Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

അഡ്വ. ചാര്‍ളി പോള്‍byഅഡ്വ. ചാര്‍ളി പോള്‍
Mar 8, 2026, 12:42 pm IST
inVicharam, Article

പഠനകാലം കഴിഞ്ഞ് പരീക്ഷകളിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരീക്ഷാക്കാലം ഒരുപോലെ സമ്മര്‍ദ്ദമുണ്ടാക്കുന്ന സമയമാണ്. ചെറിയ തോതിലുള്ള ഉത്കണ്ഠ പഠനത്തിന് സഹായിക്കുമെങ്കിലും, അത് അമിതമാകുന്നത് ദോഷകരമാണ്. പരീക്ഷകള്‍ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഘടകമാണെന്ന തിരിച്ചറിവ് കുട്ടികള്‍ക്കുണ്ടാകണം, എന്നാല്‍ അവരെ ഭയപ്പെടുത്തിക്കൊണ്ടാകരുത് അത് പകര്‍ന്നുനല്‍കേണ്ടത്.

1. സാന്ത്വനം പകരുന്ന കൗണ്‍സിലര്‍മാര്‍:
പരീക്ഷാക്കാലത്ത് മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് സാന്ത്വനം പകരുന്ന കൗണ്‍സിലര്‍മാരായി മാറണം.

സമ്മര്‍ദ്ദം ഒഴിവാക്കുക: അമിതമായ പിരിമുറുക്കം കുട്ടികളുടെ ചിന്താശേഷിയെയും യുക്തിയെയും ബാധിക്കും. ഇത് അറിയാവുന്ന ഉത്തരങ്ങള്‍ പോലും മറന്നുപോകാന്‍ കാരണമാകും.

താരതമ്യം അരുത്: കുട്ടിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് തളര്‍ത്തരുത്. അവരുടെ കഴിവിനപ്പുറമുള്ള പ്രതീക്ഷകള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക.

ക്രിയാത്മകമായ സമീപനം: വഴക്കുകള്‍, ശാസനകള്‍, കളിയാക്കലുകള്‍ എന്നിവ ഒഴിവാക്കി സ്‌നേഹവും സൗഹൃദവുമുള്ള ഒരു കുടുംബാന്തരീക്ഷം ഒരുക്കുക. നീണ്ട ഉപദേശങ്ങള്‍ക്ക് പകരം ചെറിയ പ്രോത്സാഹനങ്ങള്‍ നല്‍കുക.

2. പരീക്ഷയ്‌ക്ക് ശേഷമുള്ള പിന്തുണ
പരീക്ഷ കഴിഞ്ഞെത്തുന്ന കുട്ടിയെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വീണ്ടും സമ്മര്‍ദ്ദത്തിലാക്കരുത്.
‘സാരമില്ല, അടുത്ത പരീക്ഷ മികച്ചതാക്കാം’ എന്ന ആശ്വാസവാക്കുകള്‍ നല്‍കുക.
കുട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ഏത് പ്രതിസന്ധിയിലും തങ്ങള്‍ ഒപ്പമുണ്ടെന്ന ഉറപ്പ് നല്‍കുകയും ചെയ്യുക.

3. റിവിഷന്‍: പഠനത്തിലെ പ്രധാന ഘട്ടം
പഠിച്ച കാര്യങ്ങള്‍ ഹ്രസ്വകാല ഓര്‍മ്മയില്‍ നിന്ന് ദീര്‍ഘകാല ഓര്‍മ്മയിലേക്ക് മാറ്റാന്‍ റിവിഷന്‍ അത്യാവശ്യമാണ്. ആവര്‍ത്തിച്ച് ഉറക്കെ വായിക്കുന്നത് തലച്ചോറിലെ ‘ന്യൂറല്‍ പാത്ത്വേകള്‍’ ശക്തമാക്കാന്‍ സഹായിക്കും. ആവര്‍ത്തനമാണ് ഓര്‍മ്മയുടെ ശാസ്ത്രം

4. മറവിയെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
പഠിച്ച കാര്യങ്ങള്‍ ഇടയ്‌ക്കിടയ്‌ക്ക് ഓര്‍ത്തെടുക്കുക.
ഏകാഗ്രതയോടെയും അര്‍ത്ഥമറിഞ്ഞും പഠിക്കുക.
സ്വന്തം ഓര്‍മ്മശക്തിയില്‍ വിശ്വസിക്കുക.
പഠിച്ച കാര്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ റിവൈസ് ചെയ്യുക.
പ്രധാന പോയിന്റുകള്‍ സ്വന്തം വാക്കുകളില്‍ പറഞ്ഞു നോക്കുക.
ഓര്‍മ്മിക്കാന്‍ പ്രയാസമുള്ള സൂത്രവാക്യങ്ങള്‍, വര്‍ഷങ്ങള്‍, പേരുകള്‍ എന്നിവ ചെറിയ കാര്‍ഡുകളില്‍ എഴുതി സൂക്ഷിക്കുക.

5. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക
പോസിറ്റീവ് ചിന്താഗതി: എ പ്ലസ് നേടണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ പഠിക്കുക. നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കി ഉത്സാഹമുള്ളവരുമായി സൗഹൃദം പങ്കിടുക.
മോഡല്‍ പരീക്ഷകള്‍: പഴയ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ എഴുതി നോക്കുന്നത് ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കും.
വിഷയങ്ങള്‍ തിരിച്ചുള്ള പഠനം: കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങള്‍ എഴുതിത്തന്നെ പഠിക്കുക. ചിത്രങ്ങളും ഗ്രാഫുകളും ചാര്‍ട്ടുകളും വരച്ചു പഠിക്കുന്നത് ഗുണകരമാകും.

ഭാഷാ വിഷയങ്ങള്‍: വ്യാകരണം, ശൈലികള്‍, ഉദ്ധരണികള്‍ എന്നിവ മനഃപാഠമാക്കുക.

6. പ്രാര്‍ത്ഥനയുടെ കരുത്ത്
പ്രാര്‍ത്ഥന മനസ്സമാധാനത്തിനും ഏകാഗ്രതയ്‌ക്കും ഏറെ ഗുണം ചെയ്യും. പരീക്ഷാ പേടിയും ഉത്കണ്ഠയും അകറ്റാന്‍ പ്രാര്‍ത്ഥന സഹായിക്കുന്നു. എല്ലാം നമ്മളെ ആശ്രയിച്ചിരിക്കുന്നു എന്ന് കരുതി പഠിക്കുക, എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് കരുതി പ്രാര്‍ത്ഥിക്കുക.

7. ആരോഗ്യകരമായ ആഹാരക്രമം
വെള്ളം: തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വെള്ളം അത്യാവശ്യമാണ്. ദിവസവും 10-12 ഗ്ലാസ് വെള്ളം കുടിക്കുക.
ഭക്ഷണം: പച്ചക്കറികളും പഴങ്ങളും ധാരാളം ഉപയോഗിക്കുക. ജങ്ക് ഫുഡ് പൂര്‍ണ്ണമായും ഒഴിവാക്കുക.
മിതത്വം: വിശന്നിരുന്നു പഠിക്കുന്നതും അമിതമായി ആഹാരം കഴിക്കുന്നതും ഒഴിവാക്കുക.

8. പരീക്ഷാ തലേന്ന് ശ്രദ്ധിക്കേണ്ടവ
പുതിയ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാതെ, പഠിച്ചവ ആവര്‍ത്തിക്കുക.
ആവശ്യത്തിന് ഉറങ്ങുക.
ഹാള്‍ ടിക്കറ്റ്, പേനകള്‍, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവ ബാഗില്‍ എടുത്തു വെച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
കൃത്യസമയത്ത് ഉണരാന്‍ അലാറം സജ്ജമാക്കുക.

9. പരീക്ഷാ ദിനത്തില്‍
20 മിനിറ്റ് മുന്‍പെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ എത്തുക.
ചോദ്യപേപ്പര്‍ ലഭിച്ചാലുടന്‍ 15 മിനിറ്റ് ‘കൂള്‍ ഓഫ് ടൈം’ ശ്രദ്ധയോടെ ഉപയോഗിക്കുക.
രജിസ്റ്റര്‍ നമ്പര്‍ കൃത്യമായി എഴുതുക.
നന്നായി അറിയാവുന്ന ഉത്തരങ്ങള്‍ ആദ്യം എഴുതി തുടങ്ങുക.
സമയക്രമീകരണം പാലിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ശ്രമിക്കുക.
അവസാന 5 മിനിറ്റ് ഉത്തരങ്ങള്‍ പരിശോധിക്കാനായി മാറ്റിവെക്കുക.
പരീക്ഷ കഴിഞ്ഞാല്‍ അതിനെക്കുറിച്ചുള്ള അനാവശ്യമായ ചര്‍ച്ചകളും മാര്‍ക്ക് കൂട്ടലും ഒഴിവാക്കി അടുത്ത പരീക്ഷയ്‌ക്കായി തയ്യാറെടുക്കുക. ഫലം എന്തുതന്നെയായാലും ശാന്തതയോടെ സ്വീകരിക്കുക.

(അഭിഭാഷകനും ട്രെയ്‌നറും മെന്ററും ലൈഫ് കോച്ചുമാണ് ലേഖകന്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്)

Tags: StudentsExamination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.