Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 10:26 am IST
inKerala

പത്തനംതിട്ട: 2018ലെ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി സര്‍ക്കാരാണെന്നും അന്ന് നേവിയും, തീരദേശ മത്സ്യത്തൊഴിലാളികളും നാട്ടുകാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരു പറഞ്ഞാണ് 2021ലെ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിച്ചതെന്നും കുമ്മനം രാജശേഖരന്‍. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധരിച്ചാണ് പ്രളയം പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് കുമ്മനം വ്യക്തമാക്കിയത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രധാന അണക്കെട്ടുകളില്‍ സംഭരണ ശേഷിയില്‍ അധികം ജലം ഉണ്ടായിട്ടും യഥാസമയം തുറന്ന് വിടാതിരുന്നതാണ് മഹാപ്രളയത്തിന് കാരണം.

പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കക്കി, പമ്പ എന്നിവയുടെ ജലസംഭരണികളില്‍ പരമാവധി സംഭരണ ശേഷിയുടെ 90 ശതമാനം ജലനിരപ്പാണ് 2018 ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയതെന്ന് ‘ഡാം രജിസ്റ്ററുകള്‍ വ്യക്തമാക്കുന്നു. ഡാമില്‍ 80 ശതമാനം ജലനിരപ്പ് പിന്നിട്ടില്‍ അധിക ജലം തുറന്നുവിടണം. കക്കിയുടെ സപ്പോര്‍ട്ടിങ് ഡാമായ ആനത്തോട്ടിലാണ് സ്പില്‍വേ ഉള്ളത്. ജലം തുറന്നുവിടണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടും അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണി അതിന് തയാറായില്ല. ഓഗസ്റ്റ് 6ന് ജലനിരപ്പ് 96 ശതമാനമായി ഉയര്‍ന്നു. 10ന് 100 ശതമാനമായി മാറി. അപ്പോള്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കി ജലം കുറഞ്ഞ തോതിലെങ്കിലും തറന്നുവിടാന്‍ തയാറായത്.

എന്നാല്‍ 11, 12 തീയതികളില്‍ മാനം തെളിഞ്ഞതോടെ ഷട്ടറുകള്‍ താഴ്‌ത്തി. 12ന് രാവിലെ തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കി. സംസ്ഥാന സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിച്ചു. 13ന് പേമാരി പെയ്യാന്‍ തുടങ്ങി. ഡാമുകള്‍ അതിവേഗം നിറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ 14ന് വൈകിട്ട് ആറ് മണിയോടെ കക്കിയും പമ്പയും ഒരുപോലെ തുറന്നു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പോലും അണക്കെട്ടുകള്‍ തുറന്നത് അറിഞ്ഞില്ല. രാത്രി 8ന് പമ്പയിലെ പന്തലുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. രാത്രി 11ന് ശേഷമാണ് ഡാമുകള്‍ തുറന്ന വിവരം ജില്ലാ കലക്ടറായിരുന്ന പി.ബി. നൂഹ് അറിഞ്ഞത്. രാത്രി ഒരു മണിയോടെ റാന്നി നഗരം മുങ്ങി. 15 ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആറന്മുളയില്‍ ജലനിരപ്പുയര്‍ന്നു. ഒരാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മഹാപ്രളയം താണ്ഡവമാടി. അന്ന് ആറന്മുള പുഞ്ചയില്‍ പ്രളയജലം കയറി നിറഞ്ഞില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് കുമ്മനം ചോദിച്ചു. പാടം നികത്തി വിമാനത്താവളം പണിഞ്ഞിരുന്നെങ്കില്‍ ഇന്ന് കുട്ടനാട് കാണില്ലായിരുന്നു.

ഇടുക്കി വൈദ്യുത പദ്ധതിയുടെ ജലസംഭരണിയിലും ഇതാണ് സംഭവിച്ചത്. മുന്നറിയിപ്പ് നല്‍കി എന്നത് മാത്രമാണ് അവിടെ ജനങ്ങള്‍ക്കുണ്ടായ ആശ്വാസം. സേവാഭാരതിയും തീരദേശത്തെ സന്മനസുള്ള അരയ വിഭാഗവുമായിരുന്നു അവിടെ രക്ഷകര്‍. കേന്ദ്രം ഹെലികോപ്ടര്‍ അടക്കം നേവി സംഘത്തെയും റാപിഡ് റസ്‌ക്യു ഫോഴ്‌സിനെയും അയച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. കോണ്‍ഗ്രസുകാര്‍ വീട്ടിലിരുന്ന് പ്രളയം കാണുകയായിരുന്നു എന്നും കുമ്മനം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വന്‍പിഴവാണ് മഹാപ്രളയത്തിന് കാരണമെന്ന വാര്‍ത്ത നിഷേധിച്ച പിണറായി സര്‍ക്കാര്‍ കേന്ദ്രസഹായം ജനങ്ങളില്‍ നിന്ന് മറച്ചുവയ്‌ക്കുകയും ചെയ്തു. കൃത്യമായി കാലാവസ്ഥാ വകുപ്പ് അപകടം മുന്‍കൂട്ടി അറിയിച്ചിട്ടും കരുതല്‍ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല. ഭാവി പ്രളയങ്ങള്‍ നേരിടാന്‍ അന്ന് നിര്‍ദേശിച്ച പദ്ധതികളില്‍ ഒന്നുപോലും ഇതേവരെ നടപ്പാക്കിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

Tags: Pinarayi VijayanKummanam Rajasekharanelection 2026great flood in 2018കുമ്മനം രാജശേഖരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.