Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 01:22 pm IST
in News, Kerala

കൊച്ചി: മത്സ്യ ബന്ധന മേഖലയിൽ പ്രവർത്തിച്ച് രാജ്യ വികസനത്തിൽ പങ്കാളികളായ ധീവര സമൂഹത്തിന്റെ ഉന്നമനത്തിന് ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വൻ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. സർക്കാരിന്റെ പദ്ധതികൾ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി സർക്കാർ പ്രവർത്തനം വിവരിച്ചു.
കൊച്ചി മറൈൻ ഡ്രൈവിൽ അഖില കേരള ധീവര സഭയുടെ സുവർണ്ണ ജൂബിലി ആഘോഷ സമാപന സംഗമം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

കടലിന്റെ മക്കൾക്ക് നമസ്‌കാരം എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത് ഇതിന് സദസ്സിൽനിന്നുണ്ടായ ആഹ്ലാദ പ്രകടനം വൻ പ്രകമ്പനമുണ്ടാക്കുന്നതായി.
ഇന്ന് ചരിത്ര മുഹൂർത്തമാണ്. ഇന്ന് ധീവര സഭ 50 വർഷം തികയ്‌ക്കുകയാണ്. 50 വർഷത്തെ ഈ യാത്രയിലെ നിങ്ങളുടെ പരിശ്രമവും, സേവനമുണ്ട്. കേരളത്തിലെ എല്ലാ ധീവര സമൂഹാംഗങ്ങൾക്കും നന്മ നേരുന്നു.

പ്രധാനമന്ത്രിയായ ഞാൻ അനുഗ്രഹം നൽകാനാണ് വന്നതെന്ന് ഇവിടെ ദിനകരൻജി പറഞ്ഞു. എന്റെ ജനാർദ്ദനൻ ജനതയാണ്. ഞാൻ നിങ്ങളിൽനിന്ന് അനുഗ്രഹം തേടാനാണ് ഞാൻ വന്നത്.
മുമ്പ് ഞാൻ കേരളത്തിൽ വന്നപ്പോൾ സഭയുടെ നേതാക്കളുമായി ഞാൻ മുമ്പ് സംസാരിച്ചിട്ടുണ്ട്. വീണ്ടും വന്നപ്പോൾ ഞാൻ നിങ്ങളുടെ മുഖത്ത് സന്തോഷം കാണുന്നു. കേരളയെ കേരളം ആക്കി മാറ്റിയതിൽ നിങ്ങളുടെ സന്തോഷം ഞാൻ മനസ്സിലാക്കുന്നു. മുഴുവൻ കേരളം വാസികൾക്കും ഞാൻ അഭിവാദ്യം അർപ്പിക്കുന്നു.

അഖിലകേരള ധീവര സഭ ജീവന്റെയും പ്രകൃതിയുടെയും സന്തുലനം പ്രകടിപ്പിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്നു. ഭൂമിയും നദിയും സമുദ്രവും പവിത്രമായി കാണുന്നു. സമുദ്രത്തെ നിങ്ങൾ അമ്മയായി കാണുന്നു.

സമുദ്രത്തിന്റെ രക്ഷയുടെ തീരുമാനം, കുരുംബാ ദേവിയുടെ പൂജ, ഇതെല്ലാം പ്രകൃതിയുടെ സംരക്ഷണത്തിന് എത്രമാത്രം സമർപ്പിതമാണെന്ന് തെളിയിക്കുന്നു. ഭഗവാൻ വേദവ്യാസനെ പുജിക്കുന്ന, നിങ്ങളുടെ പൈതൃകത്തിന്റെ ഭാഗമാക്കുന്നതിന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.
കേരളം പവിത്രഭൂമിയാണ്. കൊച്ചി സാമൂഹ്യ നവോത്ഥാനത്തിന്റെ മണ്ണാണ്. ഇവിടെയാണ് പണ്ഡിറ്റ് കറുപ്പൻജി സമൂഹത്തിന് നീതിക്ക് പോരാടിയത്. ഈ അവസരത്തിൽ മാതാ അമൃതാനന്ദമയിയെയും നമിക്കുന്നു. സമർപ്പിത ജീവിതമാണ് അമ്മയുടെത്. അമ്മയുടെ സ്‌നേഹം എനിക്ക് കിട്ടിയത് അനുഗ്രഹമാണ്.
സഭയുടെ സുവർണ്ണ ജഃബിലി നമ്മുടെ പ്രവർത്തനങ്ങൾ ഓർമ്മിക്കാനുള്ളതാണ്. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ, രാമക്ഷേത്ര നിർമ്മാണത്തിൽ, സാമൂഹ്യ സമരസത നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ന് രാജ്യം മുഴുവൻ മത്സ്യബന്ധന സമൂഹത്തിനെ നന്ദിയോടെ ഓർമ്മിക്കുന്നു. പ്രളയ സമയത്ത് ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ നിങ്ങൾ രക്ഷിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അത് മുൻകാല സർക്കാരുകൾ കണ്ടിട്ടില്ല,പരിഗണിച്ചില്ല. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിങ്ങളുടെസമാനതകളില്ലാത്ത പവർത്തനത്തെ അംഗീകരിച്ചു.
നീല വിപ്ലവം എന്ന സങ്കൽപ്പത്തിൽ പ്രത്യേക മന്ത്രാലയംതന്നെ രൂപീകരിച്ചു. പ്രധാനമന്ത്രി മത്സ്യ സംപാത് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ മാത്രം 1400 കോടി നൽകുന്നു. ഇതുമഇലമാണ് കേരളത്തിന്റെ മ്ത്സ്യ സമ്പത്ത് വളരെ വേഗം വളരുന്നത്.
മ്ത്സ്യ പ്രവർത്തക സഹകരണ സംഘങ്ങൾ വഴിയും മറ്റും വൻ സഹായങ്ങളാണ് നൽകുന്നത്. ക്രഡിറ്റ് ഗാരണ്ടി യുവജനങ്ങൾക്ക് വൻ സഹായം നലകുന്നു.
ഇന്ന് സാങ്കേതിക വിദ്യയും മത്സ്യബന്ധന മേഖലയെ സഹായിക്കുന്നു. സർക്കാർ ഈ മേഖലയിൽ വലിയ നേട്ടങ്ങൾക്ക് പദ്ധതികൾ അവതരിപ്പിക്കുന്നു. ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ഇത് സാധ്യമാക്കുന്നു. കടലിൽ പോകുന്നവരുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നു. മുമ്പ് കാലാവസ്ഥയും കടലിൽ പോയാൽ മടങ്ങി വരുന്നതുവരെ ഉത്കണ്ഠയായിരുന്നു. ഇന്നതുമാറി. ഉപഗ്രഹങ്ങളുടെ സഹായത്തോടെ സുരക്ഷ ഉറപ്പാക്കുന്നു. കേരളത്തിൽ മാത്രം 7000 ബോട്ടുകൾക്കാണ് ട്രാൻസ്‌പോണ്ടറുകൾ നൽകിയത്. അതിൽ 4500 എണ്ണം പ്രവർത്തിച്ചു തുടങ്ങി.
നമുക്ക് മീൻപിടിത്ത മേഖലയിലെ പുതിയ സംവിധാനങ്ങൾ ഉപയോഗിക്കണം, തീരദേശത്തെ അടിസ്ഥാന സംവിധാനം ഉപയോഗിക്കണം. കേരളത്തിൽ മുതലപ്പൊഴി ഹാർബറിനു മാത്രം 161 കോടി കൊടുത്തു. ആറു ഹാർബറുകൾകൂടി വികസിപ്പിക്കും. അഞ്ചു വർഷത്തിനിടെ 16 ഐസ് പ്ലാന്റുകൾ തുറന്നു.
കേരളത്തിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ സഹായത്തോടെ പുതിയ അവസരങ്ങൾ വിനിയോഗിച്ച് കേരളത്തിലും കടൽപ്പായൽ വികസന പദ്ധതി ആരംഭച്ചിട്ടുള്ളത് സ്ത്രീകൾക്കുൾപ്പെടെ വരുമാനം ഉണ്ടാക്കാൻ സഹായകമാണ്.
കേരളത്തിലിന്ന് ആധുനിക മത്സ്യ ബന്ധന പദ്ധതി നടപ്പാക്കി. 40 ൽ അധികം കൃത്രിമപ്പാരുകൾക്ക് അനുമതി നൽകി. കേരളത്തിലെ എല്ലാവരുടെയും സംരക്ഷണവും കേരളത്തിന്റെ സാമ്പത്തിക ശക്തി വർദ്ധിക്കാനും അതിലൂടെ എല്ലാ വീടുകളിലും സമൃദ്ധിയാണ് ലക്ഷ്യം. ഇതാണ് വികസിത ഭാരതത്തിന്റെ ഘടന. അത് വികസിത കേരളത്തിന്റെയും വളർച്ചയുടെ മാതൃകയാക്കാനാണ് ബിജെപി നയിക്കുന്ന േകന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
നിങ്ങൾ മഹിളകൾ ഉൾപ്പെടെ ഇത്രയും പേർ തിങ്ങി നിറഞ്ഞ് കാണുന്നത് നിങ്ങൾക്ക് വലിയ സ്വപ്‌നം ഉള്ളതുകൊണ്ടാണ്. കേരളത്തിന്റെ വികസനത്തിൽ നിങ്ങളുടെ സംഭാവന കൂടിക്കൂടി വരുമെന്ന് എനിക്ക് ഉറപ്പുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.

Tags: PMModiVDheevarasabha#GoldenJubileeDinakaran#MarineDrivekeralanarendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.