തിരുവനന്തപുരം: ‘എനിക്കിഷ്ടമാണ് ഈ പോരാളിയെ’ എന്ന് ആയത്തൊള്ള ഖമേനിയെ പ്രശംസിച്ച് സുനിത ദേവദാസ് നടത്തിയ കമന്റ് ജിഹാദി കൂട്ടിക്കൊടുപ്പാണെന്ന് ആരിഫ് ഹുസൈന് തെരുവത്ത്.
കൗണ്ട് ഡൗണ്‍ ഇസ്രയേല്‍ എന്ന് പറഞ്ഞ് ബോര്ഡുയര്ത്തുകയും ആ ലക്ഷ്യം കൈവരിയ്ക്കാന്‍ ആണവായുധം നിര്‍മ്മിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണ് ഇറാനിലെ നേതാക്കള്‍. ജൂതവിരുദ്ധത എന്ന ആന്റിസെമിറ്റിസത്തില് ജീവിക്കുന്ന നേതാക്കളാണ് ആയത്തൊള്ള അലി ഖമേനിയും കൂട്ടരും. എന്നാല്‍ ആ ഖമേനിയെ പോരാളി എന്ന് വിശേഷിപ്പിച്ച സുനിത ദേവദാസിന്റെ നിലപാട് ന്യായീകരിക്കാനാവില്ല.-ആരിഫ് ഹുസൈന് തെരുവത്ത് പറയുന്നു.
ഈ ജിഹാദിയായ ഖമേനി തല്ലിക്കൊന്ന ആളുകളുടെ എണ്ണം എത്രയാണെന്നറിയാമോ? ഖമേനിയുടെ വധശിക്ഷ്യ്ക്ക് വിധേയമാക്കപ്പെട്ട് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ എത്ര പേരുണ്ടെന്ന് അറിയാമോ? ഇത്തരമൊരു നേതാവായ ഖമേനിയെ പോരാളി എന്ന് വിശേഷിപ്പിച്ചത് ശരിയായില്ല.- ആരിഫ് ഹുസൈന് തെരുവത്ത് ചോദിക്കുന്നു.
ഇറാനിലെ ഒരു വിഭാഗം ജനതയ്ക്ക് ആവശ്യമില്ലാത്ത ആളാണ് ഖമേനി. എങ്ങിനെയാണ് ഖമേനിയുടെ ഇസ്ലാമിക ദുര്‍ഭരണത്തില്‍ നിന്നും രക്ഷപ്പെടുക എന്ന് ഇവര്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് അത് ഇറാനില്‍ കഴിഞ്ഞ ദിവസം നടന്നത്. അത് അങ്ങിനെ മനസ്സിലാക്കാന്‍ സുനിത ദേവദാസിന് കഴിഞ്ഞില്ല. തട്ടമിട്ടില്ല എന്ന കാരണം പറഞ്ഞാണ് അവിടെ മഹ്സ അമീനി എന്ന സ്ത്രീ കൊല്ലപ്പെട്ടത്. മഹ്സ് അമീനി മാത്രമല്ല, അതുപോലെ നിരവധി സ്ത്രീകള്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഖമേനിയുടെ മതകാര്യ പൊലീസ് ആണ് അത് ചെയ്തത്. – ആരിഫ് ഹുസൈന് തെരുവത്ത് പറയുന്നു.
പെണ്‍കുട്ടികള്‍ പഠിക്കുന്നതിന്, സയന്‍സ് പഠിക്കുന്നതിന്, പുറത്തുപോകുന്നതിന് എല്ലാം ഖമേനി വിലക്ക് പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യം തടയുന്ന നിരവധി ഫത്വാകള് ഖമേനി പ്രഖ്യാപിച്ചിരുന്നു. – ആരിഫ് ഹുസൈന് പറയുന്നു. സുനിത ദേവദാസ് സംഘി എന്ന് വിളിച്ചതിനാല്‍ ഓം എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് ഈ വീഡിയോയില്‍ ആരിഫ് ഹുസൈന് പ്രത്യക്ഷപ്പെട്ടത്.
















