Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

സി.എ. മധുകുട്ടന്‍ പിള്ള കെ.ബി. by സി.എ. മധുകുട്ടന്‍ പിള്ള കെ.ബി.
Mar 9, 2026, 08:47 am IST
in Main Article

സമകാലീന സമ്പദ്വ്യവസ്ഥയെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. അതിനായുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനം.
”There are years when nothing happens and there are weeks when decades happen.’ (ഒന്നും സംഭവിക്കാത്ത വര്‍ഷങ്ങളുണ്ട്, പതിറ്റാണ്ടുകള്‍ സംഭവിക്കുന്ന ആഴ്ചകളുമുണ്ട്).

ഈ വാക്യത്തെ അന്വര്‍ത്ഥമാക്കുന്ന വികസനമാണ് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി (12 വര്‍ഷം) ഭാരതത്തില്‍ നടക്കുന്നത്. ഇതിലൂടെ ഭാരത സമ്പദ്വ്യവസ്ഥ ലോകത്ത് പത്താം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് ഉയരുകയും, വൈകാതെ തന്നെ മൂന്നാം സ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്.

ഈ അവലോകനത്തെ പ്രധാനമായും 11 ശീര്‍ഷകങ്ങളിലായി താഴെ വിവരിക്കുന്നു:

1. സാമ്പത്തിക വളര്‍ച്ച
ഒരു സമ്പദ്വ്യവസ്ഥ വികസിത സമ്പദ്വ്യവസ്ഥയായി മാറാന്‍ ശരാശരി 7-8% വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തേണ്ടതുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭാരതം 7.4% വളര്‍ച്ച രേഖപ്പെടുത്തി. 2030-ഓടെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാനുള്ള എല്ലാ സാധ്യതകളും ഇന്ന് നിലവിലുണ്ട്. ഇപ്പോള്‍ ഭാരതത്തിന്റെ നോമിനല്‍ ജിഡിപി 4.18 ട്രില്യണ്‍ മുതല്‍ 4.3 ട്രില്യണ്‍ ഡോളര്‍ വരെയാണ്. ജര്‍മ്മനിയെ മറികടക്കാന്‍ ഭാരതത്തിന് അധിക ദൂരമില്ല.

2. സാമ്പത്തിക അച്ചടക്കം
ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം സാമ്പത്തിക അച്ചടക്കമാണ്. കോവിഡ് കാലത്ത് 9.2% ആയിരുന്ന ധനക്കമ്മി, കഴിഞ്ഞ വര്‍ഷം 4.8% ആയി കുറയ്‌ക്കാന്‍ സാധിച്ചു. പുതിയ ബജറ്റ് പ്രകാരം ഇത് 4.3% ആയി വീണ്ടും കുറയും. വികസിത രാജ്യങ്ങള്‍ക്ക് അനുയോജ്യമായ 3% എന്ന നിരക്കിലേക്ക് ഭാരതം പടിപടിയായി നീങ്ങുകയാണ്.

3. കടം കൈകാര്യം ചെയ്യല്‍
ജിഡിപിയുടെ 55.6% ആണ് പുതിയ ബജറ്റിലെ കടം. വിദേശ കടം (ഋഃലേൃിമഹ ഉലയ)േ ഗണ്യമായി കുറയ്‌ക്കാന്‍ സാധിച്ചു. ആര്‍ബിഐ കണക്ക് പ്രകാരം ഭാരതത്തിന്റെ വിദേശ കടം 746 ബില്യണ്‍ ഡോളറാണ് (ജിഡിപിയുടെ 19.2%). ഇത് നിലവിലെ സാഹചര്യത്തില്‍ വളരെ സുരക്ഷിതമാണ്. ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം (Forex Reserve) 724 ബില്യണ്‍ ഡോളറിലെത്തി നില്‍ക്കുന്നു.

4. പൊതു ആസ്തി വര്‍ദ്ധിപ്പിക്കല്‍
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു. 2014-ല്‍ 2 ലക്ഷം കോടിയായിരുന്ന മൂലധനച്ചെലവ് 2026-27 കാലയളവില്‍ 12.2 ലക്ഷം കോടിയായി ഉയരും. ഇതിനര്‍ത്ഥം സര്‍ക്കാര്‍ എടുക്കുന്ന കടം ആസ്തികള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത് എന്നാണ്. ഭാരതം അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ രീതിയിലുള്ള നിക്ഷേപമാണ് ഇപ്പോള്‍ നടത്തുന്നത്.

അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റം:
2014 ല്‍ നിന്ന് 2025-26 ല്‍ എത്തുമ്പോള്‍
മെഡിക്കല്‍ കോളേജുകള്‍:
387-ല്‍ നിന്ന് 700 ആയി.
വിമാനത്താവളങ്ങള്‍:
74-ല്‍ നിന്ന് 164 വരെയായി.
ദേശീയ പാതകള്‍:
പ്രതിദിനം 12 കി.മീറ്ററില്‍ നിന്ന്
34 കി.മീറ്ററായി.

5. നികുതി ഘടനയും പരിഷ്‌കരണവും
നോട്ടുനിരോധനത്തിന് ശേഷമുണ്ടായ ഡിജിറ്റൈസേഷന്‍ വലിയ മാറ്റമുണ്ടാക്കി. JAM Trinity (Jan Dhan-Aadhaar-Mobile) നികുതി മേഖലയെ സുതാര്യമാക്കി. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ 3 കോടിയില്‍ നിന്ന് 9.05 കോടിയായി ഉയര്‍ന്നു. ജിഎസ്ടി പിരിവ് പ്രതിമാസം ശരാശരി 1.90 ലക്ഷം കോടി രൂപയെന്ന നിലയില്‍ ശക്തമായി തുടരുന്നു.

6. പരിഷ്‌കരണങ്ങള്‍
ഐ.ബി.സി, പുതിയ ലേബര്‍ കോഡ്, ഇന്‍കം ടാക്‌സ് ആക്ട് (2025) തുടങ്ങിയ പരിഷ്‌കരണങ്ങള്‍ ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ മാറ്റിമറിച്ചു. യുപിഐ വഴി ജനുവരി മാസത്തില്‍ മാത്രം 29 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നത് ഭാരതത്തിന്റെ ഡിജിറ്റല്‍ കരുത്ത് തെളിയിക്കുന്നു.

7. ആര്‍.ബി.ഐയും പണപ്പെരുപ്പവും
ബാങ്കുകളുടെ കിട്ടാക്കടം 11.2 ശതമാനത്തില്‍ നിന്ന് 2.15 ശതമാനമായി കുറഞ്ഞത് ബാങ്കിങ് മേഖലയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു. പണപ്പെരുപ്പം 2.75% എന്ന നിയന്ത്രിത നിരക്കില്‍ നിലനിര്‍ത്താന്‍ ആര്‍ബിഐക്ക് സാധിച്ചു.

8. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും
ഏകദേശം 25 കോടി ജനങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഭാരതത്തിന് കഴിഞ്ഞു. പ്രതിശീര്‍ഷ വരുമാനം 2014ലെ 1631 ഡോളറില്‍ നിന്ന് 2025-ല്‍ 2878 ഡോളറായി വര്‍ദ്ധിച്ചു. തൊഴിലില്ലായ്‌മ നിരക്ക് 4.7% – 5% എന്ന നിലയിലാണ്.

9. മുദ്രാലോണുകള്‍
ഭാരതത്തില്‍ ഏകദേശം 6.8 കോടി എംഎസ്എംഇ യൂണിറ്റുകളുണ്ടെന്നാണ് കണക്ക്. ചെറുകിട വ്യവസായങ്ങള്‍ക്കായി (എംഎസ്എംഇ) 33 ലക്ഷം കോടി രൂപ മുദ്ര ലോണായി നല്‍കി. ഇത് കോടിക്കണക്കിന് ആളുകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായകമായി. എന്നാല്‍ ഈ മേഖലയിലെ കിട്ടാക്കടം (9.8%) ഒരു വെല്ലുവിളിയായി തുടരുന്നു.

10. വികസനത്തിലെ തടസങ്ങള്‍
ജുഡീഷ്യല്‍ കാലതാമസം:
5.3 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നത് വികസനത്തിന് തടസ്സമാണ്.
ബ്യൂറോക്രസി:
ഉദ്യോഗസ്ഥ തലത്തിലെ ചുവപ്പുനാടകള്‍ ഇനിയും കുറയേണ്ടതുണ്ട്.
സ്വകാര്യ നിക്ഷേപം:
സര്‍ക്കാര്‍ ചെലവിനൊപ്പം സ്വകാര്യ നിക്ഷേപവും കൂടി വര്‍ദ്ധിക്കേണ്ടതുണ്ട്.

11. ബാഹ്യ-ആഭ്യന്തര പ്രശ്‌നങ്ങള്‍
ആഗോള തലത്തിലെ യുദ്ധങ്ങളും വിദേശ വിപണിയിലെ മാറ്റങ്ങളും വെല്ലുവിളിയാണെങ്കിലും, ആഭ്യന്തര ഉപഭോഗം ശക്തമായതിനാല്‍ ഭാരതം 7% വളര്‍ച്ച നിലനിര്‍ത്തുന്നു. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ ഭാരതത്തിന് പുതിയ അവസരങ്ങള്‍ നല്‍കും.

ആഗോളതലത്തില്‍ സാമ്പത്തിക വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും ഭാരതം ഒരു ‘ബ്രൈറ്റ് സ്‌പോട്ട്’ ആയി തുടരുന്നു. അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സിയായ S&P ഭാരതത്തിന്റെ റേറ്റിംഗ് BBB+ ആക്കി ഉയര്‍ത്തിയത് ഈ വിശ്വാസത്തിന്റെ അടയാളമാണ്. വെല്ലുവിളികള്‍ ഉണ്ടെങ്കിലും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

Tags: indian railwaydeveloped indiaReseve bank of indiaImportant infrastructure project
സി.എ. മധുകുട്ടന്‍ പിള്ള കെ.ബി.
സി.എ. മധുകുട്ടന്‍ പിള്ള കെ.ബി.
(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

Main Article

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.