Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 06:46 am IST
in Samskriti
ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌

“ആലംതുരുത്തിയിൽ ഉത്സവത്തിന് ആനയും, വെടിക്കെട്ടും ഇല്ലല്ലോ” എന്ന് പരിഭവം പറഞ്ഞ എന്നോട് മുത്തശ്ശിയാണ് ആ ‘രഹസ്യം’ വെളിപ്പെടുത്തിയത്. നമ്മുടെ ഭഗവതി കൊച്ചുകുഞ്ഞാണ്, കൊച്ചു കുഞ്ഞായതുകൊണ്ട് ആനയും, വെടിക്കെട്ടുമൊക്കെ ഭഗവതിയ്‌ക്ക് പേടിയാണ് പോലും!! നന്ദഗോപന്റെ മകളായി അവതരിച്ച മഹാമായാദേവിയെ, കംസൻ കൊല്ലാനായി കാലിൽ പിടിച്ചുയർത്തിയതും, കംസന്റെ കയ്യിൽ നിന്നും തെന്നിമാറിയ ദേവി ആകാശത്തേക്കുയർന്ന്, കംസനെ താക്കീതു ചെയ്തതും പുരാണപ്രസിദ്ധമാണല്ലോ, ആ നന്ദനന്ദിനി സങ്കൽപ്പത്തിലാണ് അവിടെ പ്രതിഷ്ഠ.

ആനയെയല്ല, അണ്ഡകടാഹങ്ങളെ മുഴുവൻ ഉന്മേഷ നിമേഷങ്ങളെകൊണ്ട് സൃഷ്ടിച്ച്, പാലിച്ച്, സംഹരിക്കുന്ന ജഗദീശ്വരിയാണ് ആനയെ ഭയമുള്ള കൊച്ചുകുഞ്ഞായി ആരാധിക്കപ്പെടുന്നത്. അത് തന്നെയാണ് ക്ഷേത്രസങ്കൽപ്പത്തിന്റെ പ്രത്യേകതയും. സാധാരണ മനുഷ്യരെ ഉദ്ധരിക്കുന്നതിനായി ഗുണരഹിതനായ പരമാത്മാവ്, നാമ-രൂപങ്ങളോടുകൂടിയ അർച്ചാവതാരമൂർത്തിയായി ക്ഷേത്രത്തിൽ നിലകൊള്ളുന്നു. അവിടെ ദേവതയ്‌ക്ക് മാനുഷികഗുണങ്ങളായ, ഇഷ്ടാനിഷ്ടങ്ങളും, സുഖ-ദുഃഖങ്ങളും, പരിമിതികളുമൊക്കെ കല്പിയ്‌ക്കപ്പെടുന്നു.

ക്ഷേത്രത്തിലെ ദേവതയുടെ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും, നിത്യ നിദാനങ്ങളുമൊക്കെ നിശ്ചയിക്കപെടുക. ആലംതുരുത്തി ഭഗവതിയ്‌ക്ക് ആന പാടില്ല എന്നാണെങ്കിൽ, കുമാരനല്ലൂരിൽ കൊമ്പനാനകൾക്കാണ് വിലക്ക്, അവിടെ ദേവി പിടിയാനപ്പുറത്താണ് എഴുന്നള്ളുക. എന്നാൽ കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്റെ മുകളിലാണ് ചോറ്റാനിക്കര ഭഗവതി എഴുന്നളുന്നത്. ഭഗവതി ഒന്ന് തന്നെയെങ്കിലും വ്യത്യസ്ത ഭാവങ്ങളിലായതുകൊണ്ട്, വ്യത്യസ്ത ആരാധനാ രീതികൾ പിന്തുടർന്ന് പോരുന്നു. അങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ ക്ഷേത്രങ്ങൾ.

അധികാരചിഹ്നങ്ങൾ അഴിച്ചു വച്ച്, രണ്ടാമ്മുണ്ട് അരയിൽക്കെട്ടി വേണം തളിപ്പറമ്പിൽ ദർശനം വാങ്ങാൻ, കാരണം അകത്തിരിക്കുന്നത് തമ്പുരാക്കന്മാർക്കും തമ്പുരാനായ രാജരാജേശ്വരനാണ്. പയ്യന്നൂരിൽ സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രത്തിൽ സന്യാസിമാർക്ക് പ്രവേശനമില്ലത്രേ, വൈക്കത്തപ്പൻ അന്നദാന പ്രഭുവാകുമ്പോൾ, ഏറ്റുമാനൂരപ്പൻ അഘോരമൂർത്തിയാണ്, പഴവങ്ങാടി ഗണപതിയ്‌ക്ക് നാളികേരമാണ് മുഖ്യമെങ്കിൽ പറശ്ശിനിക്കടവ് മുത്തപ്പന് പനങ്കള്ളും, മീനുമാണ് പഥ്യം, വിഭിന്നങ്ങളായ ദേവതാസങ്കല്പങ്ങൾ, വ്യത്യസ്തമായ ആചാരരീതികൾ!

മനുഷ്യർക്ക് വ്യത്യസ്തങ്ങളായ മാനസിക-ശാരീരിക-സാംസ്കാരിക-സാമൂഹ്യ സാഹചര്യങ്ങളാണുള്ളതെന്നും, അവരവരുടെ സാഹചര്യങ്ങൾക്കനുസൃതമായുള്ള ആരാധനാ ക്രമങ്ങൾ ആവശ്യമാണെന്നുമുള്ള തിരിച്ചറിവാണ് ഈ വൈവിധ്യങ്ങൾക്ക് കാരണം. ഒപ്പം ഓരോരുത്തരുടെയും ഭാവനക്കും, മനോവികാസത്തിനുമനുസരിച്ച് ഈശ്വരനെ സങ്കല്പിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്റെ തെളിവുമാണ് ഈ വൈവിദ്ധ്യങ്ങൾ. സ്ത്രീ പൂജിക്കുന്ന മണ്ണാറശാലയും, സ്ത്രീകൾ ദേവിക്കന്നമൂട്ടുന്ന പൊങ്കാലയും, ഭിന്നലിംഗക്കാരുടെ ഇരവാൻ കോവിലുമൊക്കെയടങ്ങിയ വ്യത്യസ്തതകളുടെ ഈ വലിയ കാൻവാസിൽ വേണം നാം ശബരിമലയിലെ യുവതീ നിയന്ത്രണത്തെയും നോക്കിക്കാണാൻ.

നൈഷ്ഠിക ബ്രഹ്മചാരിയായിരുന്ന പന്തളരാജകുമാരൻ തന്റെ അവതാരോദ്ദേശം നിറവേറ്റിയതിനു ശേഷം, ശബരിമലയിലെ ധർമ്മശാസ്താ വിഗ്രഹത്തിൽ ലയിച്ചു ചേർന്നുവെന്നാണ് ഐതിഹ്യം, അതുകൊണ്ട് ശബരിമലയിൽ ധർമ്മശാസ്താവ് നിത്യബ്രഹ്മചാരിയാണ്. മാളികപ്പുറത്താകട്ടെ, വിരഹാർദ്രയായ് പന്തളരാജകുമാരനെ വിവാഹം കഴിക്കാൻ കാത്തിരിക്കുന്ന ഭാവത്തിലാണ് ദേവിയെ കൽപ്പിച്ചു പോരുന്നത്. ഈ സങ്കല്പങ്ങളെ മാനിച്ചു കൊണ്ടാണ് അവിടെ യുവതികൾ കയറാത്തത്.
ഇവയെയൊക്കെ ഉപനിഷത്തിലെയും സംഹിതയിലേയുമൊക്കെ മന്ത്രങ്ങളുടെ അറ്റവും, പാതിയും ചിന്തിയെടുത്ത് തൂക്കിനോക്കരുത്.

ഔപനിഷദിക ജ്ഞാനത്തിന്റെ മറുകരകണ്ടവർക്ക് വേണ്ടിയല്ല, ആർത്തരും, അർത്ഥാർത്ഥികളുമായ സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടിയാണ് അമ്പലങ്ങൾ. അതുകൊണ്ടു തന്നെ, ആരുടെയെങ്കിലും “ശരിയായ ഏക ദൈവമെന്ന” ചെരുപ്പിനനുസരിച്ച് ലോകത്തെ കാലുകളൊക്കെ മുറിക്കണമെന്ന് പറയാതിരിക്കുവാനുള്ള സഹിഷ്ണുത എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു.
പിന്നെ ശബരിമലയിൽ നടക്കുന്നത് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനെ തടയലാണെന്ന ഇടത് ലിബറലുകളുടെ വാദം കേട്ട് അത്ഭുതപ്പെടേണ്ടതില്ല. ആഗോളതാപനത്തിനു കാരണം ഗണപതിഹോമമാണെന്നു വരെ പറയാൻകഴിവുള്ളവരാണ്.

സൂരജ് സുബ്രമണ്യൻ

 

Tags: DevotionalritualsTemple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല; കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിൽ വിശദീകരണവുമായി പി. ജയരാജൻ

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

പുതിയ വാര്‍ത്തകള്‍

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.