Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കലക്കന്‍ ഫൈനല്‍; സഞ്ജു സാംസണിന്റെ ചിറകില്‍ ഭാരതം കിരീടം ചൂടുമോ, പ്രതീക്ഷയോടെ കായിക കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2026, 12:04 pm IST
inCricket, Kerala, Sports

അഹമ്മദാബാദ്: മൊട്ടേര സ്റ്റേഡിയം ഇന്ന് നരേന്ദ്രമോദി സ്‌റ്റേഡിയമാണ്. ലോകത്തെ ഏറ്റവും വലിയ ഈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടി-20 ലോകകപ്പ് ഫൈനലില്‍ ലോകക്രിക്കറ്റിലെ അതികായരായ ഭാരതം കിടുക്കന്‍ ടീം ന്യൂസിലന്‍ഡിനെ നേരിടും. രാത്രി ഏഴിനാരംഭിക്കുന്ന ഫൈനല്‍ കാണാന്‍ ക്രിക്കറ്റ് ലോകം ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ എക്കാലത്തെയും വലിയ താരമായി ഉയര്‍ന്ന സഞ്ജു സാംസണിന്റെ ചിറകില്‍ ഭാരതം കിരീടം ചൂടുമോ എന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കായിക കേരളം.

മൊട്ടേരയായിരുന്നപ്പോള്‍ ഇവിടെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ പിറവികൊണ്ടു. 1987ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സുനില്‍ ഗാവസ്‌കര്‍ 10000 റണ്‍സ് നേടിയതും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് (432) കപില്‍ദേവ് സ്വന്തമാക്കിയതും ഇതേ വേദിയിലായിരുന്നു. എന്നാല്‍, ഏകദിന ലോകകപ്പില്‍ കിരീടം കൈവെള്ളയില്‍നിന്നു വഴുതിപ്പോയതും ഇതേ വേദിയലായിരുന്നു. ലോകകിരീടത്തില്‍ മുത്തമിട്ട് ആ പഴി മായ്‌ക്കാന്‍ സൂര്യകുമാര്‍ യാദവും സംഘവും തയാറെടുത്തുകഴിഞ്ഞു.

ഒരു മത്സരത്തിലൊഴികേ എല്ലാ മത്സരവും ജയിച്ചാണ് ഭാരതം കലാശപ്പോരിന് അര്‍ഹരായിരിക്കുന്നത്. ന്യൂസിലന്‍ഡാവട്ടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ഇവിടെയെത്തിയിരിക്കുന്നത്. റണ്‍സൊഴുകുന്ന പിച്ചില്‍ ആവേശകരമായ മത്സരം പിറക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

വരുണ്‍ മാറുമോ ?
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ഏറെ നിരാശപ്പെടുത്തിയ താരം വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. ഒരോവറില്‍ ശരാശരി 11 റണ്‍സ് വഴങ്ങുന്ന വരുണിനെ മാറ്റി കുല്‍ദീപ് യാദവിനെയോ മുഹമ്മദ് സിറാജിനെയോ കളിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, വിജയഫോര്‍മുലയില്‍ മാറ്റം വരുത്താന്‍ ടീം തയാറാകുമെന്ന് കരുതാനാവില്ല.

ബാറ്റിങ്ങില്‍ അഭിഷേക് വര്‍മയുടെയും നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും ഫോമാണ് ആശങ്കപ്പെടുത്തുന്നത്. മികച്ച ടച്ച് തരാന്‍ ഇരുവര്‍ക്കുമാകുന്നില്ല. എന്നാല്‍, തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഫോമില്‍ തുടരുന്ന സഞ്ജു സാംസണ്‍ ഇവിടെയും മികവിലേക്കുയര്‍ന്നാല്‍ ഭാരതത്തിന് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ അധികം ബദ്ധപ്പെടേണ്ടിവരില്ല. സ്വാഭാവിക കളിക്കായിരിക്കും സഞ്ജു ശ്രമിക്കുക. ഇഷാന്‍ കിഷനും തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ഫോമിലാണ്. കൂറ്റനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ ശിവം ദുബെയും റെഡി. ബൗൡങ്ങില്‍ ഏതൊരു ടീമും മോഹിക്കുന്ന താരമാണ് ജസ്പ്രീത് ബുമ്ര. എത്ര ഫാമില്‍ നില്‍ക്കുന്ന ബാറ്ററാണെങ്കിലും ബുമ്രയുടെ പന്ത് നേരിടാന്‍ ഒന്നു പകയ്‌ക്കും. അതാണ് ഭാരതത്തിന്റെ നേട്ടവും. ബുമ്രയ്‌ക്ക് മികച്ച പിന്തുണ നല്‍കാന്‍ മറ്റ് ബൗളര്‍മാര്‍ക്കാകുന്നില്ല എന്നത് ഇന്ത്യയുടെ പരാജയമാണ്. വരുണിനു പകരം കുല്‍ദീപ് വന്നാല്‍, ന്യൂസിലന്‍ഡ് വിയര്‍ക്കാനുള്ള സാധ്യതയുണ്ട്.

ഫിന്‍ അലന്‍ കൊടുങ്കാറ്റ്
ന്യൂസിലന്‍ഡ് ഇന്ന് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത് ഓപ്പണര്‍ ഫിന്‍ അലന്റെ ബാറ്റിലാണ്. ദക്ഷിണാഫ്രിക്കയെ ഇഞ്ചപ്പരുവമാക്കി പറഞ്ഞയച്ചത് ആ ബാറ്റാണ്. 33 പന്തില്‍ 100 റണ്‍സടിച്ചുകൂട്ടിയ ഫിന്‍ ഇന്നത്തെ മത്സരത്തിലും അത് പ്രകടനം പുറത്തെടുത്താല്‍ ഭാരതത്തിനു വിയര്‍ക്കേണ്ടിവരും. ടിം സീഫര്‍ട്ടിനൊപ്പം മികച്ച തുടക്കം ലഭിച്ചാല്‍ കിവീസ് ചിറകടിച്ചുയരും. ഇതുവരെ ബാറ്റിങ്ങില്‍ ഫഓമിലേക്കുയരാത്ത താരമാണ് രചിന്‍ രവീന്ദ്ര. ബൗളിങ്ങില്‍ ഈ ലോകകപ്പിലെ തന്നെ ലീഡിങ് വിക്കറ്റ് ടേക്കറാണ്, 11. രചിന്റെ ബാറ്റില്‍നിന്നുകൂടി തിളക്കം പ്രതീക്ഷിക്കുകയാണവര്‍. മധ്യനിരയില്‍ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും ചാപ്മാനുമടങ്ങുന്ന പവര്‍ ഹിറ്റര്‍മാര്‍ ഭാരതത്തിനു തലവേദിയുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

ഓഫ് സ്പിന്‍ ചതിക്കുമോ ?
അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ ഇന്ത്യയുടെ ഇലവനില്‍ സ്ഥാനം നേടുന്ന ഇടംകൈയന്‍ ബാറ്റര്‍മാരാണിവര്‍. എന്നാല്‍, ഇവര്‍ക്കെതിരേ കിവികള്‍ക്ക് വ്യക്തമായ ഗെയിം പ്ലാനുണ്ട്. അതവര്‍ തയാറാക്കിയിരിക്കുന്നത് ഭാരത താരങ്ങളുടെ മുന്‍കാല പ്രകടനങ്ങളെ മുന്‍നിര്‍ത്തിയാണ്. ഇത് പരിശോധിക്കുമ്പോള്‍ ഓഫ് ബ്രേക്ക് സ്പിന്‍ ഭാരത താരങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് കാണാം. ഇതു മനസ്സിലാക്കി രണ്ട് വലെകൈയന്‍ ഓഫ് ബ്രേക്ക് സ്പിന്നര്‍മാരെ കിവീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഗ്ലെന്‍ ഫിലിപ്‌സിനെയും കോള്‍ മക് കോഞ്ചിയെയും. പോരാത്തതിന് നായകന്‍ സാന്റ്‌നര്‍ ഇടംകൈയന്‍ ഓഫ് ബ്രേക്ക് സ്പിന്നില്‍ വിദഗ്ധനും. ഭാരത താരങ്ങളുടെ ഓഫ് സ്പിന്നിനെതിരേയുള്ള സമീപകാല റിക്കാര്‍ഡ് എത്ര മികച്ചതല്ല. ഇഷാന്‍ കിഷന്‍ കളിച്ച ആറ് കളികളില്‍ അഞ്ചിലും ഓഫ് സ്പിന്നറുടെ പന്തിലാണ് പുറത്തായത്. തിലക് വര്‍മ രണ്ട് തവണയും അഭിഷേക് ശര്‍മ മൂന്നു തവണയും ഹാര്‍ദി പാണ്ഡ്യ രണ്ട് തവണയും സൂര്യകുമാര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ഓരോ തവണയും ഓഫ് സ്പിന്നര്‍മാരുടെ കെണിയില്‍ വീണിട്ടുണ്ട്. ഇവരുടെ ശരാശരിയും അത്രമികച്ചതല്ല. ഈ കണക്കുകളാണ് കിവീസിന് ആശ്വാസം പകരുന്നതും ഓഫ് സ്പിന്നര്‍മാരെ ടീമിലെടുക്കാന്‍ പ്രേരിപ്പിക്കുന്നതും.

പിച്ച് എന്തു പറയുന്നു?
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇവിടെ ഭാരതം ദയനീയമായി തോറ്റിരുന്നു. അന്നൊരുക്കിയ പിച്ചിനെതിരേ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നികരുന്നു. ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. അവസാനം നടന്ന എട്ടു മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരേ 190 റണ്‍സ് പ്രതിരോധിച്ച് വിജയം നേടാന്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായിരുന്നു. പിച്ചിലെ ഈര്‍പ്പം രണ്ടാമത് ബൗളിങ്ങിനെത്തുന്നവര്‍ക്ക് വെല്ലുവിളിയാകും.

Tags: indiaT20 World CupSanju Samason
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.