തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ഇതാ നാല് പെണ്‍കുട്ടികള്‍. മതപരിവര്‍ത്തന ജിഹാദിന് ഇരയായ ഈ പെണ്‍കുട്ടികള്‍ അവരുടെ അനുഭവം വിശദമായി വിവരിക്കുന്നുണ്ട്. ഇത് കേട്ട ശേഷം മാത്രം കേരളത്തില്‍ മതപരിവര്‍ത്തന ജിഹാദിന്റെ ഭാഗമായ ലവ് ജിഹാദുണ്ടെന്ന് പറഞ്ഞ ആര്‍. ശ്രീലേഖയെ വിമര്‍ശിക്കാം.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലവ് ജിഹാദിന്റെ സ്വഭാവമുള്ള മതപരിവര്‍ത്തന ജിഹാദിന് വിധേയമാക്കപ്പെടുകയും ഇസ്ലാമിലേക്ക് മതം മാറുകയും ചെയ്ത ശേഷം അവിടെ നിന്നും രക്ഷപ്പെട്ട് ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തു”കയും ചെയത് വൈശാലി, അനഘ, ശ്രുതി എന്നീ പെണ്‍കുട്ടികളുടെ അനുഭവകഥ ഞെട്ടിപ്പിക്കുന്നതാണ്. ദാറുള്‍ ഇസ്ലാമാണ് അവരുടെ ലക്ഷ്യം. ലോകത്തെ മുഴുവന്‍ ഇസ്ലാമികവല്‍ക്കരിക്കുക അതാണ് ഇതിന് അര്‍ത്ഥം. “- അനഘ പറയുന്നു.
കോളെജില്‍ പഠിക്കുമ്പോഴാണ് ആണ്‍കൂട്ടുകാരായി മുസ്ലിം സഹപാഠികള്‍ മാത്രം ഉണ്ടായിരുന്ന അനഘയെ അവര്‍ നിശ്ശബ്ദമായി, അതേ സമയം ആസൂത്രിതമായി ലവ് ജിഹാദിന് ഇരയാക്കിയതെന്ന് പറയുന്നു. “നീ എന്തിനാണ് ഇത്രയധികം ദൈവങ്ങളെ ആരാധിക്കുന്നത്? എന്ന് ചോദിച്ചാണ് അവര്‍ തുടങ്ങിയത്. “- അനഘ പറയുന്നു.
“എന്റെ വീട്ടില്‍ കൃഷ്ണന്റെ ഫോട്ടോ വെച്ച് ആരാധിച്ചിരുന്നു. പക്ഷെ ഞാന്‍ പിന്നെ ആ ഫോട്ടോ എടുത്തുമാറ്റി. ഞാന്‍ നൃത്തം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ അവര്‍ പറഞ്ഞു നൃത്തം ചെയ്യുന്നത് വേശ്യാവൃത്തിക്ക് തുല്ല്യമാണ് എന്ന് പറഞ്ഞ് എന്നെ നൃത്തം ചെയ്യുന്നതില്‍ നിന്നും വിലക്കി.”- ആതിര പറയുന്നു.
“ഹിന്ദുകുടുംബത്തിലെ മാതാപിതാക്കളെയാണ് നമ്മള്‍ ഇതിന് കുറ്റപ്പെടുത്തേണ്ടത്. ഹിന്ദു കുടുംബത്തില്‍ കുട്ടികള്‍ക്ക് ധാര്‍മ്മിക വിദ്യാഭ്യാസം നല‍്കുന്നില്ല എന്നതാണ് വാസ്തവം. ഇതാണ് കുട്ടികള്‍ വഴിതെറ്റിപ്പോകാന്‍ കാരണം. നമ്മള്‍ കുറെ ആരാധനയും ചടങ്ങുകളും മാത്രമാണ് കാണുന്നത്. എന്നാല്‍ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് നമ്മള്‍ക്ക് അറിയുന്നില്ല. ആരും നമ്മളെ മനസ്സിലാക്കിത്തരാന്‍ ശ്രമിക്കുന്നുമില്ല. “- ലവ് ജിഹാദിന് ഇരയായ മറ്റൊരു പെണ്‍കുട്ടി ശ്രുതി പറയുന്നു. കാസര്‍കോട്ടുള്ള ഒരു ബ്രാഹ്മണകുടുംബത്തിലെ അംഗമാണ് ശ്രൂതി.
“ഇസ്ലാം ശരിയാണെന്നും സനാതനധര്‍മ്മം തെറ്റാണെന്നും അന്ന് ആരോടും ഞാന്‍ തര്‍ക്കിക്കുമായിരുന്നു. പിന്നീട് ആര്‍ഷ വിദ്യാസമാജത്തില്‍ വന്നശേഷമാണ് ഞാന്‍ മാറിയത്. ആര്‍ഷ വിദ്യാസമാജത്തിലേക്ക് എന്നെ കൊണ്ടുവരുമ്പോള്‍ ഈ ആശ്രമത്തിലുള്ളവരെയും തനിക്ക് ഇസ്ലാമിലേക്ക് മാറ്റാന്‍ കഴിയുമെന്ന വിശ്വാസമായിരുന്നു എനിക്ക്. പിന്നീടാണ് ഞാന്‍ അടിസ്ഥാനസത്യങ്ങള്‍ അറിഞ്ഞ് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നത്. അത്രയ്‌ക്ക് ആഴത്തില്‍ മനപരിവര്‍ത്തനം ചെയ്യപ്പെട്ടതിനാല്‍ സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നിട്ടും തനിക്ക് നൃത്തം ചെയ്യാന്‍ കൂറെ നാള്‍ കഴിഞ്ഞിരുന്നില്ല.” – ലവ് ജിഹാദ് എത്രത്തോളമാണ് തന്നെ കീഴ്പ്പെടുത്തിയതെന്ന് വൈശാലി ചൂണ്ടിക്കാട്ടുന്നു.
“എന്നെ മതം മാറ്റിയപ്പോള്‍ ഹിന്ദുമതത്തോട് എനിക്ക് കഠിനമായ വെറുപ്പായിരുന്നു. ഹിന്ദു എന്ന വാക്ക് കേള്‍ക്കുന്നത് തന്നെ വെറുപ്പായിരുന്നു. എന്റെ അച്ഛനമ്മമാരെയും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനെയും ഹിന്ദുദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നും വെറുപ്പായിരുന്നു. വീട്ടില്‍ വളരെ വായാടിയായിരുന്നു താന്‍ മൗനിയായി മാറി. എനിക്ക് ഒരു അനുജത്തിയുണ്ടായിരുന്നു. അവളുമായി വലിയ അടുപ്പമായിരുന്നു എനിക്ക്. പക്ഷെ ഇസ്ലാമിലേക്ക് എന്റെ ചിന്തകള്‍ മാറ്റിയപ്പോള്‍ ഞാന്‍ അനിയത്തിയുമായി വരെ ഞാന്‍ അകന്നു. ഇത്രമാത്രം “-ഡോ. അനഘ ജയഗോപാല്‍ പറയുന്നു.
“നിങ്ങള്‍ ചോദിച്ചില്ലേ എന്തുകൊണ്ട് സ്ത്രീകളെ പള്ളിയില്‍ കയറ്റുന്നില്ല…എന്ന് ചോദിച്ചില്ലേ…ഇല്ല അങ്ങിനെ ചോദിക്കാന്‍ പാടില്ല. ഇതാണ് ശരി എന്ന് അവര്‍ പറഞ്ഞുറപ്പിക്കും. എല്ലാ സഹായവും നല്‍കും. ആദ്യം സൗഹൃദം സ്ഥാപിക്കും. നല്ല വിശ്വസ്തമായ സൗഹൃദമാണ് ഇവര്‍ സ്ഥാപിക്കുക. പിന്നീട് ഹിന്ദു ചങ്ങാതിമാരില്‍ നിന്നും അകറ്റും. ഇത് ഒരു ദിവസം കൊണ്ടല്ല, ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ ഇസ്ലാമിനെക്കുറിച്ച് പറഞ്ഞുതുടങ്ങുക. പിന്നീട് അവര്‍ നൃത്തം ചെയ്യുന്നത് ഹറാമാണെന്ന് പറയും. ആദ്യം എനിക്ക് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ അതിനോട് പൊരുത്തപ്പെടാന്‍ തുടങ്ങും. അമ്മ എന്നോട് ചോദിക്കും എന്തേ നീ ഡാന്‍സ് ക്ലാസിന് പോകുന്നില്ല? അപ്പോള്‍ ഞാന്‍ ഉള്ളില്‍ പറയും…നൃത്തം ഹറാമാണ്. “- ശ്രൂതി വിശദമാക്കുന്നു.
ഈ നാല് പെണ്‍കുട്ടികളുടെ അനുഭവങ്ങളില്‍ നിന്നാണ് കേരള സ്റ്റോറി ഒന്നാം ഭാഗം രൂപപ്പെട്ടത്. ദല്‍ഹിയില്‍ ജീവിക്കുന്ന മലയാളി എഴുത്തുകാരി ജെ.കെ. അംബികയാണ് കേരളാ സ്റ്റോറി ഒന്നാം ഭാഗത്തിന് വേണ്ടി ഗവേഷണം നടത്തിയത്. ലവ് ജിഹാദിലൂടെ കടന്നു പോയ ഹിന്ദുപെണ്‍കുട്ടികളുടെ ജീവിതത്തിലെ അനുഭവങ്ങളെ ആസ്പദമാക്കിയാണ് കഥ എഴുതിയത്. ആര്‍ഷ വിദ്യാ സമാജത്തിലൂടെയാണ് ഈ നാല് പെണ്‍കുട്ടികളുടെ ലവ് ജിഹാദില്‍ നിന്നും രക്ഷനേടിയത്.
കേരളത്തിൽ ലവ് ജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടയ്‌ക്കുകയാണെന്നും അതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ലാത്തതെന്നും ആര്‍. ശ്രീലേഖ ഐപിഎസ് ആരോപിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍ ശ്രീലേഖയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ശ്രീലേഖയുടെ ആരോപണങ്ങളെ ‘വാട്സാപ്പ് യൂണിവേഴ്സിറ്റി വ്യാജ പ്രചാരണം’ എന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്. ലവ് ജിഹാദ് എന്ന വാദം സുപ്രീം കോടതിയും എൻഐഎയും തള്ളിക്കളഞ്ഞതാണെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. എന്നാല്‍ അതിലൂടെ കടന്നുപോയ പെണ്‍കുട്ടികള്‍ എങ്ങിനെയാണ് തങ്ങള്‍ പ്രണയക്കെണിയിലൂടെ സനാതനധര്‍മ്മത്തില്‍ നിന്നും അകറ്റപ്പെട്ടതെന്ന അനുഭവകഥയാണ് വിവരിക്കുന്നത്.
വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ നിന്നും സിറിയയിലേക്ക് പോയ പെണ്‍കുട്ടികളുടെ കഥ കേസുകളായി കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ എത്ര പേരുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് പുറത്തുവിട്ടിട്ടില്ല. പക്ഷെ പലരും സിറിയയില്‍ ഐഎസ് ഐഎസ് ക്യാമ്പുകളില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് കേരളാപൊലീസില്‍ വിവരം എത്തുന്നത്. ഇതും വാട്സാപ് യൂണിവേഴ്സിറ്റിക്കപ്പുറം അറിവും വിദ്യാഭ്യാസവുമുള്ള രാഹുല്‍ ഈ ശ്വറിന് അറിയില്ലെന്നുണ്ടോ?
അനഘയും കൂട്ടരും അവരുടെ ലവ് ജിഹാദ് അനുഭവങ്ങള്‍ വിവരിക്കുന്ന അഭിമുഖം കാണാം:
















