Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഇറാന്റെ ആത്മീയാചാര്യനായ ആയത്തൊള്ള അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് വാര്‍ത്ത ഏജന്‍സിയായി റോയിട്ടേഴ്സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 08:51 pm IST
inWorld

വാഷിംഗ്ടണ്‍: ഇറാന്റെ ആത്മീയാചാര്യനായ ആയത്തൊള്ള അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് വാര്‍ത്ത ഏജന്‍സിയായി റോയിട്ടേഴ്സ്. ഖമനിയെ വധിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് വന്ന നെതന്യാഹുവിന്റെ ഫോണ്‍വിളിയാണ് പൊടുന്നനെ ഇറാനെ ആക്രമിക്കാന്‍ ട്രംപിന് പ്രേരണയായതെന്ന് റോയിട്ടേഴ്സ് പറയുന്നു.

അലി ഖമേനി തന്റെ പ്രധാന ലെഫ്റ്റനന്റുമാരെ ടെഹ്‌റാനിലെ തന്റെ കോമ്പൗണ്ടിൽ ഉടൻ കാണുമെന്ന് സ്ഥിരീകരിക്കുന്ന രഹസ്യവിവരം നെതന്യാഹുവിനും ട്രംപിനും കിട്ടിയിരുന്നു. ഈ അവസരം മുതലെടുത്ത് അലിഖമേനിയെ വധിക്കണമെന്ന് നെതന്യാഹു മനസ്സില്‍ ഉറപ്പിച്ചിരുന്നു. പക്ഷെ ഇതിന് ട്രംപിന്റെ കൂടി സഹകരണം ലഭിക്കണമായിരുന്നു.

പൊടുന്നനെയാണ് പുതിയൊരു രഹസ്യവിവരം എത്തിയത്. ടെഹ്‌റാനിലെ കൊട്ടാരത്തില്‍ ഖമേനിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച വൈകുന്നേരം നടക്കേണ്ടിയിരുന്ന യോഗം ശനിയാഴ്ച രാവിലെത്തന്നെ നടത്താന്‍ പോകുന്നു എന്നാണ് ഇസ്രയേല്‍ രഹസ്യ ഏജന്‍സിക്ക് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതോടെയാണ് ട്രംപിനെ നെതന്യാഹു ഫോണില്‍ വിളിച്ചത്. ഖമേനിയെ വധിക്കാന്‍ ഇതിനേക്കാള്‍ നല്ല അവസരം ലഭിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ട്രംപിനെ അറിയിച്ചു.

ഫോൺ കോളിനിടെ, ഖമേനിയെ വധിക്കാനുള്ള ആക്രമണവുമായി മുന്നോട്ട് പോകാൻ നിശ്ചയിച്ച നെതന്യാഹു, ഖമേനിയെ കൊല്ലാന്‍ യുഎസിനും ഇസ്രായേലിനും ഇതിലും നല്ല അവസരം ഒരിക്കലും ലഭിക്കില്ലെന്ന് ട്രംപിനോട് പറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രംപിനെ വധിക്കാനുള്ള മുൻ ഇറാന്റെ പഴയ ശ്രമങ്ങൾക്ക് പ്രതികാരം ചെയ്യാനും ഇതുവഴി സാധിക്കുമെന്ന് നെതന്യാഹു ട്രംപിനോട് പറഞ്ഞിരുന്നു.

എന്തായാലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഈ ഫോൺ സംഭാഷണത്തിന് ശേഷമാണ്, ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണത്തിന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പച്ചക്കൊടി കാണിച്ചതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. .

നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണം നടക്കുന്നതിന് മുന്‍പേ തന്നെ ഇറാനെതിരായ യുഎസ് സൈനിക നടപടിക്ക് ട്രംപ് അംഗീകാരം നൽകിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്, എന്നാൽ എപ്പോൾ അല്ലെങ്കിൽ ഏത് സാഹചര്യത്തിലാണ് അമേരിക്ക യുദ്ധം തുടങ്ങണമെന്ന് അപ്പോള്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ നെതന്യാഹുവിന്റെ ഫോണ്‍ വന്നതിന് ശേഷമാണ് ശനിയാഴ്ച രാവിലെ തന്നെ ആക്രമണം തുടങ്ങാമെന്ന് ട്രംപ് ഉത്തരവിടുന്നത്.

2024 ൽ ട്രംപ് സ്ഥാനാർത്ഥിയായിരുന്നപ്പോൾ ഇറാൻ ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു.ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഉന്നത കമാൻഡറായ ഖാസിം സുലൈമാനിയെ വാഷിംഗ്ടൺ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ കൊലപാതക ഗൂഢാലോചന നടത്തിയത്. ട്രംപിനെ വധിക്കാന്‍ അമേരിക്കയിൽ ആളുകളെ റിക്രൂട്ട് ചെയ്യാൻ ഒരു പാകിസ്ഥാൻകാരൻ ശ്രമിച്ചിരുന്നതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനില്‍ നിന്നുള്ള വധ ഭീഷണിയും ഭാവി ആക്രമണ ഭീഷണയും എന്നെന്നേയ്‌ക്കുമായി അവസാനിപ്പിക്കാന്‍ അമേരിക്ക ആക്രമണം ആസൂത്രണം ചെയ്തത്.

നെതന്യാഹുവിന്റെ യുദ്ധ പ്രസ്താവന

ട്രംപും നെതന്യാഹുവും മിഡിൽ ഈസ്റ്റിൽ സൈനികാക്രമണം തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ യുഎസ് ഇറാനെതിരെ യുദ്ധസന്നാഹം തുടങ്ങിയിരുന്നു. ഇറാനെ നേരത്തെ ആക്രമിക്കാന്‍ അമേരിക്ക പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ. മോശം കാലാവസ്ഥ കാരണം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആക്രമിക്കാന്‍ കരുതിവെച്ച തീയതി മാറ്റിവച്ചിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

പാശ്ചാത്യലോകവും നിരവധി ഇറാനികളും വളരെക്കാലമായി അപലപിച്ച ഇറാനിയൻ നേതൃത്വത്തെ ഇല്ലാതാക്കാൻ സഹായിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കാൻ കഴിയുമെന്ന് നെതന്യാഹു ട്രംപിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഫെബ്രുവരി 27 ന് ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുമായി മുന്നോട്ട് പോകാൻ സൈന്യത്തോട് ഉത്തരവിടാനുള്ള ട്രംപി‍ന്റെ അന്തിമ തീരുമാനത്തിന് നെതന്യാഹുവിന്റെ വാദങ്ങൾ ഒരു ഉത്തേജകമായി പ്രവർത്തിച്ചുവെന്ന് പറയുന്നു ഫെബ്രുവരി 28 ശനിയാഴ്ച രാവിലെയാണ് ഇറാനിൽ ആദ്യത്തെ ബോംബുകൾ പതിച്ചത്. ഖമേനി മരിച്ചതായി ട്രംപ് അന്ന് വൈകുന്നേരം പ്രഖ്യാപിച്ചു.

ഇസ്രായേലിന്റെ നിഷേധം
കഴിഞ്ഞയാഴ്ച, അമേരിക്കയെ ഇറാനുമായുള്ള സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേലാണെന്ന അവകാശവാദ റിപ്പോർട്ടുകൾ പക്ഷെ ഇസ്രായേൽ പ്രധാനമന്ത്രി നിഷേധിച്ചിട്ടുണ്ട്. റിപ്പോർട്ടുകളെ “വ്യാജ വാർത്ത” എന്ന് വിശേഷിപ്പിച്ച നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു, “പ്രസിഡന്റ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആര്‍ക്കെങ്കിലും പറയാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? .”

ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി

എന്നാൽ റോയിട്ടേഴ്‌സ് റിപ്പോർട്ടുകൾ കാണിക്കുന്നത് ഇസ്രായേൽ നേതാവ് ഖമേനിയെ വധിക്കാന്‍ ട്രംപിന് പ്രേരണയായിഎന്ന് തന്നെയാണ്. ട്രംപിനെ കൊല്ലാനുള്ള ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചതായി ആരോപിക്കപ്പെടുന്ന ഖമേനിയെ കൊല്ലാനുള്ള അവസരം ഇസ്രയേല്‍ രൂപപ്പെടുത്തിയത് ട്രംപിന് പ്രേരണയായി മാറി എന്നാണ് കരുതുന്നത്.

Tags: MossadNetanyahuLatest newsIran warMiddile East crisiswest asia warOperation epic fury
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

Entertainment

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം
India

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.