Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 04:44 pm IST
in Kerala
നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

കോഴിക്കോട്: കന്നിയങ്കത്തില്‍ കോണ്‍ഗ്രസിന്റെ കോട്ട കീഴടക്കി കോര്‍പറേഷന്‍ കൗണ്‍സിലറായ നവ്യ ഹരിദാസ് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സിപിഎമ്മിന്റെ ചെങ്കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്തിമുന്നേറുന്നു.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇരുമുന്നണികളെയും ബഹുദൂരം പിന്നിലാക്കിയാണ് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റും മൂന്ന് തവണയായി കോഴിക്കോട് കോര്‍പറേഷന്‍ കാരപ്പറമ്പ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന കൗണ്‍സിലറുമായ നവ്യ ഹരിദാസ് പ്രചാരണ രംഗത്തുള്ളത്. ഇക്കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തിരുത്തിയാട്, മാവൂര്‍ റോഡ്, ചക്കോരത്ത്കുളം, പാറോപ്പടി, സിവില്‍സ്റ്റേഷന്‍, ചേവരമ്പലം എന്നീ ഏഴ് ഡിവിഷനുകളില്‍ ബിജെപിക്കുണ്ടായ വിജയവും മറ്റു ആറ് വാര്‍ഡുകളില്‍ ചുരുങ്ങിയ വോട്ടുകള്‍ക്ക് രണ്ടാമതെത്തിയതും നല്‍കുന്ന ആത്മവിശ്വാസത്തിലാണ് നവ്യയുടെ മുന്നേറ്റം. ആകെയുള്ള 32 വാര്‍ഡുകളില്‍ ഭൂരിഭാഗം വാര്‍ഡുകളിലും മറ്റു മുന്നണികള്‍ക്ക് ലഭിച്ച വോട്ടിനൊപ്പം ബിജെപിക്കും മുന്നേറാനായതും മണ്ഡലത്തിന്റെ ജാതകം തിരുത്തിക്കുറിക്കുമെന്ന എന്‍ഡിഎ പ്രവര്‍ത്തകരുടെ ഉറച്ച തീരുമാനത്തെ പിന്തുണയ്‌ക്കുന്നു.

കഴിഞ്ഞ 5 വര്‍ഷക്കാലത്തെ വികസന മുരടിപ്പും നോര്‍ത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടതു – വലത് എംഎല്‍എമാരുടെ അവഗണനയും അനാസ്ഥയും വസ്തുതകളുടെ പിന്‍ബലത്തില്‍ നവ്യ ഹരിദാസ് വോട്ടര്‍മാരുടെ മുന്നില്‍ വിവരിക്കുന്നു. മണ്ഡലത്തിലെ യുവ വോട്ടര്‍മാരുടെ ഇടയില്‍ നവ്യ ഹരിദാസിന് വന്‍പിന്തുണ ലഭിക്കുന്നു. കോര്‍പറേഷന്‍ വാര്‍ഡുകളിലെ ‘കാരപ്പറമ്പ് വികസന മാതൃക’ അവരുടെ മുന്നിലുണ്ട്. ഹൈദരാബാദ് എച്ച്എസ്ബിസിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിരുന്ന നവ്യ ഹരിദാസ് കോര്‍പറേഷന്‍ കൗണ്‍സിലറായതിന് ശേഷം സ്വീകരിച്ച വികസന സമീപനവും പുതുതലമുറയെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു. ഭരണരംഗത്തെ പഴഞ്ചന്‍ സമീപനങ്ങള്‍ക്കെതിരെ നിലപാടെടുത്തുകൊണ്ട് അഴിമതി നിറഞ്ഞ ഇടതുഭരണത്തിനെതിരെ കൗണ്‍സിലിലും പുറത്തും നവ്യഹരിദാസ് പ്രക്ഷോഭ കൊടുങ്കാറ്റുയര്‍ത്തി. കോര്‍പറേഷന്‍ ഭരണത്തിലെ കെട്ടിട നമ്പര്‍ തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, അനധികൃത കെട്ടിങ്ങള്‍ക്കുള്ള അനുമതി തുടങ്ങി നിരവധി അഴിമതികള്‍ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് നവ്യയായിരുന്നു.

2021ല്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ത്രികോണ മത്സരത്തില്‍ 20.84 ശതമാനം വോട്ട് നേടാനായത് ഇരുത്തം വന്ന ജനകീയ നേതാവിനുള്ള വര്‍ദ്ധിച്ച ജനപിന്തുണയുടെ തെളിവായിരുന്നു.

ഇന്‍ഡോര്‍, ഭുവനേശ്വര്‍, അഹമ്മദാബാദ്, സൂറത്ത് എന്നീ വികസിത നഗരങ്ങളുടെ വികസനാനുഭവങ്ങള്‍ നേരില്‍ക്കണ്ട് മനസിലാക്കി, കോഴിക്കോടിന്റെ വികസനമാതൃകയ്‌ക്ക് അത് ഉപയോഗപ്പെടുത്തണമെന്നും നവ്യ ഹരിദാസ് ഭരണാധികാരികളോട് ആവശ്യപ്പെട്ടു. നോര്‍ത്ത് മണ്ഡലത്തിന്റെ ആദ്യാവസാനമുള്ള കനോലി കനാലിന്റെ ശോചനീയാവസ്ഥ മാറ്റി കനാല്‍സിറ്റിയെന്ന നവീന പദ്ധതി നടപ്പാക്കണമെന്ന നവ്യയുടെ ആവശ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ആഗോള നിലവാരത്തിലുള്ള സൈബര്‍ സിറ്റിയായി കോഴിക്കോടിനെ മാറ്റാനുള്ള സാദ്ധ്യതകള്‍ ഏറെയാണെന്ന് നവ്യ പറയുന്നു. കഴിവുറ്റ പ്രതിഭകളായ യുവാക്കള്‍ നഗരം വിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം. മത്സ്യബന്ധന മേഖല, വ്യാപാര, വാണിജ്യ മേഖല എന്നിവയില്‍ കോഴിക്കോടിന്റെ പ്രൗഢി തിരിച്ചുപിടിക്കാന്‍ നവീന പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. നവ്യ മുന്നോട്ട് വെക്കുന്നത് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്‌നപദ്ധതികളാണ്. യുവാക്കളുടെയും സ്ത്രീകളുടെയും ഇടയില്‍ നവ്യ ഹരിദാസ് ഏറെ പിന്തുണ നേടികഴിഞ്ഞു. പരീക്ഷിച്ചു പരാജയപ്പെട്ട പഴഞ്ചന്‍ നേതൃത്വങ്ങള്‍ക്ക് പകരം പുതിയ നേതൃത്വം ഉയര്‍ന്നുവരണമെന്ന ആവശ്യത്തിന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്നുള്ള നിഷ്പക്ഷമായ വിലയിരുത്തല്‍. സിപിഎമ്മിലെ എഴുപത്തിയെട്ട്കാരനായ തോട്ടത്തില്‍ രവീന്ദ്രനും, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്തുമാണ് നവ്യയുടെ എതിര്‍സ്ഥാനാര്‍ത്ഥികള്‍.

Tags: NDA candidateNavya HaridasKerala Assembly elections 2026election 2026Kozhikode North constituency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

Kerala

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.