Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 09:07 am IST
inKerala

തൃശ്ശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നെല്ലറയുടെയും പൂരങ്ങളുടെയും നാട്ടിലെത്തുന്നു.

ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്തെ പൊതുസമ്മേളനത്തില്‍ അദ്ദേഹം കാല്‍ലക്ഷത്തിലധികം പേരെ അഭിസംബോധന ചെയ്യും. സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം 12 മുതല്‍ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും സമ്മേളന വേദിയിലേക്ക് കടത്തി വിടും. 12 മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളും എന്‍ഡിഎ ദേശീയ-സംസ്ഥാന നേതാക്കളും അദ്ദേഹത്തോടൊപ്പം വേദി പങ്കിടും.

രണ്ട് മണിയോടെ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം സമ്മേളന നഗരിയിലെത്തും. പൊതുസമ്മേളന ശേഷം അദ്ദേഹം ഹെലികോപ്റ്ററില്‍ തൃശൂരിലെ റോഡ്ഷോയില്‍ പങ്കെടുക്കാന്‍ മടങ്ങും. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നും ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജനറല്‍ സെക്രട്ടറിയും നഗരസഭാ ചെയര്‍മാനുമായ പി. സ്മിതേഷ് എന്നിവര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിലായി കേന്ദ്ര മന്ത്രി നിര്‍മല സീതരാമന്‍, ഡോ. എസ്. ജയശങ്കര്‍ എന്നിവരും പാലക്കാട്ടെത്തിയേക്കും.

തൃശൂര്‍ കാത്തിരിക്കുകയാണ്. രാഷ്‌ട്ര നായകന്‍ മോദി നയിക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണ പൂരം കാണാന്‍. വൈകിട്ട് നാലരയോടെയാണ് മോദി വടക്കുംനാഥന്റെ മണ്ണിലെത്തുക. കുട്ടനെല്ലൂരില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന മോദി റോഡ് മാര്‍ഗം സ്വരാജ് റൗണ്ടിലെത്തും. ജനറല്‍ ആശുപത്രി പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ പതിനായിരങ്ങള്‍ അണിനിരക്കും. മഹാപ്രദക്ഷിണ വഴി ചുറ്റി വടക്കേനടയില്‍ സമാപിക്കും. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍, നേതാക്കള്‍ തുടങ്ങിയവര്‍ മോദിയെ അനുഗമിക്കും.

റോഡ് ഷോ മാത്രമാണ് തൃശൂരിലെ പരിപാടി. തുടര്‍ന്ന് കുട്ടനെല്ലൂരിലെത്തി ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയിലെത്തി മടങ്ങും. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

Tags: Narendra ModiPalakkadModi in KealaKerala assembly election 2026election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു
Kerala

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം
Kerala

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.