Kerala

അഡ്വ. നോബിൾ മാത്യുവിനെ ബിജെപി സസ്പെന്റ് ചെയ്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിനെതിരെ നോബിൾ മാത്യു രംഗത്തെത്തിയിരുന്നു.

2000 വോട്ട് പോലും ജോർജ്ജ് കുര്യന് കിട്ടില്ലെന്ന് നോബിൾ മാത്യു പറഞ്ഞിരുന്നു. ന്യൂനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡണ്ടും മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ആയിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശിയായ നോബിൾ. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.