിനെ മനോഹര നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം.

മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍
ഹരിപ്പാട്ടെ കുടിവെള്ള ക്ഷാമത്തിന് ഇന്നും ശാശ്വത പരിഹാരമായിട്ടില്ല. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് സ്വപ്‌നമായിത്തന്നെ അവശേഷിക്കുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ ബാലാരിഷ്ടകള്‍ നീങ്ങിയിട്ടില്ല. കാര്‍ത്തികപ്പള്ളി തോട് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഹരിപ്പാട് നഗരത്തെപ്പറ്റി ചുറ്റിയുള്ള പിള്ളത്തോടിന്റെ സ്ഥിതി അതിലും ദയനീയം. നഗരത്തില്‍ സുസ്ഥിര ട്രാഫിക് സംവിധാനമില്ല. ഇങ്ങനെ എണ്ണിപ്പറയാന്‍ പരാധീനതകള്‍ ഏറെ. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് പ്രാഥമിക സൗകര്യം നിറവേറ്റാന്‍ സൗകര്യമില്ല. അതുപോലും ചെയ്യാന്‍ കഴിയാത്ത എംഎല്‍എ എന്ത് വികസനമാണ് മണ്ഡലത്തിനായി ചെയ്തതെന്ന് വ്യക്തമാക്കണം.

തീരദേശത്തെ ദുരിതങ്ങള്‍
തീരദേശ മണ്ഡലമായ ഹരിപ്പാട്ടെ കടല്‍ക്ഷോഭ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ മന്ത്രിയും പ്രതിപക്ഷനേതാവും ഒക്കെയായിരുന്ന രമേശ് ചെന്നിത്തലയ്‌ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. അപ്രതീക്ഷിത ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓടിച്ചെല്ലുന്നതിലല്ല കാര്യം. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ സമീപിക്കണം. കടലിന്റെ മക്കള്‍ക്കായി സമഗ്രപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കണം.

സ്വര്‍ണക്കൊള്ളയിലെ അന്താരാഷ്‌ട്ര ബന്ധം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്‌ട്ര ഗുഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. എന്നാല്‍ അദ്ദേഹം പിന്നീട് അത് വിഴുങ്ങി. സ്വര്‍ണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയും പെടുമെന്ന് ബോധ്യമായതോടെയാണ് രമേശ് ചെന്നിത്തല സ്വന്തം ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

അവഗണനയുടെ കണക്കുകള്‍
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഹരിപ്പാടിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എംഎല്‍എ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹൈവേയില്‍ നിന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് എത്താന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഇതിലൊന്നും എംഎല്‍എ എന്ന നിലയില്‍ ചെന്നിത്തല ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും യൂഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലുമായുള്ള വോട്ടു വ്യത്യാസം 1300 മാത്രമായിരുന്നു. ഇത് മറികടക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥിയായ സന്ദീപ് വാചസ്പതിയും എന്‍ഡിഎ പ്രവര്‍ത്തകരും.

സന്ദീപ് വാചസ്പതി ജനഹൃദയം കീഴടക്കി മുന്നേറുമ്പോള്‍ കാല്‍നൂറ്റാണ്ടായി മണ്ഡലത്തെ അവഗണിച്ച രമേശ് ചെന്നിത്തലയുടെ വാട്ടര്‍ലൂ ആകും ഇത്തവണത്തെ മത്സരമെന്നത് ഉറപ്പ്.

Tags: Sandeep VachaspatiNDA candidateKerala assembly election 2026election 2026Haripad constituency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

India

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു
India

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.